കേരളത്തില്‍ വേറെ ആണുങ്ങളില്ലേ! അനീഷുമായി വിവാഹം? പൊട്ടിത്തെറിച്ച് അനുമോള്‍! വൈറലായി വീഡിയോ
ബിനീഷ് ബാസ്റ്റിന്റെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സ്റ്റാര്‍ മാജിക് ഷോ നിര്‍ത്തിയെങ്കിലും ഡയറക്ടറും, താരങ്ങളുമെല്ലാം ഒന്നിച്ചെത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പതിവ് ചോദ്യങ്ങളും, രസകരമായ പണികളുമായാണ് ലക്ഷ്മി നക്ഷത്ര എത്തിയത്. ഷോയിലെ പ്രധാന താരങ്ങളിലൊരാളായ അനുമോളും വിവാഹത്തിലും വിരുന്നിലുമെല്ലാം പങ്കെടുത്തിരുന്നു. എന്റെ കല്യാണം കഴിഞ്ഞു. ഇനി നിന്റേത് എപ്പോഴാണെന്നായിരുന്നു ബിനീഷ് അനുമോളോട് ചോദിച്ചത്.
അധികം വൈകാതെ അതുണ്ടാവും. വെയിലും മഴയും ഉളള സമയത്തെ കാണുള്ളൂ എന്നായിരുന്നു അനുവിന്റെ മറുപടി. ഞങ്ങള്‍ സ്റ്റാര്‍ മാജിക്ക് ടീം മാത്രമല്ല ബിനീഷിനെ അറിയുന്ന എല്ലാവര്‍ക്കും ഭയങ്കര സന്തോഷമുള്ള ദിവസമാണ്. ഞങ്ങളെല്ലാം കാത്തിരുന്ന കല്യാണമാണ്. അപ്പോള്‍ ആ ദിവസം ഭയങ്കര ഹാപ്പിയാണ് എല്ലാവരും. സ്റ്റാര്‍ മാജിക്ക് എനിക്കെപ്പോഴും സ്‌പെഷലാണ്. അതിന് ശേഷമാണല്ലോ ഞാന്‍ ബിഗ് ബോസിലേക്ക് പോയതെന്നും അനു പറഞ്ഞിരുന്നു.

അനീഷിനെയാണോ കല്യാണം കഴിക്കുന്നതന്നെ ചോദ്യം ഇത്തവണയും ഉയര്‍ന്നിരുന്നു. അതാരാണ് അങ്ങനെ ചോദിച്ചത്, അതെന്താണ് കാര്യം. കേരളത്തില്‍ വേറെ ആണുങ്ങളൊന്നുമില്ലേയെന്നായിരുന്നു അനു തിരിച്ച് ചോദിച്ചത്. തന്നെ കാണാനും, കുശലം ചോദിച്ചും എത്തിയവരോടുമെല്ലാം സ്‌നേഹത്തോടെ സംസാരിച്ചാണ് അനു മടങ്ങിയത്. ഞങ്ങള്‍ക്ക് എപ്പോഴാണ് ചോറ് തരുന്നതെന്ന് ചോദിച്ചപ്പോള്‍ അത് വേണമെങ്കില്‍ ഹോട്ടലില്‍ നിന്നും വാങ്ങിത്തരാം. ആരോടാണ് ചാറ്റ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ചാറ്റിംഗൊന്നുമല്ല, ഒരു കോള്‍ ചെയ്യാനുണ്ട്. ജാഡയാണോ, എന്ന് ചോദിച്ചപ്പോള്‍ ജാഡയാണ്, മനസിലായില്ലേ എന്നായിരുന്നു അനുവിന്റെ മറുപടി. ഒരു പ്രാവശ്യം നിങ്ങളെല്ലാം എന്റെ നമ്പര്‍ ലീക്കാക്കിയതാണ്, ഇനിയങ്ങനെയൊന്നും ചെയ്‌തേക്കല്ലേയെന്നും അനു പറയുന്നുണ്ടായിരുന്നു.
