എന്ത് നേടിയിട്ടും കാര്യമില്ല, രാത്രി ഉറങ്ങാൻ നേരം അഭിമാനം തോന്നണം, ഫാൻസ് ഒപ്പമുണ്ടാകില്ല: രേവതി
ബിഗ് ബോസ് മലയാളം സീസൺ അവസാനിച്ചപ്പോൾ പ്രേക്ഷകരുടെ മനസിൽ സമ്മിശ്ര വികാരങ്ങളാണ്. അനുമോളുടെ വിജയം അംഗീകരിക്കുന്നവർ പോലും അനീഷായിരുന്നു വിജയി ആകേണ്ടിയിരുന്നത് എന്ന് പറയുന്നുണ്ട്. അനുമോൾ പിആർ കൊണ്ടാണ് ജയിച്ചതെന്ന വാദം ശക്തമാണ്. ബിഗ് ബോസിൽ വിജയി ആയ ആൾക്ക് ഇത്രയും വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് ഇതാദ്യമായാണ്. ഇതേക്കുറിച്ച് ബിഗ് ബോസ് റിവ്യൂവർ രേവതി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് റിവ്യൂവേർസിൽ മത്സരാർത്ഥികളുടെ ഗെയിമിന്റെ അടിസ്ഥാനത്തിൽ മാത്രം കൃത്യമായ റിവ്യൂ ചെയ്ത ചുരുക്കം പേരിലൊരാളാണ് രേവതി. ഹൗസിലുണ്ടാകുന്ന മോശം ഗെയും സ്ട്രാറ്റജികളും പിആർ വർക്കുകളും ആദ്യമേ തുറന്ന് കാട്ടിയയാൾ. അനുമോളെ ഒന്നിലേറെ തവണ രേവതി വിമർശിച്ചിട്ടുണ്ട്.

എൺപത് ശതമാനത്തിലേറെ പേർ അനുമോൾ വിജയി ആകാൻ അർഹയല്ലെന്ന് വാദിക്കുന്നുണ്ടെന്നാണ് രേവതി ഇപ്പോൾ പറയുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ വോട്ട് ചെയ്യണമായിരുന്നു. ഇതുവരെയുള്ള സീസണുകളിൽ ഒരിക്കൽ പോലും ഇത്രയധികം വിമർശനം വിജയിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അഭിപ്രായമുണ്ട്. നാലാം സീസണിലെ വിജയി ദിൽഷയ്ക്കും സെെബർ ആക്രമണം വന്നെങ്കിലും അത് റോബിനുമായുള്ള സൗഹൃദം ഇല്ലാതായ ശേഷമായിരുന്നു. അനുമോളുടെ വിജയം ആരാധകർ ആഘോഷിക്കുന്നുണ്ടെങ്കിലും മറുവശത്ത് വിമർശകരുടെ എതിർപ്പുകൾ വ്യാപകമായി വരുന്നുണ്ട്.
അനുമോളേക്കാൾ വലിയ സ്വീകരണം ഒപ്പം മത്സരിച്ച മറ്റ് ചിലർക്ക് ലഭിച്ചിട്ടുണ്ട്. രേണു സീസൺ 7 ൽ അത്ഭുതകരമായി രക്ഷപ്പെട്ട ആളാണ് രേണു സുധി. രേണുവിന്റെ കാര്യത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാ ചോദ്യങ്ങൾക്കും നല്ല മറുപടി കൊടുത്ത് പോസിറ്റീവായി നിൽക്കുന്നു. ഇനി വരുന്ന മത്സരാർത്ഥികൾ നന്നായി കളിക്കാൻ നോക്കുക.

കണ്ടല്ലോ, നിങ്ങൾ എന്ത് നേടിയിട്ടും കാര്യമില്ല. വിജയം വിജയമാകണമെങ്കിൽ നിങ്ങൾക്ക് രാത്രി കണ്ണടച്ച് കിടക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളോട് തന്നെ അഭിമാനം തോന്നണം. എന്തെങ്കിലും ചെയ്തിട്ടാണ് ഞാൻ ഇവിടം വരെ എത്തിയത്, ഞാൻ വിന്നറായത്, കള്ളം പറയാതെ സത്യസന്ധമായി നിന്നാണ് ഇവിടം വരെ എത്തിയതെന്ന് തോന്നണം.
ഇനി വരുന്ന മത്സരാർത്ഥികളോടാണ് പറയാനുള്ളത്. എത്രമാത്തെ തവണ ഔട്ടായാലും കളിച്ച് ഇറങ്ങുക. പത്ത് പേരെക്കൊണ്ട് നല്ലത് പറയിക്കുക. അല്ലാതെ എന്ത് കിട്ടിയിട്ടും കാര്യമില്ല. സമാധാനവും ഉറക്കവുമുണ്ടാകില്ലെന്നും രേവതി പറഞ്ഞു. ജനങ്ങൾ നിങ്ങളെ കണ്ട് കൊണ്ടിരിക്കുകയാണ്. ആ ജനങ്ങളാണ് ജീവിതകാലം മൊത്തം നിങ്ങളുടെ കൂടെ ഉണ്ടാകുക. അല്ലാതെ ഫാൻസും പിആറും ഉണ്ടാകില്ല.
ഫാൻസുകാർ അടുത്ത സീസൺ വരുമ്പോൾ അവരിലേക്ക് പോകും. നിങ്ങളുടെ നേരെ വിരൽ ചൂണ്ടുമെന്നും രേവതി പറഞ്ഞു.


Click it and Unblock the Notifications











