പ്ലാച്ചിയില്‍ കൊടും കൂടോത്രം! പ്രാര്‍ത്ഥിച്ചത് ഒരേയൊരു കാര്യം! മാസ് റിപ്ലേയുമായി അനുമോള്‍

സ്റ്റാര്‍ മാജിക്കിന് ശേഷമായി ബിഗ് ബോസ് റിയാലിറ്റി ഷോ അനുവിന് വലിയൊരു ബ്രേക്കായി മാറുകയായിരുന്നു. നൂറ് ദിവസം എന്ന ആഗ്രഹത്തോടെ പോയ അനു വിജയി ആയാണ് തിരിച്ചെത്തിയത്. യൂട്യൂബ് ചാനലിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം താരം പങ്കുവെക്കുന്നുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്, വേണ്ടത്ര കണ്ടന്റ് കൊടുത്ത് തന്നെയാണ് അവിടെ നിന്നതെന്നും അനു പറഞ്ഞിരുന്നു. പിആര്‍ വര്‍ക്ക് എന്ന ആക്ഷേപമുണ്ടെങ്കിലും അങ്ങനെയൊന്നും ഒരാള്‍ക്കും ഷോയില്‍ വിജയിക്കാനാവില്ല. പിന്ന ഗ്രൂപ്പിലൂടെയായി കുറച്ച് പബ്ലിസിറ്റി കിട്ടുന്നു എന്ന് മാത്രം. എനിക്ക് പിആറുണ്ട് എന്ന് ഞാന്‍ പറഞ്ഞതാണ് തെറ്റിപ്പോയത്. അത് പുറത്ത് പറയാനേ പാടില്ലാത്ത കാര്യമാണെന്ന് മനസിലായത് ഇപ്പോഴാണെന്നും അനു പറഞ്ഞിരുന്നു.

ഷോയിലെ കാര്യങ്ങളെല്ലാം അവിടെ കളഞ്ഞാണ് വന്നത്. മോശം കാര്യങ്ങളൊന്നും ഓര്‍ക്കുന്നില്ല. വിവാദങ്ങളൊന്നും ഉണ്ടാക്കാനും താല്‍പര്യമില്ല. അങ്ങനെയുള്ള സാഹചര്യങ്ങളും ചോദ്യങ്ങളും വന്നപ്പോഴും മൗനം പാലിക്കുകയായിരുന്നു അനു. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ഇപ്പോഴിതാ ഷോയ്ക്ക് ശേഷമായി അഭിഷേകിനെ കണ്ട വിശേഷങ്ങളുമായി എത്തിരിക്കുകയാണ് അനു. അതെ, ഷോയ്ക്ക് ശേഷം ഞങ്ങളിപ്പോഴാണ് കാണുന്നത്. ഞാന്‍ കാരണം എന്റെ വീട്ടുകാരടക്കം നിരവധി പേരാണ് എയറില്‍ പോയത് എന്ന് അനു പറഞ്ഞിരുന്നു. ഞാന്‍ എയറില്‍ പോയതായി തോന്നുന്നില്ല.

Anumol about plachi
Photo Credit: Anumol/facebook

ഒരു പണിയും ഇല്ലാതെ ഇരുന്ന് കമന്റ് ചെയ്യുന്ന കുറേ ഫേക്ക് പ്രൊഫൈല്‍ കണ്ടിട്ടുണ്ട് ഞാന്‍. എത്ര കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് എനിക്കറിയാം. നെഗറ്റീവ് കമന്റുകള്‍ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യില്ല. എന്തൊക്കെ അടിച്ചിറക്കിയാലും ഒന്നും നടക്കില്ല.പ്ലാച്ചിയുള്ളത് കൊണ്ടാണ് ഞാന്‍ വിന്നറായത്. അതില്‍ കൂടോത്രം ഉള്ളത് കൊണ്ടാണ് ഞാന്‍ വിജയിച്ചത്. സത്യമാണ്, കൊണ്ടുപോയി കേസ് കൊടുക്ക്. എല്ലായിടത്തും പ്ലാച്ചിയെ കൊണ്ടുപോയാല്‍ ശരിയാവില്ലെന്നും അനു അഭിഷേകിനോട് പറയുന്നുണ്ടായിരുന്നു.

ഫൈനല്‍ ആയപ്പോള്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ഒറ്റയ്ക്കായിപ്പോയിരുന്നു. റീഎന്‍ട്രിയായി കയറി വന്ന് എന്നെ ജയിപ്പിച്ചവരോട് എനിക്ക് നന്ദിയുണ്ട്. ദൈവം പറഞ്ഞുവിട്ടതാണ് അവരെ. അവരോടെല്ലാം എനിക്ക് സ്‌നേഹവും നന്ദിയും കടപ്പാടുമുണ്ട്. ആരോടും ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. അവരോട് ദേഷ്യമുണ്ടോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ അവരെയൊന്നും കാണുന്നില്ല.നീ തന്ന ഉപദേശത്തെക്കുറിച്ച് പറഞ്ഞാല്‍ വീണ്ടും നീ എയറിലാവും. ആളും തരവും നോക്കി സംസാരിക്കണമെന്ന് ഇവന്‍ എന്നോട് പറഞ്ഞിരുന്നു. ഒറ്റയ്ക്ക് നിന്ന് കളിക്കാനും പറഞ്ഞിരുന്നു. ഞാന്‍ അങ്ങനെ തന്നെയാണ് കളിച്ചത്. ബിഗ് ബോസ് എന്താണ് കാണിച്ചത് എന്നറിയില്ല. ഒറ്റയ്ക്കാണ് ഞാന്‍ വന്നത്, ഒറ്റയ്ക്കാണ് പോവുന്നത് എന്നും ഞാന്‍ പറഞ്ഞിരുന്നു.

അവിടെത്തന്നെ പ്രശ്‌നങ്ങള്‍ കാരണമാണ് ഞാന്‍ കരഞ്ഞത്. അതുമാത്രമേ ബിഗ് ബോസ് കാണിച്ചിട്ടുള്ളൂ. എപ്പോഴും കരയുന്നത് കണ്ടിട്ടാണ് ആളുകള്‍ക്ക് എന്നോട് വെറുപ്പ് തോന്നിയത്. അതിന് വേണ്ടി തന്നെയാണെന്ന് തോന്നുന്നു കരയുന്നത് എടുത്ത് കാണിച്ചത്. ഗെയിമില്‍ നൂറ് ശതമാനം കൊടുക്കണമെന്നും അഭി എന്നോട് പറഞ്ഞിരുന്നു. ഞാനൊഴികെ എല്ലാവര്‍ക്കും അവിടെ ഓരോ അപകടങ്ങളുണ്ടായിരുന്നു. ഞാന്‍ അവിടെ നൂറ് ദിവസം വരെ നിന്നു. എനിക്കൊരിക്കലും ഡോക്ടറെ കാണേണ്ടി വന്നിട്ടില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോഴേ ഡോക്ടറെ കാണേണ്ട അവസ്ഥയാക്കരുതേ എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്. ഭാഗ്യത്തിന് എനിക്ക് അങ്ങനെയൊന്നും സംഭവിച്ചില്ല. എന്തോ ദൈവാനുഗ്രഹം എന്നും അനു പറഞ്ഞിരുന്നു.

More from Filmibeat

Read more about: bigg boss malayalam anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X