ചുമ്മാതല്ല കപ്പ് കൊണ്ടുപോയത്, ചാത്തന്മാരിൽ ഉൾപ്പെടുന്നതാണ് വിഷ്ണുമായയും, അഖിലും ഇവിടുത്തെ ഭക്തൻ; കമന്റുകൾ!
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ വിജയിയായത് സീരിയൽ താരം അനുമോളാണ്. ആദ്യത്തെ ആഴ്ച മുതൽ വലിയൊരു ശതമാനം വോട്ട് പിന്തുണ അനുവിന് ലഭിക്കുന്നുണ്ട്. നാൽപ്പത്തിരണ്ട് ലക്ഷം രൂപയും കാറുമാണ് അനുവിന് സമ്മാനമായി ലഭിച്ചത്. ഫസ്റ്റ് റണ്ണറപ്പായത് അനീഷ് ആയിരുന്നു. ഇരുവരും തമ്മിൽ നേരിയ വോട്ട് വ്യത്യാസം മാത്രമെ ഉണ്ടായിരുന്നുള്ളു.
അതേസമയം പതിനാറ് ലക്ഷം രൂപയ്ക്ക് പിആർ കൊടുത്തതുകൊണ്ട് മാത്രമാണ് അനു വിജയിച്ചതെന്ന രീതിയിലും ആക്ഷേപം ഉയരുന്നുണ്ട്. പിആർ ആക്ഷേപം നിലനിൽക്കുന്നതുകൊണ്ട് തന്നെ അനുവിന് ലഭിച്ച കപ്പിന് ഒരു മൂല്യവും ഇല്ലെന്നും അർഹതയില്ലാത്ത വ്യക്തിയുടെ കയ്യിലാണ് ആ സീസണിന്റെ ട്രോഫി ഇരിക്കുന്നതെന്നുമാണ് യഥാർത്ഥ ബിബി പ്രേക്ഷകരെന്ന് അഭിപ്രായപ്പെടുന്നവർ കുറിക്കുന്നത്.

ഇപ്പോഴിതാ ഈ ചർച്ചകൾക്കെല്ലാം ഇടയിൽ അനുവിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിൽ എത്തി പൂജാരി ഉണ്ണി സ്വാമിയുടെ അനുഗ്രഹം വാങ്ങുന്ന അനു മോളാണ് വീഡിയോയിലുള്ളത്. തൃശൂരാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുതിയതാണോ അതോ മുമ്പ് എപ്പോഴെങ്കിലും താരം ക്ഷേത്രം സന്ദർശിച്ചപ്പോഴുള്ള വീഡിയോയാണോ ഇപ്പോൾ വൈറലാകുന്നതെന്ന് വ്യക്തമല്ല.
വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകൾ അടക്കം ആളുകൾ കുറിച്ചിട്ടുണ്ട്. പെരിങ്ങോട്ടുകര വിഷ്ണുമായ ഭക്തയായ കുട്ടി വിജയിച്ചില്ലെങ്കിൽ പിന്നെ ആരാണ് വിജയിക്കുക എന്നായിരുന്നു ചിലർ കുറിച്ചത്. എന്റെ വിഷ്ണുമായ ആയിരുന്നു അനുവിന്റെ പിആർ, വെറുതെ അല്ല അനു വിന്നറായത്. എല്ലാവരും മീഡിയക്ക് മുന്നിൽ തള്ളിമാറിക്കുമ്പോൾ അനു അവളുടെ വിജയത്തിൽ ദൈവത്തെ മറന്നില്ല.
വിശ്വസമാണ്... അനുഭവിച്ചവർക്ക് മാത്രം അറിയാം... പൊന്നുണ്ണി മായ.... ആഗ്രഹിച്ചത് നേടി തരും, സ്വാമിയുടെ ഭക്തയാണെങ്കിൽ പിന്നെ ഇവൾ വിന്നർ ആവാതെ ഇരിക്കുമോ, ഇപ്പോൾ മനസിലായി അനു ആരുടെ സഹായത്തോടെ ജയിച്ചുവെന്ന്, നിന്റെ മുന്നിൽ ആരാണ് എന്നല്ല. നിന്റെ പിന്നിൽ ആരാണ് ഉള്ളത്... അവൻ നോക്കിക്കോളും, അനുമോൾ ഒരു കടുത്ത ദൈവ വിശ്വാസിയാണ്. അതുകൊണ്ടാണ് ഓരോ സാഹചര്യവും അനുകൂലമായി വന്നത്.
പ്രത്യേകിച്ച് ഫിനാലെ... എന്നിങ്ങനെയാണ് ഭക്തരായ ചിലർ കമന്റ് ചെയ്തത്. ചാത്തന്മാരിൽ ഉൾപ്പെടുന്ന ദൈവം അല്ലേ ഈ വിഷ്ണുമായ. അപ്പോൾ പ്ലാച്ചി പണി പറ്റിച്ചു, പ്ലാച്ചിയിൽ എന്തായിരുന്നുവെന്ന് ഇപ്പോൾ മനസിലായി, യഥാർത്ഥത്തിൽ അനീഷ് അന്തസോട് കൂടി ഭൂരിഭാഗം വരുന്ന ജന്മനസുകളിൽ വലിയ ഇടംനേടി.

