കൂടെയിരുന്ന് എഴുതാന്‍ വരുമോ? നിരസിച്ചതോടെ അവസരങ്ങളില്ലാതാക്കി; ദുരനുഭവം വെളിപ്പെടുത്തി അനുമോള്‍

By Desk

മലയാളികള്‍ക്ക് സുപരിചിതയാണ് അനുമോള്‍. പ്രത്യേകിച്ചും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു അനുമോള്‍ തുടങ്ങുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലെത്തിയതോടെ മിനിസ്‌ക്രീനിലെ ജനപ്രീയ താരമായിരുന്നു. തന്റെ തുറന്ന സംസാരവും നിഷ്‌കളങ്കതയുമാണ് അനുമോളെ താരമാക്കി മാറ്റുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ അനുവിന് സാധിച്ചിട്ടുണ്ട്. ഉദ്ഘാടന വേദികൡലേയും നിറ സാന്നിധ്യമാണ് അനുമോള്‍.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും പലപ്പോഴായി അനുമോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയൊരു അനുഭവം പങ്കുവെക്കുകയാണ് അനുമോള്‍. ഒരു സീരിയലിന്റെ എഴുത്തുകാരനില്‍ നിന്നാണ് അനുവിന് മോശം അനുഭവമുണ്ടാകുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Anumol

പ്രതികരിക്കുന്നതു കൊണ്ട് എന്നെ മാറ്റിയിട്ടുണ്ട്. ഇത് ഞാന്‍ മുമ്പൊരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കല്‍ ഒരു റൈറ്റര്‍ എന്നെ കൂടെയിരുന്ന് കഥയെഴുതാന്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണ്. അതിനാല്‍ പേര് പറയുന്നില്ല. ഈ ഫീല്‍ഡില്‍ നിന്നും എന്നോട് മോശമായി സംസാരിച്ചത് അയാളാണ്. അയാള്‍ക്ക് കൊടുക്കാനുള്ളത് എന്റെ അച്ഛന്‍ ഫോണിലൂടെ കൊടുത്തിട്ടുണ്ട്. അത് മതിയെന്ന് കരുതി.

എന്നെ വിളിച്ച ശേഷം മോള്‍ക്ക് എന്നെയൊന്ന് സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറയുന്നത് പോലെ മോള്‍ക്ക് എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാനപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്. ആദ്യം ഞാനത് പോസിറ്റീവായിട്ടാണ് എടുത്തത്. വരാം സാര്‍ എന്ന് പറഞ്ഞു. വിളിക്കാമെന്ന് അദ്ദേഹവും പറഞ്ഞു. ഇതൊക്കെ ഞാന്‍ വീട്ടില്‍ പറയുന്നുണ്ടായിരുന്നു. പിന്നെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു, അനു എന്താണ് ഞാന്‍ വിളിച്ചിട്ട് വരാത്തത്, ഞാന്‍ ഉപദ്രവിക്കാന്‍ വേണ്ടിയാണ് വിളിക്കുന്നതെന്നാണോ വിചാരിച്ചിരിക്കുന്നേ എന്ന് ചോദിച്ചു.

വരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ ആ സീരിയലില്‍ നിന്നും എന്നെ കട്ട് ചെയ്തു. എനിക്ക് വിഷമം തോന്നിയില്ല. ഇയാള്‍ വേറൊരു ചാനലില്‍ ജോലി ചെയ്തിരുന്നു. ആ ചാനലിലെ മിക്ക സീരിയലുകളിലും എന്നെ നായകന്റെ അനിയത്തി വേഷങ്ങളിലേക്ക് വിളിക്കും. ഡ്രസ് ഒക്കെ റെഡിയാക്കി, ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ കണ്‍ട്രോളറെ വിളിക്കും. അപ്പോഴാകും പറയുക, ചാനലില്‍ നിന്നും അനുവിനെ ഒഴിവാക്കാന്‍ പറഞ്ഞുവെന്ന്. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ കരഞ്ഞു ചോദിച്ചിട്ടുണ്ട്.

Anumol

അപ്പോഴാണ് ഇയാള്‍ കാരണമാണ് ഒഴിവാക്കിയതെന്ന്. അതിന് ശേഷം ആ ചാനലില്‍ ഒരു വര്‍ക്കിനും ഞാന്‍ പോയിട്ടില്ല. വിളിച്ചിട്ടും പോയിട്ടില്ല. അയാള്‍ മനപ്പൂര്‍വ്വം എന്നെ റിജക്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അന്ന് വിളിച്ചപ്പോള്‍ പോകാതിരുന്നതിനാല്‍. ഇങ്ങനെയൊക്കെ വഴക്കുണ്ടാകുമ്പോള്‍ മനപ്പൂര്‍വ്വം ക്യാരക്ടറിനെ കൊല്ലുകയോ വിദേശത്തേക്ക് പറഞ്ഞു വിടുകയോ ചെയ്യും. എല്ലാം അങ്ങനെ ആകണമെന്നില്ല. പക്ഷെ ഇങ്ങനേയും സംഭവിക്കാറുണ്ട്.

പ്രതിഫലം ചോദിച്ചതിന്റെ പേരില്‍, ടിഎ ചോദിച്ചതിന്റെ പേരിലൊക്കെയായിരിക്കും ഇത് സംഭവിക്കുക. എനിക്കും ഒരുപാട് തുക കിട്ടാനുണ്ട്. ചിലപ്പോള്‍ മൂവായിരം രൂപയ്ക്ക് വേണ്ടി ഒരു മാസം കാത്തിരിപ്പിക്കും. ഇപ്പോള്‍ ആരും എന്നോട് അങ്ങനെ ചെയ്യില്ല.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X