അനീഷുമായുള്ള വിവാഹം ഉറപ്പിച്ചോ? പിന്നില്‍ നിന്നും കുത്തിയത് ആ വ്യക്തിയോ! തുറന്നടിച്ച് അനുവിന്റെ മറുപടി!

ചാനല്‍ പരിപാടികളും ഉദ്ഘാടനങ്ങളുമൊക്കെയായി നേരത്തെ സജീവമായിരുന്നു അനുമോള്‍. ഷൂട്ട് കഴിഞ്ഞ് നേരെ ഉദ്ഘാടനത്തിന് പോവാറുണ്ട്. വേണ്ടത്ര വിശ്രമം പോലുമില്ലാതെ ഓടിനടന്ന് ജോലി ചെയ്താണ് ഇവിടെ വരെ എത്തിയതെന്ന് അനു തുറന്നുപറഞ്ഞിട്ടുമുണ്ട്. ബിഗ് ബോസില്‍ വിജയിച്ചതിന് ശേഷവും ഉദ്ഘാടനങ്ങളില്‍ സജീവമാണ് അവര്‍. ജന്മനാട് നല്‍കിയ സ്വീകരണത്തിലും അനുവും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും, പിആറിലൂടെ നേടിയ വിജയമെന്ന വിമര്‍ശനങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കുന്നുമുണ്ട് നടി.

ആര്‍ജെ മാത്തുക്കുട്ടിക്കും രാജ് കലേഷിനുമൊപ്പമുള്ള വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുള്ളത്. ബിഗ് ബോസില്‍ നിന്നും മൊത്തം പൈസ കിട്ടിയിട്ടില്ല. കാര്‍ വരാനും ലേറ്റാവും. 16 ലക്ഷം രൂപ കൈയ്യിലുണ്ടായിരുന്നുവെങ്കില്‍ ഞാനൊരിക്കലും ബിഗ് ബോസില്‍ പോവില്ലായിരുന്നു. ഞാന്‍ ഭയങ്കര പിശുക്കിയാണെന്ന് എന്നെ അറിയാവുന്നവരെല്ലാം പറയാറുള്ളതാണ്. അങ്ങനെയുള്ള ഞാന്‍ എന്തിനാണ് 16 ലക്ഷം കൊടുത്ത് ബിഗ് ബോസില്‍ കയറുന്നതെന്നായിരുന്നു പിആര്‍ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അനു പ്രതികരിച്ചത്.

anumol reply about aneesh
Photo Credit: filmibeat

സഹമത്സരാര്‍ത്ഥിയായിരുന്ന അനീഷിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അനു മറുപടി നല്‍കിയിരുന്നു. അനീഷേട്ടനെ കെട്ടുമോ, അതോ പിആറിനെ കെട്ടുമോ എന്നൊക്കെയാണ് ഇപ്പോഴത്തെ ചോദ്യങ്ങള്‍. അവരെ രണ്ടുപേരെയും ഞാന്‍ കെട്ടാനുദ്ദേശിക്കുന്നില്ല. അവര്‍ രണ്ടുപേരും എന്റെ സഹോദരങ്ങളാണ്. ഞാന്‍ വേറെ ആരെയെങ്കിലും കെട്ടും എന്നായിരുന്നു മറുപടി. ഉടന്‍ പണം ചെയ്യുന്ന സമയത്താണ് കലേഷും മാത്തുക്കുട്ടിയും അനുവുമായി പരിചയത്തിലായത്. ഞാന്‍ ആര്‍ടിസ്റ്റാണ്, പടം വരയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍ അല്ല സീരിയല്‍ ആര്‍ടിസ്റ്റാണ് എന്ന് പറഞ്ഞ അനുവിനെ ഞങ്ങളിപ്പോഴും ഓര്‍ക്കുന്നുണ്ട്.

നമ്മള്‍ ഏതെങ്കിലും പരിപാടിയില്‍ കണ്ടാല്‍ ചേട്ടാ, വരുന്നുണ്ടോ തിരുവനന്തപുരത്തേക്ക്, കാറില്‍ സ്ഥലമുണ്ട് എന്നൊക്കെ പറയാറുണ്ട്. അത്രയും സിംപിളാണ് അനു എന്നായിരുന്നു കലേഷിന്റെ കമന്റ്.ബിഗ് ബോസിലുണ്ടായിരുന്നവരെല്ലാം എനിക്ക് ഒരുപോലെയാണ്. ഗെയിമിന്റെ ഭാഗമായാണ് ഓരോന്ന് ചെയ്യുന്നത്. പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ ആര്‍ക്കും കൂടെ നില്‍ക്കാനാവില്ല. ലക്ഷ്മി, മസ്താനിയുമൊക്കെയായിരുന്നു എന്റെ കൂടെ നിന്നതെന്നും അനു പറഞ്ഞിരുന്നു.

ആരെങ്കിലും പിന്നില്‍ നിന്നും കുത്തിയതായി തോന്നിയോ എന്ന് കലേഷ് ചോദിച്ചപ്പോള്‍ ശൈത്യ എന്നായിരുന്നു ആളുകളുടെ പ്രതികരണം. പിന്നില്‍ നിന്നും കുത്തിയില്ല, പിന്നിട്ട് കുത്തി. അതെല്ലാം ഞാന്‍ അവിടെ കളഞ്ഞിട്ട് പോന്നതാണ്. അതും കൊണ്ട് വീട്ടില്‍ പോയില്ല. ഫോണില്ലാതെ ജീവിക്കാന്‍ പറ്റാറില്ലായിരുന്നു എനിക്ക്. അവിടെ പോയപ്പോള്‍ അറിയുന്നവരും, അറിയാത്തവരുമൊക്കെയുണ്ടായിരുന്നു. പിന്നെ ടാസ്‌ക്കും, ഗെയിമും ഒക്കെയായപ്പോള്‍ ഫോണില്ലെന്നുള്ള വിഷമം ഇല്ലായിരുന്നു.

സ്‌നേഹമുള്ളത് കൊണ്ടാണ് ലാലേട്ടന്‍ വഴക്ക് പറയാറുള്ളത്. ഇതെന്താണ് എന്നെ മാത്രം വഴക്ക് പറയുന്നതെന്ന് അന്ന് ചിന്തിച്ചിരുന്നു. എന്റെ ഭാഗത്ത് തെറ്റില്ലാത്തത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് പിന്നീടാണ് മനസിലായത്. അമ്മയും ചേച്ചിയുമൊക്കെ ഇത് തന്നെയാണ് പറഞ്ഞത്. പിആറിലൂടെയായി ഷോ ജയിക്കാനൊന്നും പറ്റില്ല. വോട്ടിംഗിലൂടെയാണ് നിങ്ങളെല്ലാം എന്നെ തിരഞ്ഞെടുത്തത്. ജയിപ്പിച്ച് വിടുക എന്നതല്ല പിആര്‍, അത് വെറും സപ്പോര്‍ട്ട് മാത്രമാണ്. ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്നും, പിന്തുണയ്ക്കുമെന്നും മനസിലാക്കി തന്നെയാണ് ഞാന്‍ ഷോയിലേക്ക് പോയത്. സ്വന്തം വീട്ടിലെ ഒരാളെ പോലെയാണ് എന്നെ കാണുന്നതെന്ന് ചിലരൊക്കെ പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നും പറഞ്ഞായിരുന്നു അനു സംസാരം നിര്‍ത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X