മമ്മൂട്ടിക്ക് പഠിക്കുകയാണ് താനെന്ന് അനുശ്രീ! പൊതുവേദിയിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു! കാണൂ!

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. കലാമണ്ഡലം രാജശ്രീയായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. അരുണേട്ടാ എന്ന താരത്തിന്റെ വിളിയും ഡയലോഗുകളും ഏറെ പ്രശസ്തമായിരുന്നു. ദിലീപ് ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ മധുരരാജയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ സജീവമായതിന് ശേഷവും താരം ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാനെത്താറുണ്ട്. മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡിയിലേക്ക് പോയവാരത്തില്‍ അതിഥിയായി എത്തിയത് അനുശ്രീയും റെയ്ജനുമായിരുന്നു. ഒന്നും ഒന്നും മൂന്നില്‍ ഇരുവരും അതിഥിയായെത്തിയതിന് പിന്നാലെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് ഇരുവരും വിശദീകരിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചത്. നാളുകള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയത് ഇപ്പോഴാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അനുശ്രീയും റെയ്ജനും

അനുശ്രീയും റെയ്ജനും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് റെയ്ജന്‍. മഴവില്‍ മനോരമയില്‍ സംപ്രഷണം ചെയ്തിരുന്ന ആത്മസഖിയിലൂടെയായിരുന്നു ഈ നായകന്‍ ശ്രദ്ധേയനായി മാറിയത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് പലരും താരത്തെ വിശേഷിപ്പിക്കാറുള്ളത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചിരിക്കുകയാണ് താരമിപ്പോള്‍. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. റിമി ടോമി അവതാരകയായെത്തുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നില്‍ ഇരുവരും അതിഥികളായെത്തിയിരുന്നു. യൂട്യൂബിലൂടെ വൈറലായി മാറിയിരുന്ന എപ്പിസോഡ് കൂടിയായിരുന്നു ഇവരുടേത്. നാളുകള്‍ക്ക് ശേഷം മറ്റൊരു പരിപാടിക്കായി ഇരുവരും ഒരുമിച്ചെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തകര്‍പ്പന്‍ കോമഡിയിലായിരുന്നു ഇവരെത്തിയത്.

ബ്രേക്കെടുക്കാന്‍ പ്ലാനില്ല

ബ്രേക്കെടുക്കാന്‍ പ്ലാനില്ല

സരയുവാണ് പരിപാടിയുടെ അവതാരക. പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ സരയുവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിഥിയായി അനുശ്രീ എത്തിയപ്പോള്‍ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു സരയു. അടുത്തെങ്ങാനും സിനിമയില്‍ നിന്നും ബ്രേക്കിന് പ്ലാന്‍ ചെയ്യുന്നുണ്ടോയെന്നായിരുന്നു താരത്തിന് അറിയേണ്ടിയിരുന്നത്. സിനിമയിലെത്തിയിട്ട് നാളിത്രയായെങ്കിലും ഇടവേളയെടുക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അനുശ്രീയുടെ മറുപടി.

കല്യാണത്തെക്കുറിച്ച്

കല്യാണത്തെക്കുറിച്ച്

താരത്തിന്റെ വിവാഹത്തെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയുണ്ടെന്ന മുഖവരുയോടെയാണ് സരയൂ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയുന്നുണ്ടെങ്കിലും അവരത് ഗൗരവകരമായി പരിഗണിക്കുന്നില്ലെന്ന പരാതിയാണ് തന്റേതെന്നായിരുന്നു അനുശ്രീ പറഞ്ഞത്. തനിക്കൊരു പ്രണയമുണ്ടെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

നേരെ തിരിച്ചാണെന്ന് റെയ്ജന്‍

നേരെ തിരിച്ചാണെന്ന് റെയ്ജന്‍

അനുശ്രീ പറഞ്ഞത് പോലെ തന്നെയാണ് റെയ്ജനും പറഞ്ഞതെന്നായിരുന്നു സരയു ചൂണ്ടിക്കാട്ടിയത്. അങ്ങനെയല്ല നേരെ തിരിച്ചാണ് താന്‍ പറഞ്ഞതെന്നാണ് താരം വിശദീകരിച്ചത്. വീട്ടുകാര്‍ക്ക് വിവാഹത്തിന് താല്‍പര്യമുണ്ടെന്നും താന്‍ പിടികൊടുക്കാതെ മാറുകയാണെന്നുമായിരുന്നു റെയ്ജന്റെ വിശദീകരണം. പരിപാടിക്കിടയിലെ ഗെയിമില്‍ റെയ്ജന്‍ പങ്കെടുത്തിരുന്നു.

മമ്മൂട്ടിക്ക് പഠിക്കുകയാണ്

മമ്മൂട്ടിക്ക് പഠിക്കുകയാണ്

നിത്യേന ഗ്ലാമര്‍ കൂടി വരുന്നതിന്റെ രഹസ്യത്തെക്കുറിച്ച് സരയു ചോദിച്ചപ്പോഴാണ് താന്‍ മമ്മൂട്ടിക്ക് പഠിക്കുകയാണെന്ന് അനുശ്രീ പറഞ്ഞത് 67 ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി.യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള സൗന്ദര്യത്തെക്കുറിച്ച് പലരും ചോദിച്ചിരുന്നു. ചിരിയോടെ ഒഴിഞ്ഞുമാറുന്ന പതിവ് തന്നെയാണ് മമ്മൂട്ടി ആവര്‍ത്തിക്കാറുള്ളത്.

മധുരരാജയ്ക്കായി കാത്തിരിക്കുന്നു

മധുരരാജയ്ക്കായി കാത്തിരിക്കുന്നു

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ അനുശ്രീയും അഭിനയിക്കുന്നുണ്ട്. വിഷുവിനാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X