കപ്പ് ശരിക്കും മാൻഡ്രേക്കായോ? പ്രശ്നങ്ങളൊഴിയാതെ അനുമോൾ; രേണു സുധിക്ക് വെച്ചടി വെച്ചടി കയറ്റം
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചിട്ടും വിന്നർ അനുമോളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നു. അനുമോളും പിആർ വിനുവും തെറ്റിപ്പിരിഞ്ഞതാണ് ഇപ്പോഴത്തെ വിഷയം. അനുമോൾക്ക് വേണ്ടി വലിയ തോതിൽ പിആർ ചെയ്ത ആളാണ് വിനു. അനു വിന്നറായതിൽ വലിയൊരു ശതമാനം പങ്കും വിനുവിനുണ്ട്. എന്നാൽ കഴിഞ്ഞ ദിവസത്തോടെ അനു വിനുവിനെ തള്ളിപ്പറഞ്ഞു. വിനു തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ബിന്നി സെബാസ്റ്റ്യനും വിനുവും ചേർന്ന് അനുവിന്റെ ചേച്ചിയെ വ്യക്തിഹത്യ ചെയ്തെന്നാണ് അനുമോളുടെ പക്ഷം പറയുന്നത്.
അനുവിന്റെ പിആർ ഹാൻഡിലുകളിൽ നിന്നും ബിന്നിക്കെതിരെ കടുത്ത സെെബർ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു ഇവന്റിൽ വെച്ച് ബിന്നിയും ഭർത്താവ് നൂബിനും വിനുവിനെ കണ്ടപ്പോൾ ഇതേക്കുറിച്ച് ചോദിച്ചു. ബിന്നിക്കെതിരെയുള്ള ആക്രമത്തിന് പിന്നിൽ താനല്ലെന്നും അനുവിന്റെ ചേച്ചിയുള്ള ഗ്രൂപ്പിൽ നിന്നാണ് ഈ നീക്കങ്ങൾ നടന്നതെന്നും വിനു ഇവരോട് സൂചിപ്പിച്ചു.

ഇത് നൂബിൻ ഒരു സുഹൃത്ത് വഴി അനുവിന്റെ വീട്ടുകാരോട് സംസാരിച്ചു. തന്റെ ചേച്ചി പ്രതിസ്ഥാനത്ത് വന്നതോടെ അനു ദേഷ്യപ്പെട്ടു. വിനുവുമായി ഫോൺ കോളിൽ വഴക്കുണ്ടായി. ഇവർ തെറ്റിപ്പിരിയുകയും ചെയ്തു. എന്നാൽ അനുവിന്റെ ആരാധകരിൽ പലരും ബിന്നിയെയാണ് ഇതിൽ വിമർശിക്കുന്നത്. ബിന്നിക്കുള്ള വെെരാഗ്യം കാരണം അനുവിനെതിരെ ഇപ്പോഴും നീക്കങ്ങൾ നടത്തുന്നെന്ന് ഇവർ പറയുന്നു.
എന്നാൽ അനുമോളുടെ ചേച്ചിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണിതിന് കാരണമെന്ന് വിമർശകർ പറയുന്നു. എന്ത് തന്നെയായാലും അനുമോളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഓരോന്നായി വന്ന് കൊണ്ടിരിക്കുകയാണ്. അനുവിന്റെ ചേച്ചിയെ വിമർശിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ബിഗ് ബോസ് വിന്നറായ ശേഷം അനുമോൾക്ക് പ്രശംസയോടൊപ്പം കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

അനുമോൾ പിആറിന്റെ ബലത്തിലാണ് ജയിച്ചത് എന്നായിരുന്നു വാദം. അന്ന് പിആർ വിനുവും അനുമോളും തെറ്റിപ്പിരിഞ്ഞിരിക്കുന്നു. വിന്നറായ ശേഷം സ്വസ്ഥമായിരിക്കാൻ അനുമോൾക്ക് സാധിക്കുന്നില്ലെന്ന് ആരാധകരുൾപ്പെടെ പറയുന്നു. അനുവിന്റെ കയ്യിലുള്ള ബിഗ് ബോസ് കപ്പ് ജൂനിയർ മാൻഡ്രേക്കിനെ പോലെയാണെന്ന് ഈയടുത്ത് മുൻ ബിഗ് ബോസ് മത്സരാർത്ഥി ഫിറോസ് ഖാൻ പറഞ്ഞിരുന്നു. അങ്ങനെയൊരു കപ്പ് അനുമോളുടെ വീട്ടിലിരിക്കുന്നത് ജൂനിയർ മാൻഡ്രേക്കിനെ പോലെയാണ്. കിട്ടാൻ അർഹനായ അനീഷിന്റെ കണ്ണീരിൽ ചാലിച്ച കപ്പാണത് എന്നായിരുന്നു ഫിറോസ് ഖാൻ പറഞ്ഞത്.
മറുവശത്ത് ബിഗ് ബോസിൽ അനുവിനൊപ്പമുണ്ടായിരുന്ന രേണു സുധിക്ക് വെച്ചടി വെച്ചടി കയറ്റമാണ് കരിയറിൽ. ബിഗ് ബോസിന് ശേഷം രേണുവിന്റെ ഹേറ്റേഴ്സ് കുറഞ്ഞു. ജനപ്രീതി കൂടി. ബിഗ് ബോസിൽ പലരും തള്ളിക്കളഞ്ഞ മത്സരാർത്ഥിയായിരുന്നു രേണു സുധി. എന്നാൽ രേണുവിനിത് നേട്ടങ്ങളുടെ സമയമാണ്. നെഗറ്റീവ് ഇമേജില്ലാതെ രേണു ഷോയിൽ നിന്നും പുറത്ത് വന്നു. പിന്നാലെ വിദേശ രാജ്യങ്ങളിലുൾപ്പെടെ ഉദ്ഘാടനത്തിന് പോയി. എന്നാൽ മറുവശത്ത് വിന്നറായ അനുമോൾക്ക് പ്രശംസയോടൊപ്പം കുറ്റപ്പെടുത്തലും പരിഹാസവും കേൾക്കേണ്ടി വരുന്നു. എങ്കിൽ പോലും വലിയ അവസരങ്ങൾ അനുമോൾക്കും ലഭിക്കുന്നുണ്ട്. അനുമോളുടെ സിനിമകൾ വെെകാതെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പിആർ വിനു പറഞ്ഞിരുന്നു.


Click it and Unblock the Notifications











