അനിയത്തിയായാണ് കാണുന്നത്! ഭാര്യ പോയോ എന്നറിയണം! ഷിയാസിനെക്കുറിച്ച് ചോദിച്ചവരോട് അനുമോള്‍ പറഞ്ഞത്

അഭിനയവും മോഡലിംഗുമൊക്കെയായി ആക്ടീവാണ് ഷിയാസ് കരീം. അടുത്തിടെ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഒരു സ്ത്രീ രംഗത്ത് വന്നിരുന്നു. തന്നോട് മോശമായി പെരുമാറിയെന്നും, ഉപദ്രവിച്ചുവെന്നുമായിരുന്നു അവര്‍ ആരോപിച്ചത്. ഉമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. അവരോട് ഞാന്‍ എങ്ങനെയാണ് അങ്ങനെ പെരുമാറുന്നത്. എന്റെ ഭാര്യയും, സഹോദരിയുമൊക്കെ അവര്‍ക്ക് പണവും, സ്വര്‍ണവും നല്‍കിയിരുന്നു. അത് തിരിച്ച് ചോദിച്ചാണ് പ്രശ്‌നത്തിന് കാരണമായതെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ഇപ്പോഴിതാ ഷിയാിനെക്കുറിച്ചുള്ള അനുമോളുടെ കമന്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

അവിടെ അപ്പുറത്തെ വീട്ടിലെന്ത് നടക്കുന്നു. ഇപ്പുറത്തെ അവര്‍ മിണ്ടാറുണ്ടോ. അവിടത്തെ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ എന്ത് നടക്കുന്നു. ഇതൊന്നും നോക്കുന്ന വ്യക്തിയല്ല ഞാന്‍. ലോകത്ത് അങ്ങനെയാണ് നടക്കുന്നത്. ഒരു ഷിയാസും വൈഫും ഡിവോഴ്‌സാവുമോ, ഷിയാസിന്റെ വൈഫ് കുഞ്ഞിനെയും കൊണ്ട് വീട്ടില്‍ പോയി കാണുമോ ഇതൊക്കെയാണ് ചോദ്യങ്ങള്‍. ഷിയാസിന് എന്നെ സഹോദരിയായി മാത്രമേ കാണാന്‍ പറ്റുള്ളൂ. കുറേപേര്‍ ഷിയാസിനെയും എന്നെയും വെച്ച് ഒരുപാട് കഥകള്‍ ഇറക്കിയിട്ടുണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. അത് ഞാനുമായിട്ടുള്ള കാര്യങ്ങളല്ലല്ലോ. എനിക്ക് അതറിയേണ്ട ആവശ്യമില്ലല്ലോ. അതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല.

Anumol Anukutty about Shiyas
Photo Credit: Anumol Anukutty / Facebook

എനിക്ക് ഒരു ഷിയാസിനെ അറിയാം. എന്റെ അടുത്ത് എങ്ങനെയാണ് ഒരു വ്യക്തി നില്‍ക്കുന്നത്. അതുപോലെയേ ഞാനും നിക്കത്തുള്ളൂ. മറ്റുള്ളവര്‍ എങ്ങനെയാണെന്ന് നോക്കേണ്ട കാര്യമില്ല. ഒരു ബ്രദറിന് സഹോദരിയെ ഭാര്യയായി കാണാന്‍ പറ്റുമോ, ഇല്ലല്ലോ, ഭാര്യയായിട്ട് തന്നെയല്ലേ കാണാന്‍ പറ്റുള്ളൂ. ഷിയാസിന് എന്നെ സഹോദരിയായി മാത്രമേ കാണാന്‍ പറ്റൂ. ലോകത്തുള്ള എല്ലാവരെയും കാമുകിയായി കാണാന്‍ പറ്റില്ലല്ലോ. ഒരു പെണ്ണ് വിചാരിച്ചാല്‍ ഒരാളെ നശിപ്പിക്കാം എന്നൊന്നുമില്ല. മനുഷ്യര്‍ വിചാരിച്ചാല്‍ മനുഷ്യരെ നശിപ്പിക്കാന്‍ പറ്റും. സമൂഹത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതൊക്കെ വാര്‍ത്തയാവുന്നുണ്ടോ. ഞാനുമായി ബന്ധപ്പെടുന്ന കാര്യമല്ല അതൊന്നും. ഞാന്‍ അങ്ങനത്തെ കാര്യങ്ങളൊന്നും അറിയാന്‍ പോവാറില്ല. എന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്ന വ്യക്തിയാണ്.

ഷിയാസ് ഇനി ആത്മഹത്യ ചെയ്‌തേക്കാം എന്ന് വരെ പറയുന്ന കേട്ടിട്ടുണ്ട്. അതിലൊക്കെ എന്ത് പറയാനാണ്. എന്നെ അനിയത്തിക്കുട്ടിയായാണ് കാണുന്നത്. ഏഴെട്ട് വര്‍ഷമായിട്ട് എനിക്കറിയാം. സ്റ്റാര്‍ മാജിക്കില്‍ വെച്ചും, പരിപാടികള്‍ക്ക് പോവുമ്പോഴുമൊക്കെയാണ് ഞാനും ഷിയാസ് ഇക്കയെ കാണുന്നത്. അല്ലാതെ വീട്ടില്‍ പോവാറൊന്നുമില്ല. പുള്ളിക്ക് പുള്ളിയുടേതായ തിരക്കുകള്‍, എനിക്ക് എന്റേതായതും. ഇത് അറിഞ്ഞപ്പോള്‍ മാറ്റിനിര്‍ത്തിയതല്ല. എന്തിനാണ് മാറ്റിനിര്‍ത്തുന്നത്. അങ്ങനെയൊന്നും ചെയ്യില്ല. ചില കാര്യങ്ങളൊക്കെ നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം.

പുള്ളിയും വൈഫും കുഞ്ഞൊക്കെയായി ഹാപ്പിയായി ജീവിക്കുകയാണ്. അവരെ വിട്ടേക്കൂ. എന്തിനാണ് ഇനിയും അതേക്കുറിച്ച് തന്നെ ചോദിക്കുന്നത്. എന്നെ ആരൊക്കെ വിളിക്കുന്നുണ്ടെന്ന് നിങ്ങളെന്തിനാണ് അറിയുന്നത്. ഒരാളുടെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ എന്തിനാണ് ചോദിക്കുന്നത്. നിങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടിയില്ല, ഇനി ഞാന്‍ പോവട്ടെ എന്നായിരുന്നു അനു പറഞ്ഞത്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥി അഭിശ്രീയേയും കുടുംബത്തെയും കാണാനെത്തിയതായിരുന്നു അനു. ഭാര്യയുടെ വളകാപ്പിലേക്ക് പ്രിയപ്പെട്ടവരെയെല്ലാം ക്ഷണിച്ചിരുന്നു അദ്ദേഹം. ആദിലയും നൂറയും, രേണു സുധിയുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X