മരണ വീടാണെന്ന് കരുതി ചിരിക്കാൻ പാടില്ലേ?, എന്തിന് ചോദ്യം ചെയ്യുന്നു; അനുവിനെ സ്നേഹിച്ച് ആരാധകർ!

നിരവധി സീരിയലുകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളും നായിക റോളുകളും ചെയ്തിട്ടുണ്ടെങ്കിലും അനുമോൾ എന്ന കലാകാരിയെ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയതും സ്നേഹിച്ച് തുടങ്ങിയതും സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ടെലിവിഷൻ ഷോകളുടെ ഭാ​ഗമായശേഷമാണ്. സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളവരിൽ ഒരാളും അനുമോളാണ്.

ആ സ്നേഹമാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മാറ്റുരയ്ക്കാൻ എത്തിയപ്പോഴും വോട്ടായി അനുവിന്റെ അക്കൗണ്ടിൽ നിറഞ്ഞതും നിഷ്പ്രസായം കപ്പ് തൂക്കാൻ കഴിഞ്ഞതും. ബി​ഗ് ബോസിനുശേഷം പ്രോ​ഗ്രാമുകൾ, പ്രമോഷനുകൾ, ഉദ്ഘാടനങ്ങൾ എല്ലാമായി തിരക്കിലാണ് അനുമോൾ. അടുത്തിടെയാണ് ദുബായ് യാത്ര കഴിഞ്ഞ് നാട്ടിലെത്തിയത്.

Anumol Mohanlal Mother Funeral
Photo Credit: Focus Media / Instagram

ഇപ്പോഴിതാ സുഹൃത്തും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സുമായ മീത്തിന്റെയും മിരിയുടേയും പുതിയ വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിന് എത്തിയ അനുവിന്റെ വ‍ീഡിയോയാണ് വൈറലാകുന്നത്. കണ്ണൂരാണ് മീത്തും മിരിയും ചേർന്ന് ലക്ഷങ്ങൾ പൊടിച്ച് അത്യാഢംബരപൂർവം ഒരു സൗധം പണിത് ഉയർത്തിയിരിക്കുന്നത്. റൂഹ് എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ വീ‍ഡിയോകളും ഫോട്ടോകളും സോഷ്യൽമീ‍ഡിയയിൽ വൈറലാണ്.

മീത്ത് മിരിയും സ്നേഹത്തോടെ ക്ഷണിച്ചതുകൊണ്ടാണ് ദൂരം പോലും വകവെക്കാതെ തിരുവനന്തപുരത്ത് നിന്നും അനു കണ്ണൂരിൽ എത്തി ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത്. അനു വന്ന് ഇറങ്ങിയതും കണ്ണൂരുകാർ സ്നേഹം കൊണ്ട് അനുവിനെ പൊത‍ിഞ്ഞു. കെട്ടിപിടിച്ചും കൊഞ്ചിച്ചും അനുവിനോട് കുശലം ചോദിക്കുന്ന വീട്ടമ്മമാരുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

ബി​ഗ് ബോസിൽ ആയിരുന്നപ്പോഴും കുടുംബപ്രേക്ഷകരായിരുന്നു അനുവിനെ പിന്തുണച്ചവരിൽ ഏറെയും. വീട് ചുറ്റി നടന്ന് കാണുന്നതിന് ഇടയിൽ മീഡിയയുടെ ചില ചോദ്യങ്ങൾക്കും അനു മറുപടി നൽകി. മോഹൻലാലിന്റെ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മരണ വീടാണെന്ന് വക വെക്കാതെ അലിൻ ജോസ് പെരേരയെ നോക്കി അനു ചിരിച്ചതിന്റെ വീഡിയോ വൈറലായിരുന്നു. അന്ന് അനുവിനെ ഒരു വിഭാ​ഗം ആളുകൾ വിമർശിച്ചിരുന്നു.

അതേ കുറിച്ച് ചോദിച്ചപ്പോൾ അനുവിന്റെ മറുപടി ഇങ്ങനെയായിരുന്നു... അതിന്റെ പേരിൽ വിവാദങ്ങളുണ്ടായോ?. ഞാൻ അറിഞ്ഞില്ല. നെ​ഗറ്റീവ് കമന്റ്സ് വന്നതും കണ്ടില്ല. എനിക്ക് ആ വിഷയത്തിൽ ഒന്നും പറയാനില്ല. അല്ലെങ്കിലും ഞാൻ ആരെ നോക്കി ചിരിച്ചുവെന്നാണ് പറയുന്നത്?. പെരേരയെ നോക്കിയാണോ?. ഞാൻ പിന്നെ കരയണമായിരുന്നോ?. കരഞ്ഞാൽ എല്ലാവരും ചോദിക്കും എന്തിനാണ് കരയുന്നതെന്ന്.

Anumol Mohanlal Mother Funeral
Photo Credit: Anumol / Instagram

ചിരിച്ചപ്പോൾ ചോദിക്കുന്നു എന്തിനാണ് ചിരിക്കുന്നതെന്ന്. ഞാൻ എന്താണ് പിന്നെ ചെയ്യേണ്ടത്. മരണ വീടാണെന്ന് പറഞ്ഞ് എനിക്ക് ചിരിക്കാൻ പാടില്ലേ?. ഒരു മനുഷ്യനും ചിരിക്കാനും കരയാനും അവന്റെ ഫീലിങ്സ് പുറത്ത് കാണിക്കാൻ പാടില്ലേ?. ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ ചിരിക്കും ഇഷ്ടമുള്ളപ്പോൾ കരയും. അതൊക്കെ എന്റെ ഫീലിങ്സാണ്. മറ്റുള്ളവർ എന്തിനാണ് അത് ചോദ്യം ചെയ്യുന്നത് എന്നാണ് അനു ചോദിച്ചത്.

പുതിയ വീട് വെക്കാൻ പ്ലാനുണ്ടോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി. ഇതുപോലൊരു വീട് പണിയുമോയെന്ന് ചോദി‌ച്ചാൽ അറിയില്ല. പക്ഷെ സ്വന്തമായി ഒരു വീട് പണിയും. അതിനൊക്കെ സമയമുണ്ട്. ഇപ്പോഴുള്ളത് അമ്മയും അച്ഛനും വെച്ച വീടാണ്. അതുകൊണ്ട് എനിക്ക് സ്വന്തമായി ഒരു വീട് വെക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. ആ​ഗ്രഹമാണത്.

സ്വന്തമായി ഒരു വീട് വെക്കണം. ഒറ്റയ്ക്കല്ല ഫാമിലിയായിട്ടാകും താമസിക്കുക. പക്ഷെ ഒറ്റയ്ക്ക് ഒരു വീട് വെക്കുക എന്നത് എല്ലാവരുടേയും ആ​ഗ്രഹമാണ് എന്നാണ് അനുമോൾ പറഞ്ഞത്. ബി​ഗ് ബോസിൽ വിജയിയായപ്പോൾ ലക്ഷങ്ങളാണ് അനുവിന് പ്രതിഫലമായി ലഭിച്ചത്. ഹൗസിലായിരുന്നപ്പോഴും സ്വന്തമായി ഒരു വീടെന്ന സ്വപ്നങ്ങളെ കുറിച്ച് അനു സംസാരിക്കാറുണ്ടായിരുന്നു.

More from Filmibeat

Read more about: anumol bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X