'വിവാഹം കഴിക്കേണ്ട പ്രായത്തിൽ ഡിവോഴ്സ്, അദ്ദേഹത്തോട് സംസാരിക്കാറുണ്ട്, അവരോട് ഒരു സമയം വരെ ദേഷ്യമായിരുന്നു'
കൂടെവിടെ എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അൻഷിത അൻജി. ഇപ്പോൾ തമിഴ് സീരിയൽ ടെലിവിഷൻ രംഗത്താണ് കൂടുതൽ സജീവം. ഒരു തമിഴ് ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയുമായിരുന്നു. അടുത്തിടെയാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നം അൻഷിത സാധിച്ചെടുത്തത്. അമ്മയാണ് അൻഷിതയേയും സഹോദരൻ അൻസിലിനേയും വളർത്തിയത്.
നടി കുഞ്ഞായിരുന്നപ്പോൾ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. പിന്നീട് അമ്മയായിരുന്നു അൻഷിതയുടെ എല്ലാം. കുടുംബ നോക്കേണ്ട ചുമതലയുള്ളതുകൊണ്ട് തന്നെ അൻഷിതയുടെ അമ്മ ജോലിയുടെ ഭാഗമായി പത്ത് വർഷത്തോളം വിദേശത്തായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ സ്നേഹം അനുഭവിക്കാനുള്ള കുട്ടിക്കാലത്ത് നടിക്ക് ലഭിച്ചിട്ടില്ല.

മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കുട്ടിക്കാലത്ത് അനുഭവിക്കാത്തതിന്റെ ട്രോമ തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് പറയുകയാണ് താരം ഇപ്പോൾ. ഉമ്മയും വാപ്പയും വേർപിരിഞ്ഞ സമയത്താണ് എനിക്ക് പിള്ളവാദം വന്നതും നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ശരീരം മാറിയതും. ചില കുട്ടികൾക്ക് അത്തരം അവസ്ഥ വരാറുണ്ടത്രെ.
ആറ് മാസം ബെഡ്ഡിൽ കിടപ്പായിരുന്നു. വാപ്പയും ഉമ്മയും പിരിയുമ്പോൾ ഞാൻ ചെറിയ പെൺകുട്ടിയാണ്. അന്നുണ്ടായ ട്രോമ എനിക്ക് ഇപ്പോഴുമുണ്ട്. അമ്മയും അടുത്തില്ല. വാപ്പയും ഒപ്പമില്ല. അന്നൊക്കെ മായ എന്നൊരു ടീച്ചറാണ് എന്നെ ആശ്വസിപ്പിച്ചിരുന്നത്. സ്കൂളിൽ പ്രാർത്ഥന നടക്കുമ്പോൾ ഞാൻ ഏങ്ങലടിക്കുന്ന ശബ്ദം കേൾക്കാം. എല്ലാ കുട്ടികളേയും മാതാപിതാക്കളാണ് കൊണ്ടുവിട്ടിരുന്നത്.
അതെല്ലാം കണ്ട് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. വൈകീട്ട് ഉറങ്ങി എഴുന്നേറ്റാലും എനിക്ക് പെട്ടന്ന് കരച്ചിൽ വരും. കാരണം ഒന്നുമുണ്ടാവില്ല. ചെറിയ പ്രായം മുതൽ ആ പ്രശ്നം എനിക്കുണ്ട്. കുട്ടിക്കാലം മുതൽ ആരും ഒപ്പമില്ലാതെ വളർന്നതിന്റെ ട്രോമയാണ്. വാപ്പയോടും അമ്മയോടും ഒരു സമയം വരെ എനിക്ക് ദേഷ്യമായിരുന്നു. അവർ വേർപിരിഞ്ഞു എന്നതായിരുന്നു കാരണം. ഞാൻ ഇരുപത് വയസിൽ എത്തിയപ്പോഴാണ് വിവാഹം കഴിക്കേണ്ട പ്രായത്തിലാണ് അമ്മ വിവാഹമോചിതയായത് എന്നത് ഞാൻ റിയലൈസ് ചെയ്തതും ആ കഷ്ടപ്പാട് മനസിലാക്കിയതും.
അമ്മ തുറന്ന് സംസാരിക്കണമായിരുന്നു വാപ്പയോട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കപ്പെട്ടേനെയെന്ന് തോന്നിയിരുന്നു. പിന്നെ ലൈഫ് അല്ലേ എല്ലാം അക്സപ്റ്റ് ചെയ്ത് മുന്നോട്ട് പോകണം. വാപ്പയോട് ഞാൻ സംസാരിക്കാറുണ്ട് അൻഷിത പറഞ്ഞു.

പിന്നീട് താരത്തിന്റെ അമ്മയാണ് സംസാരിച്ചത്. എങ്ങനെയാണ് ഭർത്താവിന്റെ തുണയില്ലാതെ ഇവിടെ വരെ എത്തിയതെന്ന് അറിയില്ല. എപ്പോഴും എന്റെ മക്കൾ എന്ന ചിന്തയായിരുന്നു. ആരുടെ മുന്നിലും സഹായത്തിന് വേണ്ടി കൈ നീട്ടേണ്ടി വരരുതെന്ന ചിന്തിച്ചിരുന്നു. അന്നൊക്കെ ഒരു സ്ത്രീയെ സംബന്ധിച്ച് മറ്റൊരു നാട്ടിൽ പോയി ജോലി ചെയ്ത് കുടുംബം നോക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇരുപത് വയസേയുള്ളു. ഒന്നും അറിയാത്ത പ്രായവും.
ദുബായിൽ വാട്ടർ പാർക്കിൽ ടെക്നീഷ്യന്റെ ജോലിയായിരുന്നു. ദുബായിക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്തു. പത്ത് വർഷത്തോളം വിദേശത്ത് ജോലി ചെയ്തു. എന്റെ അമ്മയാണ് മക്കളെ നോക്കിയത്. മക്കൾക്ക് ഒരു കുറവും വരരുത് എന്ന ചിന്ത മാത്രമായിരുന്നു. ഇന്ന് ഞാൻ വളരെ ഹാപ്പിയാണ്. എനിക്ക് എന്ത് സംഭവിച്ചാലും അൻജി എല്ലാം നോക്കും. അത് എനിക്ക് ഉറപ്പാണ്.
എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അവൾക്ക് അറിയാം. ഭർത്താവിനോട് തുറന്ന് സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു ഒരുമിച്ച് ജീവിച്ച സമയത്ത്. അന്ന് ഭയമായിരുന്നു. അത് തന്നെയായിരുന്നു പ്രശ്നവും. ഞാനും അദ്ദേഹവും തമ്മിലാണ് പ്രശ്നം. നിങ്ങൾ തമ്മിലല്ല. അതുകൊണ്ട് പോയി കാണണം, സംസാരിക്കണം എന്ന് മക്കൾക്ക് ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ടെന്ന് അൻഷിതയുടെ അമ്മ പറഞ്ഞു.


Click it and Unblock the Notifications











