»   » റെയ്ജിനുമായുള്ള പ്രണയം; അതൊരു സര്‍പ്രൈസ് ആയിരുന്നു എന്ന് അനുശ്രീ

റെയ്ജിനുമായുള്ള പ്രണയം; അതൊരു സര്‍പ്രൈസ് ആയിരുന്നു എന്ന് അനുശ്രീ

By: Rohini
Subscribe to Filmibeat Malayalam

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെ അനുശ്രീയുടെ പ്രണയ ഗോസിപ്പിന് തുടക്കമായി. പൊതുവെ പ്രണയ ഗോസിപ്പു കോളങ്ങളിലൊന്നും അനുശ്രീയെ കാണാറില്ല. എന്നാല്‍ ഒന്നും ഒന്നും മൂന്നിലൂടെ സീരിയല്‍ താരം റെയ്ജിന്‍ അനുശ്രീയുടെ കാമുകനായി.

നടി അനുശ്രീയും ആത്മസഖിയിലെ സത്യജിത്തും തമ്മില്‍ പ്രണയം, വെളിപ്പെടുത്തലുമായി എത്തുന്നു?

എന്നാല്‍ റെയ്ജിനുമായി പ്രണയമില്ല എന്നും, ആ പ്രണയ കഥ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നും അനുശ്രീ പറയുന്നു. ഫേസ്ബുക്കില്‍ ആരാധകരുടെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു നടി.

ആ പരിപാടി

കഴിഞ്ഞ ഞായറാഴ്ചയാണ് റെയ്ജിനും അനുശ്രീയും റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയത്. പരിപാടി മുഴുനീളം ഇരുവരും കാമുകി കാമുകന്മാരെ പോലെയാണ് പെരുമാറിയത്. പരിപാടി കാണുന്ന ആര്‍ക്കും ഇവര്‍ കാമുകി- കാമുകന്മാര്‍ ആണെന്നല്ലാതെ പറയാനും കഴിയില്ല.

അത് സര്‍പ്രൈസായിരുന്നു

എന്നാല്‍ ആ പരിപാടി സര്‍പ്രൈസ് ആയിരുന്നു എന്നാണ് അനുശ്രീ ഇപ്പോള്‍ പറയുന്നത്. പൊന്നമ്പിളി എന്ന സീരിയിലിലെ രാഹുലിനും ആത്മസഖി എന്ന സീരിയലിലെ റെയ്ജിനും ഒപ്പം അനുശ്രീ വരുന്ന എപ്പിസോഡായിരുന്നു അത്. രണ്ട് പേരുടെയും സീരിയല്‍ കഥാപാത്രത്തെ അനുശ്രീയ്ക്ക് ഇഷ്ടമാണ്. സീരിയല്‍ നായകന്മാര്‍ക്ക് സിനിമയില്‍ നിന്നൊരു ആരാധിക എന്ന രീതിയില്‍ ഒരു സര്‍പ്രൈസ് എപ്പിസോഡായിരുന്നുവത്രെ അന്ന് ഉദ്ദേശിച്ചത്.

രാഹുല്‍ വന്നില്ല

എന്നാല്‍ കൃത്യ സമയത്ത് രാഹുലിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ട് റെയ്ജിനും അനുശ്രീയും പരിപാടിയില്‍ പങ്കെടുത്തു. റമി ടോമിയുടെ ഓരോ കമന്റിനും മറുപടി കൊടുത്ത് കൊടുത്ത് ആ പരിപാടി അങ്ങനെ ആയി തീരുകയായിരുന്നു എന്ന് അനുശ്രീ പറയുന്നു

റെയ്ജിന്‍ നല്ല സുഹൃത്ത്

റെയ്ജിനുമായി നല്ല സുഹൃത്താണ് എന്നും അനുശ്രീ വ്യക്തമാക്കി. വിവാഹം അടുത്തെങ്ങും ഇല്ല. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. സിനിമയില്‍ നിന്ന് ആരെങ്കിലുമായിരിക്കുമോ ഭാവി വരന്‍ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല - അനുശ്രീ പറഞ്ഞു.

English summary
Anusree About love gossip with serial actor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam