ഭർത്താവിനെ തട്ടിയെടുത്തെന്ന ആരോപണം; തൻ്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം അർണവാണ്, നടനൊപ്പമുള്ള വീഡിയോയുമായി അന്‍ഷിത

കൂടെവിടെ സീരിയലിലെ സൂര്യ, നടി അന്‍ഷിത മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത് ഈ സീരിയലിലൂടെയാണ്. ഇതിന് പുറമേ തമിഴിലെ ചെല്ലമ്മ എന്ന സീരിയലില്‍ അഭിനയിച്ച് നടി പ്രേക്ഷക പ്രശംസ നേടിയെടുത്തു. മാത്രമല്ല തമിഴ്‌നാട്ടിലും വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കാന്‍ നടിയ്ക്ക് സാധിച്ചെങ്കിലും പിന്നാലെ വിമര്‍ശനങ്ങളാണ് തേടിയെത്തിയത്.

ഇതേ സീരിയലിലെ നായകനായ അര്‍ണവുമായിട്ടുള്ള ബന്ധത്തെ ചോദ്യം ചെയ്ത് നടന്റെ ഭാര്യ വന്നതോടെ വലിയ വിവാദങ്ങളുണ്ടായി. എന്നാല്‍ അര്‍ണവ് തനിക്കേറ്റവും പ്രിയപ്പെട്ടവനാണെന്ന് പറഞ്ഞ് കൊണ്ട് പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീണ്ടും തന്റെ നിലപാട് തെളിയിച്ച് അന്‍ഷിത എത്തിയത്.

എല്ലാ പെണ്‍കുട്ടികള്‍ക്കും അവളുടെ ജീവിതത്തില്‍ ഒരു ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ട്

'നൂറ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം. അത് നല്ലൊരു സുഹൃത്താണെന്നാണ് വീഡിയോയിലൂടെ അന്‍ഷിത പറയുന്നത്. മാത്രമല്ല വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ അര്‍ണവ് നല്ല സുഹൃത്താണെന്നും ഇരുവരും തമ്മിലുള്ള ഐക്യം എത്രത്തോളമുണ്ടെന്നും' നടി സൂചിപ്പിച്ചിരിക്കുകയാണ്.

'എല്ലാ പെണ്‍കുട്ടികള്‍ക്കും അവളുടെ ജീവിതത്തില്‍ ഒരു ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ട്. ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെക്കാന്‍ അവൾക്ക് സാധിക്കും. എന്റെ പ്രിയപ്പെട്ടവനേ, ഞാനെപ്പോഴും നിനക്ക് വേണ്ടി ഉണ്ടാവും'... എന്നുമാണ് അന്‍ഷിത പറയുന്നത്.

കാറിന് മുന്നില്‍ നിന്നും ഓടി വന്ന് അര്‍ണവിനെ കെട്ടിപ്പിടിക്കുന്നു

നടന്‍ അര്‍ണവിനെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് അന്‍ഷിത എത്തിയിരിക്കുന്നത്. മാത്രമല്ല ഒരു കാറിന് മുന്നില്‍ നിന്നും ഓടി വന്ന് അര്‍ണവിനെ കെട്ടിപ്പിടിക്കുകയും ഇരുവരും വീഴാന്‍ പോവുന്നതുമായ രസകരമായൊരു വീഡിയോ കൂടി നടി പങ്കുവെച്ചിരിക്കുകയാണ്. അതേ സമയം നടിയുടെ വീഡിയോയുടെ താഴെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള കമന്റുകളാണ് നിറയുന്നത്.

ഇതുപോലെ സന്തോഷത്തോടെ പോവണമെന്ന് ആരാധകരും

നിങ്ങള്‍ രണ്ട് പേലും മികച്ച ആളുകളാണ്. ഒരൊറ്റ ജീവിതമേ നമുക്കുള്ളു. സമൂഹം എന്താണ് പറയുന്നതെന്ന് നോക്കി നില്‍ക്കാതെ മാക്‌സിമം ജീവിതം ആസ്വദിക്കുകയാണ് വേണ്ടത്. മോശം കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ നിന്നാല്‍ അതവസാനിക്കുകയില്ല. മറ്റ് പലരും നിങ്ങളുടെ കാര്യത്തില്‍ ഇത്രയധികം ആശങ്ക കാണിക്കാന്‍ നിങ്ങള്‍ അവരുടെ സഹോദരനോ സഹോദരിയോ ഒന്നുമല്ലല്ലോ എന്നാണ് താരങ്ങളെ അനുകൂലിച്ച് കൊണ്ട് ഒരു ആരാധിക പറയുന്നത്.

അര്‍ണവാണ് ബെസ്റ്റ് ഫ്രണ്ട് എങ്കില്‍ ബിബിന്‍ ചേട്ടന്‍ ആരാണ്

അര്‍ണവാണ് ബെസ്റ്റ് ഫ്രണ്ട് എങ്കില്‍ ബിബിന്‍ ചേട്ടന്‍ ആരാണെന്നാണ് ഒരാളുടെ ചോദ്യം. ശരിക്കും ബിബിന്‍ ചേട്ടനാണ് പൊളിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അന്‍ഷിത നായികയായി അഭിനയിക്കുന്ന കൂടെവിടെ സീരിയലിലെ നായക വേഷം ചെയ്യുന്നത് നടന്‍ ബിബിന്‍ ജോസാണ്. ഇവരുടെ ജോഡിയ്ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിച്ചിട്ടുള്ളത്.

അര്‍ണവിനും അന്‍ഷിതയ്ക്കും കൂടുതല്‍ പിന്തുണയാണ് ലഭിക്കുന്നത്

എന്തായാലും ആദ്യമുള്ള വിമര്‍ശനങ്ങളില്‍ നിന്നും മാറി അര്‍ണവിനും അന്‍ഷിതയ്ക്കും കൂടുതല്‍ പിന്തുണയാണ് ലഭിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തെന്ന ആരോപണവുമായി നടി ദിവ്യ ശ്രീധര്‍ രംഗത്ത് വരുന്നത്. തമിഴ് സീരിയലുകളില്‍ അഭിനയിക്കുന്ന ദിവ്യ നടന്‍ അര്‍ണവുമായി ഇഷ്ടത്തിലാവുകയും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയാവുകയും ചെയ്തു.

അന്‍ഷിതയുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ വരെ പുറത്ത് വിട്ടിരുന്നു

എന്നാല്‍ അന്‍ഷിതയുടെ കൂടെ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷം തന്നെ ഒഴിവാക്കാന്‍ നോക്കുകയായിരുന്നു എന്നാണ് ദിവ്യയുടെ ആരോപണം. അന്‍ഷിതയുമായി അര്‍ണവിന് വഴിവിട്ട ബന്ധമുണ്ടെന്നും അവര്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദിവ്യ വെളിപ്പെടുത്തി. മാത്രമല്ല അന്‍ഷിതയുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ വരെ പുറത്ത് വിട്ടിരുന്നു. നിലവില്‍ പ്രശ്‌നങ്ങളൊക്കെ ഒതുങ്ങിയെങ്കിലും ദിവ്യ കേസുമായി മുന്നോട്ട് പോവുകയാണെന്നാണ് വിവരം.

Read more about: Anshitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X