ബഡായി ബംഗ്ലാവിലേക്ക് വീണ്ടുമൊരു അതിഥി ? വേക്കന്‍സി തിരക്കി അനു ജോസഫ് എത്തിയപ്പോള്‍? കാണൂ!
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗമൊരുങ്ങിയത്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ പരിപാടിക്ക് തുടക്കത്തില്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. മുകേഷും മിഥുനും ലക്ഷ്മിയും അഞ്ജു അരവിന്ദുമൊക്കെയുണ്ടെങ്കിലും രമേഷ് പിഷാരടിയും ആര്യയും ഇല്ലാത്തതിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ അഭാവത്തെക്കുറിച്ചുള്ള നിരാശയുമായാണ് അവരെത്തിയത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് പിഷാരടി ബംഗ്ലാവിലേക്ക് വരാത്തതെന്ന് പിന്നീടാണ് അവര്‍ മനസ്സിലാക്കിയത്. മറ്റ് പരിപാടികളുമായി ആകെ തിരക്കിലാണ് ആര്യ. രണ്ടാം ഭാഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വിളിച്ചിരുന്നുവെങ്കില്‍ നേരത്തെ തന്നെ വന്നേനെയെന്നുമായിരുന്നു ആര്യ പറഞ്ഞത്.
തുടക്കത്തിലെ വിമര്‍ശനങ്ങളെ അവഗണിച്ച് പിന്നീട് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പരിപാടിയെ. മികച്ച സ്വീകരണമാണ് ഇപ്പോള്‍ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മധുരരാജയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനായി അനുശ്രീയും ഷംന കാസിമുമാണ് പരിപാടിയുടെ പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത്. ഇവരുടെ വിശേഷത്തെക്കുറിച്ച് ചോദിക്കുന്ന മുകേഷിനെയാണ് പരിപാടിയില്‍ കാണുന്നത്.

കാര്യം നിസ്സാരമുള്‍പ്പടെ നിരവധി ഹാസ്യ പരമ്പരകളില്‍ വേഷമിട്ട അനു ജോസഫും ബഡായി ബംഗ്ലാവിലേക്ക് എത്തുകയാണ്. പുതിയ പ്രമോയിലാണ് താരത്തിന്റെ വരവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇവിടെ വേക്കന്‍സിയുണ്ടെന്നറിഞ്ഞ് വന്നതാണെന്നതാണ് അനു പറയുന്നത്. ഏതാണ് വേക്കന്‍സിയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











