ആ ബന്ധത്തിൽ നിന്ന് ഞാൻ പുറത്ത് വരുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു, അത്രയും അനുഭവിച്ചു: അൻഷിത

സീരിയൽ രം​ഗത്ത് ഇന്ന് വലിയ താരമൂല്യമുള്ള നായിക നടിയാണ് അൻഷിത. നടൻ അർണവുമായുള്ള സൗഹൃദത്തിന്റെ പേരിൽ വലിയ വിമർശനം അൻഷിതയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ബി​ഗ് ബോസ് തമിഴ് എട്ടാം സീസണിൽ മത്സരാർത്ഥിയായെത്തിയ ശേഷം അൻഷിതയുടെ ജനപ്രീതി കൂടി. കരിയറിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചും തന്റെ ജീവിതത്തിനെക്കുറിച്ചും സംസാരിക്കുകയാണ് അൻഷിത. ​ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടി.

പത്താം ക്ലാസ് കഴിഞ്ഞ് ഞാൻ ഈ ഫീൽ‍ഡിലേക്ക് വന്നു. അന്ന് എനിക്ക് അഭിനയം ഇഷ്ടമല്ല. എന്നാൽ അമ്മയ്ക്കും അമ്മയുടെ അമ്മയ്ക്കും വളരെ ഇഷ്ടമാണ്. 18-19 വയസിനുള്ളിൽ പൂർണമായും ഈ ഫീൽ‍ഡിലായി. ആ പ്രായം മുതൽ ഞാൻ കുടുംബം നോക്കുന്നു. ആളുകളെ വിശ്വസിക്കുന്നതിൽ സൂക്ഷിക്കണമെന്ന് അമ്മ പറയും. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കും. അതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ ഓക്കെയാണെന്ന് കരുതുന്നെന്നും അൻഷിത വ്യക്തമാക്കി.

Anshitha

എന്റെ അച്ഛൻ നല്ല വ്യക്തിയാണ്. അമ്മയും അച്ഛനും ഒത്ത് പോകാൻ പറ്റാത്തതിനാൽ പിരിഞ്ഞെന്നേയുള്ളൂ. അച്ഛനെ അമ്മയും കുറ്റം പറഞ്ഞിട്ടില്ല. ഞാനാണ് അച്ഛനിൽ നിന്നും കുറച്ച് കാലം അകലം കാണിച്ചത്. എനിക്ക് ദേഷ്യമായിരുന്നു. കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വിഷമിച്ചു. അച്ഛനും അമ്മയും വേണമെന്നായിരുന്നു അത്. ഇപ്പോഴും എല്ലാവരെയും ഒരുമിച്ച് വേണം. നിനക്കും അച്ഛനുമിടയിൽ പ്രശ്നങ്ങളില്ല, ഞങ്ങൾക്കിടയിലാണ് പ്രശ്നം, നീ അച്ഛനോട് സംസാരിക്കെന്ന് അമ്മയാണ് എന്നോട് പറഞ്ഞതെന്നും അൻഷിത പറഞ്ഞു.

ജീവിതത്തിൽ തനിക്കുണ്ടായ പാഠങ്ങളെക്കുറിച്ചും അൻഷിത സംസാരിച്ചു. സൗഹൃദമായാലും റിലേഷൻഷിപ്പായാലും നമ്മൾ ജീവിതത്തിലേക്ക് എടുക്കുന്ന ആളുകൾ നമുക്ക് സെറ്റാവണമെന്നില്ല. നമ്മളെ പോലെയാണെന്നാണ് കരുതുക. എന്നാൽ നമ്മളുടെ ജീവിതത്തിൽ സെറ്റാവുന്ന ആളേ ആയിരിക്കില്ല. അറിഞ്ഞ് കൊണ്ട് സംഭവിക്കുന്നതല്ല. പെട്ടെന്ന് അടുക്കുന്ന പ്രകൃതമാണ് തനിക്കെന്നും അൻഷിത പറയുന്നു. ഇപ്പോൾ എനിക്കായി ഒരു കൂട്ടം ആളുകളുണ്ട്. എന്റെ കുടുംബവും എനിക്കിഷ്ടമുള്ളവരും. അവർ മാത്രമാണ് തന്റെ ഇന്നത്തെ ലോകമെന്നും അൻഷിത പറയുന്നു.

Anshitha

എന്റെ റിലേഷൻഷിപ്പിന്റെ കാര്യത്തിൽ അമ്മ എന്റെ സുഹൃത്തിനോട് പറഞ്ഞത് അവൾ ഈ ബന്ധം വിട്ട് പുറത്ത് വരും എന്നാണ്. മൂന്ന് മാസം ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. അതിന് ശേഷം ആ ബന്ധത്തിൽ നിന്ന് താൻ ഒഴിവായെന്നും അൻഷിത വ്യക്തമാക്കി. പറയാനേ പറ്റില്ല. അത്രമാത്രം ഡിപ്രഷനിലായി. ഭക്ഷണം പോലും ഇറങ്ങാതായ ഘട്ടമായിരുന്നെന്നും അൻഷിത ഓർത്തു.

ദെെവം എനിക്ക് കഷ്ടപ്പാടുകൾ തരും. എന്നാൽ ജീവിത കാലം മുഴുവൻ നീ കഷ്ടപ്പെടെന്ന് പറഞ്ഞ് ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. അത് വർക്കിലായാലും മറ്റെല്ലാ കാര്യത്തിലായാലും. തെറ്റിലേക്ക് പോയാലും എന്നെ അതിൽ നിന്നും പുറത്ത് കൊണ്ട് വരും. അതിന് പ്രധാന കാരണം അമ്മയു‌‌ടെ പ്രാർത്ഥനയാണ്. വലിയ ദെെവ വിശ്വാസിയാണ് അമ്മയെന്നും അൻഷിത പറഞ്ഞു.

ഇതേക്കുറിച്ച് അൻഷിതയുടെ അമ്മയും സംസാരിച്ചു. സ്നേഹം കൊടുത്താൻ അൻഷിതയെ പറ്റിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരാളെ സ്നേഹിച്ചാൽ അവർക്ക് എന്ത് വേണമെങ്കിലും നൽകും. അച്ഛനെയും അമ്മയെയും ചേട്ടനെയുമൊന്നും കാര്യമാക്കില്ല. എല്ലാം മനസിലാക്കി അവസാനം എന്റെയടുത്തേക്ക് വരുമെന്ന് തനിക്കാറിയാമെന്നും അൻഷിതയുടെ അമ്മ പറഞ്ഞു. തമിഴ് സീരിയൽ രം​ഗത്തെ താരമാണ് ഇന്ന് അൻഷിത. ശ്രദ്ധേയ കഥാപാത്രങ്ങളാണ് തമിഴിൽ നിന്നും അൻഷിതയ്ക്ക് ലഭിച്ചത്.

More from Filmibeat

Read more about: Anshitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X