For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്! ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!

  |
  ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam

  ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയുടെ പ്രിയനായികമാരിലൊരാളായ താരമാണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയുമായി സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു സിനിമാപ്രേമികള്‍ നല്‍കിയത്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി നല്ല സിനിമകളുടെ ഭാഗമാവാനും ഈ താരത്തിന് കഴിഞ്ഞിരുന്നു. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഈ താരം വാചാലയാവാറുണ്ട്. പ്ലസ് ടു പഠനത്തിനിടയിലെ പ്രണയവും പിന്നീട് 20മാത്തെ വയസ്സില്‍ വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പങ്കെടുക്കുന്ന അഭിമുങ്ങളിലെല്ലാം താരം വിഷ്ണുവേട്ടനെക്കുറിച്ച് തുറന്നുപറയാറുമുണ്ട്.

  കാവ്യ മാധവനും ജോമോളിനും പൂര്‍ണ്ണിമയ്ക്കും പിന്നാലെ മീര നന്ദനും! ആശംസയോടെ ആരാധകലോകം! കാണൂ!

  അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴും താരം തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താരം വാചാലയായിരുന്നു. അപര്‍ണ്ണ ബാലമുരളിയും അനു സിത്താരയും പങ്കെടുത്ത നക്ഷത്രത്തിളക്കം എപ്പിസോഡിന്റ വെീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. പരിപാടിയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി അജിത്തിന് വേണ്ടി ശക്തമായി വാദിച്ചു! ഐശ്വര്യയുടെ വാശിയെ കാറ്റില്‍ പറത്തി! കാണൂ!

  സിനിമാസെറ്റിലെത്തിയാല്‍

  സിനിമാസെറ്റിലെത്തിയാല്‍

  യുവതാരനിരയില്‍ ഏറെ ശ്രദ്ധേയരായ രണ്ട് അഭിനേത്രികളാണ് അനു സിത്താരയും അപര്‍ണ്ണ ബാലമുരളിയും. സെറ്റിലെത്തിയാല്‍ എല്ലാവരും നല്ല കെയറിങ്ങാണ് തരുന്നതെന്നും അത് വല്ലാതെ ഇഷ്്ടമാണെന്നും അനു സിത്താര പറയുന്നു. ഏത് കാര്യത്തിനും കൂടെ നിന്ന് പിന്തുണയ്ക്കാറുണ്ട്. അനിയത്തിയെപ്പോലെയാണ് എല്ലാവരും കൊണ്ടുനടക്കുന്നത്. തന്നെ സെറ്റില്‍ വിട്ട് അമ്മയൊക്കെ ഷോപ്പിങ്ങിന് പോയി തിരിച്ചുവരാറുണ്ട്. ഷൂട്ടില്ലാത്ത സമയത്ത് ശരിക്കും ബോറടിച്ച് തുടങ്ങുമെന്നും സെറ്റ് മിസ്സാവുമെന്നും ഇരുവരും പറയുന്നു.

  സിനിമയിലേക്കുള്ള വരവ്

  സിനിമയിലേക്കുള്ള വരവ്

  സിനിമയില്‍ അഭിനയിക്കാന്‍ പണ്ടേ ഇഷ്ടമായിരുന്നു. എന്നാല്‍ അതിനായി പ്രവര്‍ത്തിച്ചിരുന്നിട്ടൊന്നുമില്ലെന്ന് അനു പറയുന്നു. വലിയൊരു ഡ്രീമായിരുന്നു അത്. ഇത്ര പെട്ടെന്ന് നടക്കുമെന്നറിയില്ലായിരുന്നു. കാണുമ്പോഴൊക്കെ എല്ലാവരും ഓടി വന്ന് ഫോട്ടോയെടുക്കും. അത് പോലെ തന്നെ തന്റെ കൂട്ടിയാണ്, താന്‍ വളര്‍ത്തിയതാണ് തുടങ്ങിയ തരത്തിലുള്ള കമന്റുകളൊക്കെ കേള്‍ക്കാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