കല്യാണം ആയാല്‍ ഞാന്‍ നിങ്ങള്‍ ആരോടും പറയില്ല. അറിഞ്ഞും നിങ്ങളാരും അങ്ങോട്ട് വരണ്ടെന്നും അനു പറയുന്നുണ്ടായിരുന്നു. ബിഗ് ബോസില്‍ മത്സരിച്ചപ്പോള്‍ മുതലായിരുന്നു സഹമത്സരാര്‍ത്ഥിയായിരുന്ന അനീഷിന്റെ പേര് ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ചത്. അനുമോളെയാണോ വിവാഹം ചെയ്യുന്നതെന്ന ചോദ്യം അനീഷിനും നേരിടേണ്ടി വന്നിട്ടുണ്ട്. ഷോയിലുണ്ടായിരുന്ന സമയത്ത് പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഇവര്‍ക്ക്. പരസ്പരം പോരടിക്കുകയും ചെയ്തവരാണ് ഇവര്‍. അനീഷായിരിക്കും വിജയിക്കുന്നതെന്ന പ്രവചനങ്ങളായിരുന്നു തുടക്കത്തില്‍ വന്നത്. അവസാന നിമിഷമായിരുന്നു അനുവിനെ വിജയായി പ്രഖ്യാപിച്ചത്. വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു അതിന് ശേഷം വന്നത്.
ടീമിന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അറിയാം എന്നായിരുന്നു അനുവിന്റെ മറുപടി. അഞ്ച് വര്‍ഷമായി അറിയാവുന്ന ആളാണെന്ന് പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കിലുള്ള കാലം മുതല്‍ ബിനീഷിനോടും വിവാഹത്തെക്കുറിച്ച് സഹതാരങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എന്റെ വീട്ടില്‍ വന്നിട്ടുള്ളവരോടെല്ലാം അമ്മച്ചി കല്യാണത്തെക്കുറിച്ച് പറയാറുണ്ട്. പള്ളിയില്‍ പോവുമ്പോഴും പ്രാര്‍ത്ഥന അതുമാത്രമായിരുന്നു. അങ്ങനെയാണ് അമ്മച്ചിയോട് താരയെക്കുറിച്ച് പറയുന്നത്. അമ്മച്ചിയും ചേട്ടനുമൊക്കെ സമ്മതിച്ചാലേ വിവാഹമുണ്ടാവുള്ളൂ എന്നും പറഞ്ഞിരുന്നു. കേട്ടതും അമ്മച്ചിക്ക് സന്തോഷമായിരുന്നു.
ദൂരയാത്രയൊന്നും അധികം ചെയ്യാറില്ലെങ്കിലും താരയുടെ വീട്ടിലേക്ക് അമ്മച്ചിയും വന്നിരുന്നു. എന്‍ഗേജ്‌മെന്റിന് ശേഷം നടത്തിയ റിസപക്ഷന് അമ്മച്ചി ബസിലായിരുന്നു വന്നത്. മേക്കപ്പിനൊക്കെ വേണ്ടി ബിനീഷ് തലേദിവസം തന്നെ അടൂരില്‍ എത്തിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പമായിരുന്നു അമ്മച്ചി എത്തിയത്. പൊതുവെ എല്ലായിടത്തും എനിക്കൊപ്പം വരുന്നതാണ്. ഇത്തവണ ബസില്‍ വരേണ്ടി വന്നു. അതില്‍ സങ്കടമുണ്ടെന്ന് ബിനീഷ് പറഞ്ഞിരുന്നു. വിവാഹ സമയത്തും, റിസപ്ക്ഷനിലുമെല്ലാം അമ്മച്ചിയേയും കൂടെത്തന്നെ കൂട്ടിയിരുന്നു ബിനീഷ്.


Click it and Unblock the Notifications