അനുമോൾ ചാത്തൻ വിനുവിനെക്കൊണ്ട് ഉടായിപ്പ് വോട്ടും ചെയ്യിപ്പിച്ച് കപ്പും സർവ്വ ചീത്തപേരും വെറുപ്പും നേടി. കഴിഞ്ഞ സീസണിലെ ഒരു തിരുമണ്ടനു കിട്ടിയപോലെ. ഇനി അവനും ഇവിടെ വന്ന് രസീതെടുത്തിട്ടാണോ കപ്പ് നേടിയത്?, ചാത്തൻ കപ്പ് കൊണ്ട് പോയി, ഇപ്പോഴാണ് മനസിലായത് എങ്ങനെ ജയിച്ചുവെന്ന്. എല്ലാം മായയുടെ വിളയാട്ടം,
ചുമ്മാതല്ല കപ്പ് കൊണ്ടുപോയത്. ഇവിടുത്തെ ചാത്തൻമാർക്ക് ഭയങ്കരശക്തി ഉള്ളതായി കേട്ടിട്ടുണ്ട്. അഖിൽ മാരാരും ഇടക്ക് ഇവിടെ വരാറുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ. അനു പ്ലാച്ചി എന്ന പാവക്കുട്ടിയുമായാണ് ഇത്തവണ ബിബിയിൽ മത്സരിക്കാൻ വന്നത്. പ്ലാച്ചിയെ തൊട്ടവരും പ്ലാച്ചിയെ എടുത്തെറിഞ്ഞവരുമെല്ലാം വൈകാതെ ഷോയിൽ നിന്നും പുറത്തായിട്ടുണ്ട്.
അതുകൊണ്ട് തന്നെ അനുവിനേക്കാൾ പ്ലാച്ചിയെയായിരുന്നു സഹമത്സരാർത്ഥികൾ ഏറ്റവും കൂടുതൽ ഭയന്നത്. നിരവധി തവണ നോമിനേഷനിൽ വന്നിട്ടുണ്ടെങ്കിലും എവിക്ഷൻ ഭയം ഒരിക്കൽ പോലും അനുവിന്റെ മുഖത്ത് വന്നിട്ടില്ല. അതുകൊണ്ട് കൂടിയാണ് പിആർ വലിയ തുകയ്ക്ക് അനു ചെയ്തിട്ടുണ്ടെന്നത് സഹമത്സരാർത്ഥികളും വിശ്വസിക്കുന്നത്.


Click it and Unblock the Notifications











