വിവാഹം നടക്കണമെങ്കിൽ ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ, എല്ലാവർക്കും എന്നെ കുറിച്ചുള്ള ഏറ്റവും വലിയ ആ​ഗ്രഹം; അനു

ഇന്നലെയായിരുന്നു ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പതിനായിരകണക്കിന് സ്ത്രീകളാണ് നേരിട്ടും അല്ലാതെയും പൊങ്കാലയിൽ ഭാ​ഗമായത്. സീരിയൽ താരവും ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് വിജയിയുമായ അനുമോൾ ഇത്തവണയും മുടങ്ങാതെ എത്തി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. അമ്മയും സഹോദരിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. ഓർമവെച്ച കാലം മുതൽ ദേവിയെ കാണുന്നതിനാൽ അനുവിന്റെ ജീവിതത്തിന്റെ ഭാ​ഗമായി മാറി കഴിഞ്ഞു ആറ്റുകാൽ ക്ഷേത്രം.

എല്ലാ വർഷത്തെയും പോലെ ഈ വർഷത്തേയും പൊങ്കാല അനുഭവം നല്ലതായിരുന്നു. ഇപ്രാവശ്യം സൗകര്യം എല്ലാവർക്കും കുറച്ച് കൂടി കൂടിയെന്ന് തോന്നുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിൽ പോലും ബ്ലോക്കും കാര്യങ്ങളും ഒന്നുമില്ല. നമുക്ക് എല്ലാ സൗകര്യങ്ങളും ​ഗവൺമെന്റ് ഒരുക്കി തന്നിട്ടുണ്ട്.

Anumol attukal pongala

കുറച്ച് സ്പെഷ്യലായി തോന്നി ഈ വർഷം. ബി​ഗ് ബോസ് വിന്നറായശേഷമുള്ള ആദ്യത്തെ പൊങ്കാലയാണ്. പല ഭാ​ഗത്ത് നിന്നും വന്ന അമ്മമാരുണ്ടല്ലോ അവരൊക്കെ എന്നെ കാണാനുള്ള ആ​ഗ്രഹം പറഞ്ഞിരുന്നു. അവരൊക്കെ അടുത്ത് വന്നപ്പോൾ ഭയങ്കര സ്നേഹമായിരുന്നു. ഒരുപാട് പേർ കാണാൻ വന്നിരുന്നു. വീടിന് അടുത്ത് തന്നെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത് എന്നതുകൊണ്ട് തന്നെ രാവിലെ തന്നെ എത്തി. സിനിമയിലേക്കൊന്നും വിളി വന്നിട്ടില്ല.

പക്ഷെ ഏഷ്യാനെറ്റിന്റെ തന്നെ പുതിയ പ്രോ​ഗ്രാം വരാൻ പോകുന്നുണ്ട്. അത് ഉടനെ തുടങ്ങും. പിന്നെ വേറെയും പ്രോ​ഗ്രാമുകളും കാര്യങ്ങളുമുണ്ട്. അതൊക്കെയായിട്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഇത്തവണയും ആ​ഗ്രഹങ്ങളുണ്ട്. ആ​ഗ്രഹങ്ങളുടെ പുറത്ത് തന്നെയാണ് നമ്മൾ എല്ലാവരും പൊ​ങ്കാല ഇടുന്നത്.

എന്റെ സുഹൃത്തുക്കളാരും ഇവിടെ അല്ല പൊങ്കാല ഇടുന്നത്. വഴുതക്കാട്, തൈക്കാട് ഏരിയകളിലാണ് അവർ പൊങ്കാലയിടുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ പൊങ്കാല അറിയപ്പെടുന്നത്. പക്ഷെ എനിക്ക് തോന്നുന്നത് പൊങ്കാല താൽപര്യമുള്ള ആർക്കും ആറ്റുകാൽ പൊങ്കാല ഇടാം എന്നാണ്. ചെറിയ പ്രായം മുതൽ അമ്മയുടെ കൂടെ പൊങ്കാലയിടാൻ ഞാൻ വരുന്നുണ്ട്. അതുകൊണ്ട് തന്നെ എപ്പോൾ മുതലാണ് പൊങ്കാല ഇട്ട് തുടങ്ങിയതെന്ന് ഓർമയില്ല.

തനിയെ പൊങ്കാല ഇടാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി അനു പൊങ്കാല അനുഭവം പങ്കിട്ട് പറഞ്ഞു. വിവാഹം ഉടനെ ഉണ്ടാകുമോയെന്ന് ചോ​ദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... എല്ലാവരുടേയും ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്നെ ഒന്ന് കെട്ടിച്ച് വിടണമെന്നുള്ളത്. വിവാഹം നടക്കണമെങ്കിൽ ഞാൻ വിചാരിച്ചാൽ മാത്രം പോരല്ലോ.

Anumol attukal pongala

നമ്മുടെ തലയിൽ വിധിച്ചത് മാത്രമെ നടക്കുകയുള്ളു. അതൊക്കെ ഒരു നിമിത്തമാണ്. സമയമാകുമ്പോൾ നടക്കും അനു പറഞ്ഞു. ബി​ഗ് ബോസിലായിരുന്നപ്പോൾ സഹമത്സരാർത്ഥിയായിരുന്ന അനീഷ് അനുവിനോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. പക്ഷെ അനു അത് നിരസിച്ചു. സഹോദരനെപ്പോലെ കണ്ടൊരു വ്യക്തിയെ പ്രണയിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു അനുവിന്റെ മറുപടി. ബി​ഗ് ബോസ് കഴിഞ്ഞശേഷം അനുവും അനീഷും നല്ല സുഹൃത്തുക്കൾ മാത്രമാണ്.

രണ്ട് വർഷം കഴിയാതെ വിവാഹം ഉണ്ടാവില്ലെന്നാണ് ബി​ഗ് ബോസിനുശേഷം നൽകിയ അഭിമുഖങ്ങളിൽ എല്ലാം അനു പറഞ്ഞത്. താരത്തിന്റെ വിവാഹം മാതാപിതാക്കളുടേയും വലിയ സ്വപ്നമാണ്. മുമ്പ് സിനിമാ-സീരിയൽ താരം ജീവനുമായി അനു പ്രണയത്തിലായിരുന്നുവെന്ന് പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ചില ടിവി പ്രോ​ഗ്രാമുകളിൽ പങ്കെടുക്കുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയശേഷമാണ് ഇരുവരും പ്രണയത്തിലായതും. എന്നാൽ പിന്നീട് താരങ്ങൾ വേർപിരിയുകയായിരുന്നു. നിരവധി സീരിയലുകളിലും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അനുവിനെ ജനപ്രിയയാക്കിയത് സ്റ്റാർ മാജിക്ക് എന്ന ഷോയാണ്.

More from Filmibeat

Read more about: anumol bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X