  ആദ്യ സീന്‍

  ആദ്യ സീന്‍

  പൊട്ടാസ് ബോംബാണ് തന്റെ ആദ്യ സിനിമ. ഡാന്‍സ് കണ്ടാണ് ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചത്. സോങ് കട്ടായിരുന്നു അത്. ഒരു തുണി നനച്ച് കുടഞ്ഞ് മറവിലൂടെ റൊമാന്റിക്കായി നായകനെ നോക്കുന്നതായിരുന്നു ആ ഷോട്ട്. ആദ്യ ഷോട്ടില്‍ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഇതൊക്കെ എന്തായിരുന്നുവെന്നറിയാനായുള്ള ആകാംക്ഷയായിരുന്നു അന്ന് മനസ്സിലുണ്ടായിരുന്നതെന്ന് അനു സിത്താര പറയുന്നു. തുടക്കക്കാരിയാണെന്ന പരിഭ്രമമൊന്നും അന്ന് തനിക്കുണ്ടായിരുന്നില്ല. ഷോര്‍ട്ട് ഫിലിമിലൂടെയാണ് അപര്‍ണ്ണ സിനിമയിലേക്കെത്തിയത്. കുട്ടികള്‍ക്കൊപ്പമുള്ള ഒരു രംഗമായിരുന്നു ആദ്യമെടുത്തത്.

  പ്രണയത്തെക്കുരിച്ച് ചോദിക്കുമ്പോള്‍

  പ്രണയത്തെക്കുരിച്ച് ചോദിക്കുമ്പോള്‍

  പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം പലരും റൊമാന്‍സിനെക്കുറിച്ച് ചോദിക്കാറുണ്ട്. വിഷ്ണുവിനെ പുകഴ്ത്തി താന്‍ മടുത്തുവെന്ന് അനു പറയുന്നു. ഇനിയും എങ്ങനെയാണ് പൊക്കുന്നതെന്നാണ് താരം ചോദിച്ചത്. പ്ലസ് ടുവില്‍ പഠിക്കുമ്പോളായിരുന്നു വിഷ്ണുവേട്ടന്‍ പ്രണയമാണെന്നറിയിച്ചത്. ഡിസ്റ്റന്റ് കസിനാണ്. ഡിഗ്രി സെക്കന്റ് ഇയറില്‍ പഠിക്കുമ്പോള്‍ ഇഷ്ടം തുറന്നുപറഞ്ഞു. മൂന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹവും നടന്നുവെന്നും താരം പറയുന്നു. വിവാഹ ശേഷം വിഷ്ണവും കുടുംബവും ശക്തമായ പിന്തുണയാണ് തനിക്ക് നല്‍കുന്നത്. മിക്കപ്പോഴും ലൊക്കേഷനിലേക്ക് അദ്ദേഹം വരാറുമുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

  ആഗ്രഹമായിരുന്നു അത്

  ആഗ്രഹമായിരുന്നു അത്

  മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുകയെന്നതാണ് തങ്ങളുടെ ആഗ്രഹം. മുന്‍പൊരിക്കല്‍ പിറന്നാള്‍ ദിനത്തിലാണ് മമ്മൂട്ടി വിളിച്ച് കുട്ടനാടന്‍ ബ്ലോഗിനെക്കുറിച്ച് പറഞ്ഞത്. ആ സെറ്റില്‍ വെച്ചാണ് അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകിയത്. തന്റെ മനസ്സിലെ വലിയൊരാഗ്രഹം ചാക്കോച്ചനോടൊപ്പമുള്ള സിനിമയാണെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. കുട്ടിക്കാലം മുതലേ തന്നെ അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും അപര്‍ണ്ണ പറയുന്നു.

  അസൂയപ്പെടുത്തിയ ദാമ്പത്യം

  അസൂയപ്പെടുത്തിയ ദാമ്പത്യം

  സിനിമയിലെ താരദമ്പതികളില്‍ തങ്ങള്‍ക്കേറെ ഇഷ്ടം സൂര്യ-ജ്യോതിക ടീമിനോടാണെന്ന് അനുവും അപര്‍ണ്ണയും പറയുന്നു. ജ്യോതികയ്ക്ക് സൂര്യ നല്‍കുന്ന പിന്തുണയും തിരിച്ച് ജോയുടെ സപ്പോര്‍ട്ടിനെക്കുറിച്ചുമൊക്കെ കാണുമ്പോഴാണ് ശരിക്കും അവരോട് അസൂയ തോന്നുന്നത്. തന്നെ അത്ഭതപ്പെടുത്തിയതും അസൂയ തോന്നുന്നതുമായ താരദാമ്പത്യം ഇവരുടേതാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായാണ് സൂര്യയും ജ്യോതികയും മുന്നേറുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ കൂടിയാണ് ഇരുവരും.

  English summary
  Anu Sithara about favourite couple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X