അന്ന് ബീയര്‍ കുടിച്ച് ബാത്ത്‌റൂമില്‍ തലകറങ്ങി വീണു! കാമുകന്‍ രണ്ട് തവണ തേച്ചിട്ട് പോയെന്ന് നടി തുഷാര

അനുരാഗ ഗാനം പോലെ എന്ന ടെലിവിഷന്‍ സീരിയലിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി തുഷാര. മുന്‍പ് തുഷാര നമ്പ്യാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ ചില രസകരമായ കഥകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.

തന്റെ ജീവിതത്തില്‍ നിറയെ പ്രണയം ഉണ്ടായിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം മുട്ടന്‍ പണിയാണ് തനിക്ക് തിരികെ കിട്ടിയതെന്നുമാണ് സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ തുഷാര പറയുന്നത്. തേപ്പ് കിട്ടിയതിനെ തുടര്‍ന്ന് മൂകാംബികയില്‍ പോയി തപസ് ഇരുന്നതിനെ പറ്റിയും അഭിമുഖത്തില്‍ നടി സംസാരിച്ചു.

thushara

ഗൂഗിളിലൊന്നും തന്നെ സെര്‍ച്ച് ചെയ്താല്‍ കാണാത്തതിന്റെ കാരണത്തെ കുറിച്ച് തുഷാര പറയുന്നത് ഇങ്ങനെയാണ്... ഞാന്‍ ഇടയ്ക്കിടെ എന്റെ പേര് മാറ്റി കളിക്കും. പണ്ട് എന്റെ പേര് തുഷാര നമ്പ്യാര്‍ എന്നായിരുന്നു. ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് തുഷാരയുടെ കൂടെ ഒരു വാല് വേണം. അനിയനാണ് തുഷാര നമ്പ്യാര്‍ എന്നിട്ടോളാന്‍ പറഞ്ഞത്. നാടകത്തില്‍ അഭിനയിച്ചതിന് ശേഷം പലരും പറഞ്ഞപ്പോഴാണ് നമ്പ്യാര്‍ എന്ന വാല് ഒഴിവാക്കുന്നത്. പണ്ട് പേര് അടിക്കുമ്പോള്‍ നാടകങ്ങളൊക്കെ വരും. ഇപ്പോള്‍ അതൊന്നുമില്ല. എല്ലാവരും തന്നെ ഒഴിവാക്കിയെന്ന് തോന്നുന്നുവെന്ന് നടി തമാശരൂപേണ പറയുന്നു.

ഇതിനിടെ തന്റെ പ്രണയത്തെ കുറിച്ചും തേപ്പ് കിട്ടിയതിനെ കുറിച്ചും തുഷാര പറഞ്ഞിരുന്നു. പ്രണയവും തേപ്പും ഇല്ലാത്ത ആളുകളുണ്ടോ എന്നാണ് നടി ചോദിക്കുന്നത്. എനിക്ക് പ്രണയമില്ലാത്ത സമയം എപ്പോഴാണെന്ന് ചോദിക്കുകയാണ് വേണ്ടത്. എന്തായാലും ഇപ്പോള്‍ ഞാന്‍ സിംഗിളാണ്. ഇനി ആര്‍ക്കെങ്കിലും എന്നോട് പ്രണയമുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ടെന്ന് കരുതി പറഞ്ഞതാണെന്ന് തുഷാര സൂചിപ്പിച്ചു.

നാട്ടിന്‍ പുറത്ത് നിന്നും വന്ന ഞാന്‍ പ്രണയത്തിലൊന്നും ചാടി പേര് ദോഷം ഉണ്ടാക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ആദ്യത്തെ പ്രണയം തന്നെ വലിയൊരു തേപ്പ് ആയി പോയി. തേപ്പ് എന്ന് പറഞ്ഞാല്‍ ഒന്നൊന്നര തേപ്പായിരുന്നു. ആദ്യം തേച്ചിട്ട് പോയ അതേ ആള്‍ ഒരു മാസത്തിന് ശേഷം വീണ്ടും വന്നു. അതിലും ഞാന്‍ വീണ് പോയി.

പിന്നെ ഒരു പോക്കങ്ങ് പോയി. അതോടെ ആകെ തകര്‍ന്ന് പോയി. ഇനി ഞാന്‍ പറയുന്നത് ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എങ്കിലും പറയാം, ഞാന്‍ ആദ്യമായി ബിയര്‍ അടിച്ചത് എന്റെ പ്രണയം പൊട്ടിയപ്പോഴാണ്.

thushara

അന്ന് ബിയര്‍ കുടിച്ച് ബാത്ത്‌റൂമില്‍ തലകറങ്ങി വീണു. എങ്ങനെയോ തപ്പി പിടിച്ച് എഴുന്നേറ്റ് പോയി കിടന്നു. അതിന് ശേഷം എങ്ങനെയും ഇതില്‍ നിന്നും പുറത്ത് കടക്കണമെന്ന് തോന്നി. അങ്ങനെ നാലഞ്ച് സെറ്റ് മുണ്ടൊക്കെ എടുത്ത് മൂകാംബികയിലേക്ക് പോയി. അവിടെയാരും മുറി തന്നില്ല.

സിംഗിളായത് കൊണ്ട് മുറി തരില്ലെന്നാണ് പറയുന്നത്. വീട്ടില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ തരാമെന്ന് പറഞ്ഞു. അവസാനം അനിയന്‍ വിളിച്ചതിന് ശേഷമാണ് റൂം കിട്ടിയത്. മൂന്ന് ദിവസം അമ്പലത്തില്‍ പോയി തപസിരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും അത് മാറുമെന്നാണ് തിരികെ പോരാന്‍ നേരം അവിടുത്തെ തീരുമേനി പറഞ്ഞത്.

ഇനി പ്രണയമില്ലെന്ന് തീരുമാനിച്ച് പോന്നതിന് ശേഷവും അവന്‍ തന്നെ എന്റെ അടുത്തേക്ക് വീണ്ടും വന്നു. പക്ഷേ അവനോട് പറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ പിന്നീട് വേറെ പ്രണയങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. പ്രണയിക്കുന്നതും പ്രണയം പൊട്ടുന്നതും ഒരു ശീലമായി മാറി. മൂന്നാല് തവണ പ്രണയിക്കുകയും അതില്‍ ചിലത് വലിയ പണിയായി മാറുകയും ചെയ്തിട്ടുണ്ടെന്ന് തുഷാര പറയുന്നു.

അഭിനയത്തെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. സിനിമ ഒന്ന് ചെയ്ത് കൊണ്ടിരിക്കുകയാണ്. വേറെയും വന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഒന്നും പറയാനാകില്ല. ഡാന്‍സര്‍ വിനീതേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ ആയിട്ടുണ്ട്. ഞാന്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അത് വലിയ അവാര്‍ഡ് കിട്ടിയ പോലെയാണ് ഫീല്‍ ചെയ്തത്. 'എന്നും എപ്പോഴും', സിനിമയില്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. ആദ്യത്തെ സിനിമയില്‍ തന്നെ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X