Don't Miss!
- News
കടല് വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന് ബീച്ചില് ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്ഡ് തകര്ക്കുമോ ഗില്? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള് നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
നടി അനു സിത്താരയ്ക്കും ആദ്യ കാഴ്ചയില് പ്രണയം തോന്നിയിട്ടുണ്ട്! നെവര് ഹാവ് ഐ എവറില് നടി പറയുന്നു!!
മലയാളത്തിലെ യുവനടിമാരില് പ്രധാനിയാണ് അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ 2013 ല് സിനിമയിലേക്കെത്തിയ അനു ഇപ്പോള് നായിക നടിയായി മാറിയിരിക്കുകയാണ്. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടിയിപ്പോള്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച് മധുപാല് സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് അനു സിത്താര നായികയായി അഭിനയിച്ച് അടുത്തിടെ തിയറ്ററുകളിലേക്കെത്തിയ ചിത്രം.
തുട കാണിച്ച് ടൊവിനോ, കളിയാക്കിയ ആരാധകനെ തേച്ചൊട്ടിച്ച് കളഞ്ഞു! ടൊവിനോ ഇതെന്തൊരു ട്രോളനാണ്!
2.o ബോക്സോഫീസ് തകര്ക്കും, തിയറ്ററുകളെ പൂരപ്പറമ്പാക്കി വമ്പന് റിലീസ്! പ്രേക്ഷക പ്രതികരണമിങ്ങനെ
ഒരുപാട് അഭിമുഖങ്ങളില് അനു പങ്കെടുത്തിട്ടുണ്ടെങ്കിലും നെവര് ഹാവ് ഐ എവറിലെത്തിയ അനുവിന് കുഴപ്പിക്കുന്ന ചോദ്യങ്ങള്ക്കായിരുന്നു മറുപടി പറയേണ്ടി വന്നത്. മഴവില് മനോരമയിലെ ഹിറ്റ് പരിപാടിയായനെവര് ഹാവ് ഐ എവറിലെ ചോദ്യങ്ങള്ക്കെല്ലാം കിടിലന് മറുപടിയായിരുന്നു നടി കൊടുത്തിരുന്നത്. വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.
ടൊവിനോ ചേട്ടന് കൂടെയുണ്ടെങ്കില് ബുള്ളറ്റല്ല, ലോറി വരെ ഓടിക്കുമെന്ന് അനു സിത്താര! കലക്കന് മറുപടി..

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ?
അനു സിത്താരയോട് ചോദിച്ച ആദ്യ ചോദ്യമായിരുന്നു ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്നത്. ഉണ്ടെന്നായിരുന്നു നടിയുടെ ഉത്തരം. എപ്പോളൊക്കെ എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല. ഇടയ്ക്ക് ചെറിയ ചെറിയ സിനിമകളെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അനു പറയുന്നു.

ഏതെങ്കിലും സിനിമയില് അഭിനയിച്ചതില് ഖേദം തോന്നിയിട്ടുണ്ടോ?
ഒരിക്കലും തോന്നിയിട്ടില്ല. എല്ലാം സ്റ്റോറി കേട്ടിട്ട് ചെയ്ത സിനിമകളാണ്. എല്ലാം ഞാന് എടുത്ത അവസരങ്ങളായിരുന്നു. അതിനാല് അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല.

സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള് എടുക്കാറുണ്ടോ?
നല്ല കാര്യങ്ങള്ക്ക് വേണ്ടി സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള് എടുക്കാറുണ്ട്. ചിലപ്പോള് ആക്ടിംഗിലായിരിക്കാം. അങ്ങനെ ഒരുപാട് കാര്യങ്ങള്ക്ക് വേണ്ടിയെന്നും അനു പറയുന്നു.

ഇന്റര്വ്യൂസില് നുണ പറയാറുണ്ടോ?
ഉണ്ട്. ആവശ്യം വരുന്ന ഘട്ടത്തിലൊക്കെ പറയാറുണ്ട്. ചില ചോദ്യങ്ങള്ക്ക് കള്ളം പറയേണ്ടി വരാറുണ്ട്.

ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ?
ഒരിക്കലും സിനിമ കണ്ട് ഉറങ്ങി പോയിട്ടില്ല. സിനിമ കാണുന്നത് വളരെ ഇഷ്ടപ്പെടുന്ന ആളാണ്. അതിനാല് ഒരിക്കല് പോലും ഉറങ്ങിയിട്ടില്ലെന്നാണ് അനു പറയുന്നു.

മറ്റൊരു നടന് ഒരു റോള് കിട്ടിയതില് അസൂയ തോന്നിയിട്ടുണ്ടോ?
അസൂയ തോന്നിയിട്ടില്ല. എന്നാല് എനിക്ക് ആ കഥാപാത്രം ചെയ്യാന് കഴിഞ്ഞിരുന്നെങ്കില് എന്ന് തോന്നിയിട്ടുണ്ട്. കാരണം അവര് അത്രയും ഭംഗിയായിട്ട് ചെയ്യുമ്പോഴാണല്ലോ നമുക്ക് അങ്ങനെ തോന്നുന്നത്. അല്ലാതെ അസൂയയോ ദേഷ്യമോ ഇല്ലെന്നും അനു വ്യക്തമാക്കുന്നു.

ആര്ക്കെങ്കിലും തെറ്റായ ഫോണ് നമ്പര് കൊടുത്തിട്ടുണ്ടോ?
ഇല്ല, ഫോണ് നമ്പര് ചോദിച്ച് കഴിഞ്ഞാല് ആവശ്യമില്ലാത്ത ആളുകളാണെന്ന് തോന്നിയാല് ഞാന് ഇല്ലെന്ന് പറയും. അവരോട് ഫേസ്ബുക്കില് മെസേജ് അയച്ചോളു എന്ന് പറയും. അതിന് ഞാന് റിപ്ലേ തരുമെന്ന് ഒക്കെ പറയാറുണ്ട്.

ആദ്യ കാഴ്ചയില് പ്രണയം തോന്നിയിട്ടുണ്ടോ?
ആദ്യ കാഴ്ചയില് പ്രണയം തോന്നിയിട്ടുണ്ട്. അത് വിഷ്ണുവേട്ടനാണ് (അനുവിന്റെ ഭര്ത്താവ്) വേറെ ആരുമല്ല.

മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ?
എന്റെ അനിയത്തിയുടെ ടൂത്ത് ബ്രഷ് ചെറുപ്പത്തില് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അനുവിന്റെ ഉത്തരം.

ഈ സെഗ്മെന്റിനെ കുറിച്ച്?
ഗെയിം നല്ല രസമുണ്ടായിരുന്നു. ഈ കള്ളം പറയുമോ ഇല്ലയോ എന്നൊക്കെ പറയുന്നത് രസമുണ്ടായിരുന്നു. ചില ഇന്റര്വ്യൂസില് നമുക്ക് അത് തുറന്ന് പറയാന് പറ്റില്ല. പക്ഷെ ഇവിടെ എനിക്ക് അതെല്ലാം തുറന്ന് പറയാന് പറ്റി. സത്യം പറയാന് തോന്നിയെന്നും അനു പറയുന്നു.
-
കാള കുത്താന് വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്സുണ്ട്!
-
വീട്ടില് എതിര്ത്താല് കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം