'ഞങ്ങള്‍ക്കിടയില്‍ അവള്‍ വന്നു', കൂടെവിടെയില്‍ പുതിയ ട്വിസ്റ്റ്? പങ്കുവെച്ച് നടി അന്‍ഷിത

By Midhun Raj

സംപ്രേക്ഷണം തുടങ്ങി ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സീരിയലാണ് കൂടെവിടെ. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പരമ്പരയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നൂറിലധികം എപ്പിസോഡുകളാണ് കൂടെവിടെ സീരിയലിന്റെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. പരമ്പരയിലെ സൂര്യ-ഋഷി ജോഡികളെ എല്ലാവരും ഏറ്റെടുത്തിരുന്നു. നടി അന്‍ഷിതയും ബിപിന്‍ ജോസുമാണ് ഈ കഥാപാത്രങ്ങളായി എത്തുന്നത്. കബനി സീരിയല്‍ മുതല്‍ എല്ലാവര്‍ക്കും സുപരിചിതയാണ് അന്‍ഷിത.

koodevide

സൂര്യ-ഋഷി ജോഡികള്‍ക്ക് സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണുളളത്. 'റിഷിയ' എന്ന പേരിലും ഈ ജോഡി അറിയപ്പെടുന്നു. സൂര്യ എന്ന കഥാപാത്രത്തിന്‌റെ ജീവിതത്തിലൂടെ കഥ പറയുന്ന കൂടെവിടെ ഇപ്പോഴും മികച്ച റേറ്റിംഗോടെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സൂര്യയായ അന്‍ഷിത.

അന്‍ഷിത പോസ്റ്റ് ചെയ്ത പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സഹതാരങ്ങളായ ബിപിന്‍ ജോസ്, മാന്‍വി തുടങ്ങിയവരാണ് ചിത്രത്തില്‍ അന്‍ഷിതയ്‌ക്കൊപ്പം ഉളളത്. ഞങ്ങള്‍ക്കിടയില്‍ അവള്‍ വന്നു മിത്ര എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി അന്‍ഷിത കുറിച്ചത്. അതേസമയം നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

വില്ലനായി വന്ന് നായകനായ ലാലേട്ടന്‍ | Mohanlal Biography | FilmiBeat Malayalam

'വെയിറ്റിംഗ് ആയിരുന്നു മാന്‍വി ചേച്ചിക്ക് വേണ്ടി, ഇപ്പോള്‍ വന്നു' എന്നാണ് ഒരാള്‍ കുറിച്ചത്. 'പാവം റിഷി സര്‍, സൂര്യ റിഷി സാറിനെ നോക്കികോണെ' എന്ന് മറ്റൊരാളും കമന്റിട്ടു. 'ആഹാ അടിപൊളി, ഇന്നത്തെ എപ്പിസോഡ് കലക്കുവല്ലോ, ഒരു അടി പ്രതീക്ഷിക്കാ അല്ലെ' എന്നാണ് ഒരു ആരാധികയുടെ കമന്റ്. 'സൂര്യ വിട്ടുകൊടുക്കല്ലെ ഞങ്ങളുടെ റിഷി സാറിനെ, മുറുകെ പിടിച്ചോണെ', മിത്ര ലുക്ക് ആയല്ലോ, കണ്ണട മാറ്റിയത് നന്നായി കേട്ടോ എന്നുളള കമന്റുകളും അന്‍ഷിത പങ്കുവെച്ച ചിത്രത്തിന് താഴെ വന്നു.

Read more about: serial asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X