അനുമോൾ കൈ ഞ​രമ്പ് മുറിച്ചെന്ന് കരുതരുത്! എനിക്ക് വേറെ പണിയില്ലേ! സർജറിയായിരുന്നു; വിശ​ദീകരണവുമായി താരം

നടിയും മോഡലുമായ അനുമോൾക്ക് ആരാധകർ ഇരട്ടിയായത് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരിച്ചശേഷമാണ്. ആ സീസണിലെ കപ്പും അനുവാണ് നേടിയത്. വൻ ജനപിന്തുണയോടെയായിരുന്നു വിജയം. ബി​ഗ് ബോസ് ജീവിതം റിയൽ ലൈഫിനെ നെ​​ഗറ്റീവായും പോസിറ്റീവായും ബാധിച്ചിരുന്നു. ഒരുപാട് നെ​ഗറ്റിവിറ്റി കുറച്ച് കാലം അനുവിന് അനുഭവിക്കേണ്ടി വന്നിരുന്നു. അതെല്ലാം മറികടന്ന് പഴയ ജീവിത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ് താരം.

സോഷ്യൽമീഡിയയിൽ ആക്ടീവായ താരം പങ്കിട്ട പുതിയ വ്ലോ​ഗാണ് ശ്രദ്ധ നേടുന്നത്. കയ്യിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി ആശുപത്രിയിൽ പോയതിന്റെ വിവരങ്ങളാണ് വിശദമായ വ്ലോ​ഗായി അനു പങ്കിട്ടത്. ശരീരത്തിൽ മുഴകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അവ​ഗണിക്കരുതെന്ന് അനുമോൾ പറയുന്നു.

Anumol bigg boss

ഇന്നത്തേത് ഒരു ഹോസ്പിറ്റൽ വ്ലോ​​ഗാണ്. കാരണം ആശുപത്രിയിൽ പോകേണ്ട ആവശ്യമുണ്ട്. എനിക്ക് ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയൊരു സംഭവമൊന്നുമല്ല. കയ്യിൽ‌ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബി​ഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് സിസ്റ്റ് വളർന്ന് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറി ചെയ്ത് അത് ഒഴിവാക്കാനുള്ള സമയം എനിക്ക് കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു.

റെസ്റ്റെടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് അങ്ങനൊരു സാഹചര്യം ഒത്തുവന്നപ്പോൾ ഇപ്പോൾ സർജറി ചെയ്തേക്കാമെന്ന് കരുതി. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. യഥാർത്ഥത്തിൽ ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. കിംസ് ആശുപത്രിയിലാണ് ചെയ്യുന്നത്. പെട്ടന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും.

എന്താണ് വന്നിരിക്കുന്നതെന്ന് ആലോചിച്ചാകും ടെൻഷൻ. മുഴ കണ്ടപ്പോൾ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചത്. മാത്രമല്ല എനിക്ക് അറിയാവുന്ന ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രെ. സർജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളുവെന്നും പറഞ്ഞു.

ഇതുപോലെ ശരീരത്തിൽ മുഴകൾ വന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത് അനു പറഞ്ഞു. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോ​ഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോൾ മുഴ തിരിച്ച് വരാൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു.

Anumol bigg boss

കയ്യിലെ കെട്ടുമായി ഞാൻ പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സിറ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലേ... എന്നും അനു പറഞ്ഞു. തന്റെ ആരാധകരായ ഹോസ്പിറ്റൽ സ്റ്റാഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവരുടെ പ്രിയപ്പെട്ടവരെ വീഡിയോ കോളിൽ വിളിച്ച് സ്നേഹ സംഭാഷണം നടത്താനും അനു മടി കാണിച്ചില്ല.

കിംസ് ആശുപത്രിയിലെ ജീവനക്കാർ തനിക്ക് ഫാമിലി പോലെയാണെന്നും ഇവിടെ വന്നാൽ അവർ തന്നെ ​ഗംഭീരമായി ട്രീറ്റ് ചെയ്യാറുണ്ടെന്നും അനു പറഞ്ഞു. ബി​ഗ് ബോസ് കണ്ട് ആരാധകരായവരെല്ലാം അനുവിനെ പരിചയപ്പെടാൻ എത്തുന്നുണ്ടായിരുന്നു. പുതിയ പ്രോ​ഗ്രാമുകളൊന്നും ഇല്ലേയെന്നുള്ള അവരുടെ ചോദ്യത്തിന് ബി​ഗ് ബോസ് ടീമുമായി ഒരു കരാറുണ്ടെന്നും അത് തീരാൻ മാസങ്ങൾ എടുക്കുമെന്നും അനു പറഞ്ഞു.

ഏഷ്യാനെറ്റിൽ തന്റെയൊരു പ്രോ​ഗ്രാം ഉടൻ വരുമെന്നും അനു പറഞ്ഞു. പിആർ ഉപയോ​ഗിച്ചാണ് അനു ബി​ഗ് ബോസ് കപ്പ് നേടിയത് എന്നാണ് താരം ഷോ വിജയിച്ച സമയത്ത് പ്രചരിച്ച പ്രധാന വി​മർശനം. അനീഷായിരുന്നു സീസൺ ഏഴിൽ റണ്ണറപ്പായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X