പാടത്തിന് നടുവിൽ നടി രശ്മി സോമൻ, താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ, ചിത്രം വൈറലാകുന്നു
മലയാളം ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. പഠനകാലത്ത് അഭിനയ രംഗത്ത് എത്തിയ രശ്മി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് എന്നിങ്ങനെ നിരവധി പരമ്പരങ്ങളിൽ അഭിനയിച്ച താരം ട്ടെന്ന് തന്നെ ബിഗ് സ്ക്രിനിലും ചുവട് ഉറപ്പിച്ചു. അന്നത്തെ മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം അഭിനയിക്കാൻ രശ്മിയ്ക്ക് സാധിച്ചിരുന്നു.

ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം
വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രശ്മി സോമന്റെ ഉഗ്രൻ ഫോട്ടോ ഷൂട്ടാണ്. പാടത്തിന്റെ പച്ചപ്പിനിടയിൽ ചുവന്ന സാരിയിൽ ഗംഭീര ലുക്കിലാണ് രശ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചുവന്ന നിറത്തിലുളള സാരിയ്ക്ക് കറുത്ത കളറിലുള്ള ഫുൾ സ്ലീവ് ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയ്ക്കൊപ്പം അനിയോജ്യമായ കറുപ്പും ചുവപ്പു നിറത്തിലുള്ള മാലയും വളകളും കമ്മലുകളുമാണ് രശ്മി തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയ രംഗത്ത് എത്തിയിട്ട് വർഷങ്ങളായെങ്കിലും ഇത്തരം പ്രഫഷണൽ ഫോട്ടോ ഷൂട്ടിന്റെ ഭാഗമാകുന്നത് ഇതാദ്യമായിട്ടാണ്.
ഫോട്ടോ ഷൂട്ടിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.... ആദ്യത്തെ ഫോട്ടോ ഷൂട്ട് ആയതിനാൽ ചെറിയ ഭയം ഉണ്ടായിരുന്നു .തന്റെ കയ്യിലുള്ള വസ്ത്രങ്ങളും അക്സസറീസുമാണ് ഉപയോഗിച്ചത്. സിമ്പിളായിട്ടളളതായിരുന്നു തിരഞ്ഞെടുത്തത്. പിന്നെ ഫോട്ടോഗ്രാഫറുടെ മികവും പച്ചപ്പെല്ലാം ചേർന്നപ്പോൾ സുന്ദരമായ ചിത്രങ്ങൾ ലഭിച്ചുവെന്ന് രശ്മി പറയുന്നു.
സുനിൽ സ്നാപ്പാണ് രശ്മിയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. താരത്തിന്റെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടിയുടെ ചിത്രത്തിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് ലോക്കേഷനാണ്. സോഷ്യൽ മീഡിയയിലൂടെ ഈ സ്ഥലത്തെ കുറിച്ച് ആരാധകർ ആരായുന്നുണ്ട്. പൊറക്കളങ്ങാട് പാടശേഖരമായിരുന്നു ലൊക്കേഷൻ. രശ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. അനുരാഗം എന്ന പരമ്പരയിലാണ് രശ്മി ഇപ്പോൾ അഭിനയിക്കുന്നത്.
രശ്മി സോമന്റെ ചിത്രങ്ങൾ കാണാം


Click it and Unblock the Notifications