കാർ എനിക്ക് തരാൻ മനസുണ്ടാകട്ടെ, അനുമോൾക്ക് കുരുക്കായി സ്വന്തം പിആർ? കളി കാര്യമാകുന്നോ

ബി​ഗ് ബോസ് വിന്നറായ അനുമോൾക്ക് പിആർ ചെയ്ത വിനു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നയാളാണ്. അനുമോൾ വിജയിച്ചതിൽ ഒരു പങ്ക് വിനുവിനുണ്ട്. ശക്തമായ പിആർ ആയിരുന്നു അനുമോൾക്ക് ലഭിച്ചത്. ബി​ഗ് ബോസ് അവസാനിച്ച് ദിവസങ്ങൾ പിന്നിടവെ വിനു അനുമോളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അനുമോൾ നല്ല സുഹൃത്താണെന്ന് വിനു പറയുന്നു.

അനുമോൾ ആത്മാർത്ഥതയുള്ള സുഹൃത്താണ്. എന്നെക്കുറിച്ച് ഒരുപാട് നെ​ഗറ്റീവുകൾ കേട്ടാലും അവളത് എന്നോട് ചോദിച്ചേ ക്ലിയർ ആക്കൂ. അവളൊരിക്കലും അത് വേറൊരാളോട് സംസാരിക്കില്ല. ഭയങ്കര ലോയൽ ആണ്. ആൾക്ക് റിലേഷൻഷിപ്പ് ഭയങ്കര പ്രധാനമാണ്. ആൾ വളരെ ചുരുക്കം ആൾക്കാരേ മാത്രമേ കയ്യിൽ പിടിക്കുള്ളൂ. അവർ പിന്നിൽ നിന്ന് കുത്തിയാൽ നല്ല വിഷമം വരും.

തന്നെ പറ്റിക്കാൻ എളുപ്പമാണെന്ന് അനുമോൾക്ക് നന്നായി അറിയാം. പക്ഷെ എന്നാൽ പോലും മനസിലാക്കി കൂടെ നിന്ന് അവരെ നല്ലൊരു ഫ്രണ്ടാക്കാൻ ശ്രമിക്കും. അവർ പിന്നെയും നല്ല ഫ്രണ്ട് ആയില്ലെങ്കിൽ മാത്രമാണ് അനു ആ റിലേഷൻഷിപ്പ് കട്ട് ചെയ്യുന്നത്. പിന്നെ ആ ഭാ​ഗത്തേക്കേ തിരിഞ്ഞ് നോക്കില്ല. അങ്ങനെയൊരു സ്വഭാവക്കാരിയാണ് ആൾ. ബി​ഗ് ബോസ് മത്സരാർത്ഥികളുടെ റീ യൂണിയന് അനുമോൾ മടിക്കുന്നുണ്ടെന്നും വിനു പറയുന്നുണ്ട്. ‌

ആൾ അക്കാര്യത്തിൽ ഭയങ്കര കോൺഷ്യസാണ്. അനുമോൾക്ക് വിഷമമുണ്ട്. നല്ല രീതിയിൽ എപ്പിസോഡുകൾ കാണുന്നുണ്ട്. അനുമോൾ വിചാരിക്കാത്ത പല സംഭവങ്ങളുമാണ് എപ്പിസോ‍ഡ‍ിൽ വന്നിരിക്കുന്നത്. ഇങ്ങനെയൊന്നുമല്ല എന്ന രീതിയിലാണ് അനുമോൾ സംസാരിക്കുന്നത്. പലതും കാണിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. എപ്പിസോഡുകളിൽ അനുമോൾ കുറച്ച് അൺഹാപ്പിയാണ്. പക്ഷെ റി​ഗ്രെറ്റ് ഒന്നുമില്ല.

Anumol

എന്നാൽ പോലും എല്ലാം ഒന്ന് ഉൾക്കൊള്ളാൻ അനുമോൾക്ക് കുറച്ച് സമയം വേണ്ടി വരും. ആൾ ബിസിയാണ്. രണ്ട് മൂന്ന് ഉദ്ഘാടനങ്ങളാണ് ഒരു ദിവസം നടക്കുന്നത്. ഇന്ന് കൊടുവള്ളിയിലാണ് ഉദ്ഘാടനം. നാളെ ആലുവയിലുണ്ട്. കലൂരുണ്ട്. അത് കഴിഞ്ഞ് ക്രൗൺ പ്ലാസയിൽ ഒരു പരിപാടിയുണ്ട്. പിന്നീട് അഞ്ച് ദിവസം ദുബായിൽ പോകുന്നുണ്ട്. നല്ല ബിസിയാണ്. നല്ല രീതിയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ്.

ഇത്രയും പെെസയും കാറും ബി​ഗ് ബോസിൽ നിന്ന് കിട്ടി. പിറ്റേ ദിവസം മുതൽ ഉ​ദ്ഘാടനത്തിന് പോകുകയാണെന്ന് ആൾക്കാർ ചിലപ്പോൾ കളിയാക്കും. ആൾ അങ്ങനെയാണ്. കഠിനാധ്വാനിയാണ്. ഇതുവരെയും മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല. കാശിന് വേണ്ടിയുള്ള ആക്രാന്തമല്ല. സർവെെവ് ചെയ്യണമെന്ന് വിചാരിക്കുന്ന ആളാണ്. അനുമോൾക്ക് കിട്ടിയ കാർ എനിക്ക് ലഭിക്കണമെന്ന് നല്ല ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ കാറിന് ​ഗിഫ്റ്റ് ടാക്സ് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ വലിഞ്ഞു. നല്ല കാറാണ്. എനിക്ക് തരാൻ അനുവിന് മനസുണ്ടാകട്ടെ. തന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. ഞാൻ വേണമെങ്കിൽ എന്റെ കാർ തിരിച്ച് കൊടുത്തേക്കാം എന്നും വിനു പറഞ്ഞു.

കാർ വിനുവിന് നൽകുമെന്ന അഭ്യൂഹത്തോട് അനുമോൾ നേരത്തെ പ്രതികരിച്ചിരുന്നു. കാർ സമ്മാനമായി പ്രഖ്യാപിച്ച സമയത്ത് പറഞ്ഞുണ്ടാക്കിയതാണ്. കാർ വിനുവിന് കൊടുത്തിട്ട് താൻ റോഡിലൂടെ തെണ്ടാം എന്നാണ് അനുമോൾ തമാശയായി പറഞ്ഞത്. എന്നാൽ കാർ ആ​ഗ്രഹിക്കുന്നെന്ന് വിനു ഇപ്പോൾ കാര്യമായാണ് പറഞ്ഞിരിക്കുന്നത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X