ആദ്യമൊക്കെ ആ കമന്റുകൾ വിഷമിപ്പിച്ചു, എന്നാൽ ഇപ്പോൾ അതൊക്കെ അവഗണിക്കാൻ പഠിച്ചുവെന്ന് രശ്മി
ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം രശ്മി സോമൻ വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ്.അനുരാഗം എന്ന പരമ്പരയിലൂടെയാണ് രശ്മി മടങ്ങി എത്തിയിരിക്കുന്നത്. ആദ്യത്തേത് പോലെ തന്നെ രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രശ്മിയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം വരവിൽ അൽപം വ്യത്യസ്തമായിട്ടാണ് നടിയുടെ എൻട്രി. കണ്ണീർ കഥാപാത്രത്തിൽ നിന്ന് ബോൾഡൻ വേഷത്തിലാണ് രശ്മി സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. അഡ്വ. ഹേമാംബിക എന്ന കഥാപാത്രത്തെയാണ് അനുരാഗത്തിൽ രശ്മി അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയ പേജുകളിലും സജീവമാണ് രശ്മി സോമൻ. താരത്തിന്റെ ചിത്രങ്ങളും മറ്റ് സീരിയൽ ലൊക്കേഷൻ ചിത്രങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിക്കാറുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ലഭിച്ച മോശമായ കമന്റിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.താൻ പോസ്റ്റ് ചെയ്യുന്ന വീഡിയോയ്ക്കും മറ്റും ചുവടെ നെഗറ്റീവ് കമന്റ്സ് കാണുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത് അവഗണിക്കാൻ ഞാൻ പഠിച്ചു" രശ്മി പറയുന്നു.
നമ്മൾ ഏറ്റവും വലിയ ദുർഘട നിമിഷങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്. ആദ്യമൊക്കെ അത് ഏറെ ആശങ്കപ്പെടുത്തിയിരുന്നു എന്നാൽ ഇപ്പോൾ വിഷമിക്കേണ്ട കാര്യമില്ല,ജാഗ്രതയാണ് ആവശ്യം എന്ന് മനസ്സിലാക്കി. ഇത് കുറച്ചുകാലം തുടരും. അതിനാൽ തന്നെ കാര്യങ്ങൾ കുറച്ചുകൂടി പോസിറ്റീവ് ആയി കാണാൻ തുടങ്ങി- കൊവിഡിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്.
ഭർത്താവിനോടൊപ്പം ദുബായിലാണ് രശ്മി താമസം,. സീരിയൽ ചിത്രീകരണത്തിനായിട്ടാണ് നാട്ടിൽ എത്തും ഇതിന് ശേഷം മടങ്ങി പോകും. എന്നാൽ ഇപ്പോൾ ലോക്ഡൗൺ ആയതുകൊണ്ടുതന്നെ ദുബായിലേക്ക് മടങ്ങി പോകാൻ സാധിക്കുന്നില്ല. ഭർത്താവ് ഗോപിനാഥും പിന്നെ നാല് പൂച്ചകുട്ടികളും ദുബായിൽ ആണുള്ളത്. ഇപ്പോൾ അവരെയാണ് തനിക്ക് ഏറ്റവും കൂടുതൽ കൂടുതൽ മിസ് ചെയ്യുന്നതെന്ന് രശ്മി പറയുന്നു. "ഞാൻ എന്റെ ഹബ്ബി ഗോപിയോട് സംസാരിക്കുമ്പോൾ, അവരുടെ പേര് വിളിക്കാറുണ്ട്, അപ്പോൾ അവർ സ്‌ക്രീനിലൂടെ എന്നെ ശ്രദ്ധിക്കും",എന്നും രശ്മി പറയുന്നു. അഭിനേത്രി മാത്രമല്ല ഒരു യൂ ട്യൂബ് വ്‌ളോഗറും കൂടിയാണ് രശ്മി. ദുബായിലെ സുന്ദരമായ പല സ്ഥലങ്ങളും തന്റെ യൂ ട്യൂബ് ചാനലിലൂടെ രശ്മി പ്രേക്ഷകർക്കായി എത്തിക്കാറുണ്ട്.


Click it and Unblock the Notifications