പിറന്നാൾ പോലും ഓർമയില്ലാത്തയാൾ, അച്ഛനെന്ന് വിശേഷിപ്പിക്കരുത്; എടുത്ത് ചാട്ടം ഭാവി നശിപ്പിച്ചു; വീണ്ടും ചർച്ചകