പത്ത് വർഷം മുൻപത്തെ ചിത്രം പങ്കുവെച്ച് രശ്മി സോമൻ! മറ്റൊരു ആഗ്രഹം പ്രകടിപ്പിച്ച് പ്രേക്ഷകർ..

മനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തുലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. അനുരാഗം എന്ന പരമ്പരയിലാണ് രശ്മി ഇപ്പോൾ അഭിനയിക്കുന്നത്. മികച്ച അഭിപ്രായാമാണ് പരമ്പരയ്ക്കും താരത്തിന്റെ കഥാപാത്രത്തിനും ലഭിക്കുന്നത്. ഒരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്നത്.

reshmi soman

ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലും സജീവമാണ് രശ്മി സോമൻ. ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങളും സീരിയൽ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷാകാഭിപ്രയാമാണ് നടിയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രശ്മി സോമൻ പങ്കുവെച്ച ഒരു പഴയ ചിത്രമാണ്. 10 വർഷത്തെ പഴക്കമുണ്ട് ഈ ചിത്രത്തിന്. കൈരളി ചാനലിലെ ഒരു ഷോയിൽ വിധി കർത്താവായി എത്തിയപ്പോഴുള്ള ചിത്രമാണിത്. രശ്മി സോമനോടൊപ്പം നടിമാരായ സോന നായർ,പാർവതി കൃഷ്ണ , ഷംന ഖാസിം എന്നിവരും ചിത്രത്തിലുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ കമന്റുകൾക്ക് മറുപടിയുംനൽകിയിട്ടുണ്ട്.

"താലി, അക്ഷയപാത്രം ഒക്കെ ചെയ്തിരുന്ന സമയത്തെ ലോക്കേഷൻ ചിത്രങ്ങൾ പങ്കുവെയ്ക്കാമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി അതൊന്നും ഇല്ല...അന്ന് പിക്ച്ചർ എടുക്കാൻ പറ്റുന്ന മൊബൈൽ ഇല്ലായിരുന്നു", എന്ന് കുറിച്ചു. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ്, മന്ത്രകോടി എന്നിങ്ങനെ മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള നിരവധി പരമ്പരകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. ഇന്നും താരത്തിന്റെ ആ പഴയ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് വിട്ട് പോയിട്ടില്ല.

ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയി വൈറലായിരുന്നു. പാടത്തിന്റെ പച്ചപ്പിനിടയിൽ‌ ചുവന്ന സാരിയിൽ ഗംഭീര ലുക്കിലാണ് രശ്മി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. താരത്തിന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് ആയിരുന്നു ഇത്ഫോട്ടോ ഷൂട്ടിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.... ആദ്യത്തെ ഫോട്ടോ ഷൂട്ട് ആയതിനാൽ ചെറിയ ഭയം ഉണ്ടായിരുന്നു .തന്റെ കയ്യിലുള്ള വസ്ത്രങ്ങളും അക്സസറീസുമാണ് ഉപയോഗിച്ചത്. സിമ്പിളായിട്ടളളതായിരുന്നു തിരഞ്ഞെടുത്തത്. പിന്നെ ഫോട്ടോഗ്രാഫറുടെ മികവും പച്ചപ്പെല്ലാം ചേർന്നപ്പോൾ സുന്ദരമായ ചിത്രങ്ങൾ ലഭിച്ചു. ചിത്രം പങ്കുവെച്ച് കൊണ്ട് രശ്മി പറഞ്ഞു. വിവാഹത്തിന് ശേഷം ഭർത്താവിനോടൊപ്പം ദുബായിലാണ് താരം. ഒരു വ്‌ളോഗർ കൂടിയാണ് രശ്മി

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X