കാവ്യ മാധവനെപ്പോലെയുണ്ടെന്ന് കേട്ടപ്പോഴുള്ള അനു സിത്താരയുടെ പ്രതികരണം? പൊതുവേദിയിലെ തുറന്നുപറച്ചില്‍
ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തുന്നവരോട് പ്രേക്ഷകര്‍ക്ക് എന്നും പ്രത്യേക താല്‍പര്യമാണ്. മോഡേണ്‍ ചിന്താഗതിയുമായി മുന്നേറുന്നവര്‍ വരെ ശാലീന സുന്ദരികളെയാണ് ഇഷ്ടപ്പെടുന്നത്. സിനിമയിലെ നായികാ സങ്കല്‍പ്പത്തിന്റെ കാര്യത്തില്‍ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. മോഡേണും നാടന്‍ കഥാപാത്രവും ഒരുപോലെ ഇണങ്ങുന്നവരോട് പ്രേക്ഷകര്‍ക്ക് എന്നും പ്രത്യേക താല്‍പര്യമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നായികമാരിലൊരാളാണ് അനു സിത്താര. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം.
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ലേറ്റസ്റ്റ് ചിത്രം. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഈ ചിത്രം. രാമന്റെ ഏദന്‍തോട്ടത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചെത്തിയ ചിത്രമാണിത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ സിനിമ. സിനിമയുടെ വിജയാഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായാണ് അനു സിത്താര കോമഡി ഉത്സവത്തിലേക്ക് അതിഥിയായെത്തിയത്. പരിപാടിക്കിടയില്‍ താരം പങ്കുവെച്ച അനുഭവങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കോമഡി ഉത്സവത്തിന്റെ ലേറ്റസ്റ്റ് എപ്പിസോഡ്
മിഥുന്‍ രമേഷ് നയിക്കുന്ന പരിപാടിയാണ് കോമഡി ഉത്സവം. കലാഭവന്‍ പ്രജോദ്, ടിനി ടോം, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ് കാര്യക്കാരായി എത്തിയത്. കരിയറിലെ തന്നെ വ്യത്യസ്ത വേഷമാണ് ഈ ചിത്രത്തിലേതെന്ന് ടിനി പറയുന്നു. ഒരുപാട് പ്രതീക്ഷയോടെയാണ് താന്‍ ഈ ചിത്രത്തെ നോക്കുക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായി തയ്യാറാക്കിയ പരിപാടി കഴിഞ്ഞ ദിവസമായിരുന്നു സംപ്രേഷണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതിഥിയായി അനു സിത്താര
വളരെ പെട്ടെന്നാണ് അനു സിത്താര മലയാളികളുടെ പ്രിയ നായികയായി മാറിയത്. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ താരത്തിനോട്. രാമന്റെ ഏദന്‍തോട്ടമടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അനു സിത്താര. സിനിമ റിലീസ് ചെയ്തതില്‍ താന്‍ സന്തോഷത്തിലാണെന്ന് താരം പറയുന്നു. ഫോണിലൂടെയൊക്കെ പലരും വിളിച്ച് പ്രതികരണം അറിയിച്ചിരുന്നതായി താരം പറയുന്നു. ടിനി ടോമിനൊപ്പമായിരുന്നു ആദ്യ സിനിമയായ പൊട്ടാസ് ബോംബെന്ന് താരം പറഞ്ഞപ്പോള്‍ അതിന്റെ അനുഗ്രഹമാണ് ഇതെന്നായിരുന്നു ടിനി പറഞ്ഞത്. രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു പരിപാടിയിലേത്.

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും
പേരില്‍ തന്നെയുണ്ട് ഈ സിനിമയെന്താണെന്ന്. കുട്ടികളും കുടുംൂ പ്രേക്ഷകരും എന്തായാലും ഈ ചിത്രം ഏറ്റെടുക്കും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. റിലീസ് ദിനത്തില്‍ തന്നെ കണ്ടില്ലെങ്കിലും സമയലഭ്യതയ്ക്കനുസരിച്ച് ചിത്രം കാണണം, ഈ സിനിമ മിസ്സ് ചെയ്യരുതെന്നും താരം പറയുന്നു. പ്രേക്ഷകര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന കാര്യത്തിന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും അനു പറഞ്ഞിരുന്നു.

കാവ്യ മാധവനുമായുള്ള സാമ്യം
നേരത്തെ നിരവധി തവണ കേട്ട കാര്യമാണെങ്കില്‍ക്കൂടിയും വീണ്ടും അത് ചോദിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മിഥുന്‍ രമേഷ് കാവ്യ മാധവനുമായുള്ള സാമ്യത്തെക്കുറിച്ച് ചോദിച്ചത്. നേരത്തെ പലരും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്, സിനിമയുടെ പ്രമോയ്ക്കിടയിലും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഭയങ്കര സിമിലാരിറ്റി തോന്നിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേള്‍ക്കാനിഷ്ടമാണെന്നുമായിരുന്നു താരം പറഞ്ഞത്.

ദയാ ബായിയുടെ വരവ്
എന്‍ഡോ സള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്കായുള്ള കലാ പരിശീലനം നല്‍കുന്ന സ്‌നേഹവീട് സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളുടെ പ്രകടനവുമുണ്ടായിരുന്നു. നൃത്തവും പാട്ടുമൊക്കെയായി അത്ഭുതപ്പെടുത്തുകയായിരുന്നു അവര്‍. സദസ്സിലുള്ളവര്‍ എഴുന്നേറ്റ് നിന്നായിരുന്നു ഇവരെ അഭിനന്ദിച്ചത്. ഗ്രൂമിങ് സെക്ഷന്‍ നടക്കുന്നതിനിടയിലായിരുന്നു ഡയറക്ടര്‍ ഒരു ചോദ്യം ചോദിച്ചത്. കോമഡി ഉത്സവം ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ദയാബായിയായിരുന്നു അത്. അമ്മയെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു അനു സിത്താര പറഞ്ഞത്.

അനു സിത്താരയുടെ പ്രകടനം
അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് അനു സിത്താര. പരിപാടിയിലേക്കെത്തിയതിന് ശേഷം എല്ലാവരോടും താരത്തോട് ആവശ്യപ്പെട്ട കാര്യവും നൃത്തമായിരുന്നു. ഓമനതിങ്കള്‍ക്കിടാവോ എന്ന താരാട്ടുപാട്ടിനൊപ്പമായിരുന്നു താരത്തിന്റെ പ്രകടനം. ജോണി ജോണി യെസ് അപ്പയിലെ താരമായ റെയ്ജനും ജെയ്‌സനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവരുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചോദിക്കാനായിരുന്നു ടിനി പറഞ്ഞത്. എന്നാല്‍ അതേക്കുറിച്ച്അധികം പറയാനാവില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.


Click it and Unblock the Notifications











