അമ്പലത്തിൽ ഇങ്ങനെ ചെരുപ്പ് ധരിക്കുമോ? സ്വന്തം വിശ്വാസം അല്ലെങ്കിൽ വില കൽപ്പിക്കേണ്ട എന്നാണോ?; അനുവിന് വിമർശനം!
കഴിഞ്ഞ ദിവസമായിരുന്നു സിനിമകളിലൂടെയും സ്റ്റാർ മാജിക്ക് അടക്കമുള്ള ടെലിവിഷൻ ഷോകളിലൂടെയും പ്രശസ്തനായ ടീം എന്നറിയപ്പെടുന്ന ബിനീഷ് ബാസ്റ്റിന്റെ വിവാഹം. സിനിമാ മേഖലയിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന എല്ലാ താരങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നു. വിവാഹം ബിനീഷിന്റെ ഇടവക പള്ളിയിൽ ആയിരുന്നു. സ്റ്റാർ മാജിക്കിലൂടെ ബിനീഷിന്റെ പ്രിയപ്പെട്ടവരായി മാറിയവരെല്ലാം ദേവാലയത്തിൽ നടന്ന മിന്നുകെട്ട് ചടങ്ങിൽ പങ്കെടുത്തിരുന്നു.
അക്കൂട്ടത്തിൽ സീരിയൽ നടിയും ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയിയുമായ അനുമോളും ഉണ്ടായിരുന്നു. സാരിയിൽ അതീവ സുന്ദരിയായാണ് അനു എത്തിയത്. ബിനീഷിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അനുമോൾ. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അനുവിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണിപ്പോൾ.

ഹൈ ഹീൽ ചെരുപ്പ് ധരിച്ച് ദേവാലയത്തിന് ഉള്ളിലൂടെ നടക്കുന്ന അനുമോളാണ് വീഡിയോയിലുള്ളത്. വിശ്വാസികൾ പരിശുദ്ധമായി കരുതി ബലിയർപ്പിക്കുന്ന സ്ഥലത്ത് അനു ചെരുപ്പിട്ട് കയറി എന്നതായിരുന്നു വീഡിയോ ചർച്ചയാകാൻ കാരണം. സാമാന്യ മര്യാദ എന്ന രീതിയിൽ എങ്കിലും ചിന്തിച്ച് അനു പള്ളിക്ക് പുറത്ത് ചെരുപ്പ് അഴിച്ച് വെക്കണമായിരുന്നുവെന്നാണ് നടിയെ വിമർശിച്ചവർ കുറിച്ചത്.
കാഴ്ച സമർപ്പണത്തിനായി ബിനീഷിനും വധു താരയ്ക്കുമൊപ്പം പള്ളിക്കുള്ളിലേക്ക് കയറിയപ്പോഴും അനു കാലിൽ നിന്നും ചെരുപ്പഴിച്ചിരുന്നില്ല. അമ്പലത്തിൽ ഇതുപോലെ ചെരുപ്പിട്ട് കയറുമോ?,. സ്വന്തം വിശ്വാസം അല്ലെങ്കിൽ വില കൽപിക്കേണ്ട എന്നാണോ?. അല്ലെങ്കിൽ ഇത് അമ്പലം അല്ലാത്തതിനാൽ ദേവാലയം ആയി കരുതണ്ട എന്നാണോ? എന്നായിരുന്നു ഒരാൾ അനുവിനെ വിമർശിച്ച് കുറിച്ചത്.
അനുവിന്റെ പ്രവൃത്തി മോശമായിപ്പോയി. പണം ഉണ്ടായാൽ ദൈവത്തെ ആരെങ്കിലും മറക്കുമോ?, സാമാന്യമര്യാദ ഇല്ലാത്തവരായോ?. പള്ളിയിൽ ചെരുപ്പുമിട്ട് ഫാഷൻ പരേഡ്, ചെരിപ്പിട്ട് കയറുന്നത് മര്യാദയല്ല. ദേവാലയം സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, കാഴ്ചവെയ്പിന് ചെരുപ്പ് ഇട്ട് നിൽക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നി.
പള്ളിയിൽ ആരും ചെരുപ്പിട്ട് കയറാറില്ല, നടി ആയാലും ആരു ആയാലും പള്ളിക്ക് ഉള്ളിൽ ചെരുപ്പ് ഇട്ടത് ശരി ആയില്ല എന്നായിരുന്നു മറ്റ് ചില കമന്റുകൾ. സഭയ്ക്ക് പുറത്ത് ഉള്ള ആൾക്കാരെ കാഴ്ച്ചവെയ്പ്പിനൊക്കെ നിർത്തുമോ?. ബന്ധുക്കളെ അല്ലേ നിർത്താറുള്ളത്?. സെലിബ്രിറ്റികളെയൊക്കെ ചെരുപ്പും ഇടീപ്പിച്ച് പള്ളിക്ക് അകത്ത് കയറ്റി വിട്ടത് ആരാ? എന്നിങ്ങനേയും കമന്റുകളുണ്ട്.

വരനും വധുവിനും ചെരുപ്പിട്ട് പള്ളിക്കുള്ളിൽ കയറാമെങ്കിൽ അനുവിനും ചെരുപ്പ് ധരിക്കാമെന്ന് അനുകൂലിച്ചും ചിലർ എത്തി. ചെരുപ്പിട്ട് പള്ളിയിൽ കയറുന്നത് തെറ്റല്ല. വിദേശ രാജ്യങ്ങളിലൊക്കെയും ചെരുപ്പിട്ട് തന്നെയാണ് പള്ളിയിൽ പ്രവേശിക്കുന്നത്. ഇന്ത്യ പോലെയുള്ള പൗരസ്ത്യ രാജ്യങ്ങളിലാണ് ചെരുപ്പിടാതെ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് എന്നായിരുന്നു അനുകൂലിച്ചവർ കമന്റ് ചെയ്തത്.
കല്ല്യാണ ദിവസം ചെക്കനും പെണ്ണിനും ചെരുപ്പ് ഇട്ട് പള്ളിയിൽ കയറാം. അത് അവരുടെ ലൈഫിൽ അത്രക്കും വിശുദ്ധിയോട് കൂടെ ചെയ്യേണ്ടത് കൊണ്ട്. എന്ന് കരുതി പള്ളിയിലെ അച്ഛൻ പോലും പള്ളിയുടെ അകത്ത് പള്ളിക്കുള്ളിൽ ഉപയോഗിക്കുന്ന ചെരുപ്പ് മാത്രമെ ഉപയോഗിക്കൂ. അത് വിരളമായി മാത്രം. അങ്ങനെയൊരു സാഹചര്യത്തിൽ അനുവിന് എന്താണ് പ്രത്യേകത എന്നും നടിയെ വിമർശിച്ചവർ ചോദിച്ചു.
സ്റ്റാർ മാജിക്ക് ഷോ കുറച്ച് നാളുകൾക്ക് മുമ്പാണ് അവസാനിച്ചത്. നിരവധി സീരിയലുകളിൽ സ്റ്റാർ മാജിക്കിന് മുമ്പും ശേഷവും അഭിനയിച്ചിട്ടുണ്ടെങ്കിലും അനുവിന് പ്രശസ്തി നേടി കൊടുത്തത് സ്റ്റാർ മാജിക്കാണ്. ബിഗ് ബോസിൽ പങ്കെടുത്തശേഷം അനുവിനെ ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായി.


Click it and Unblock the Notifications











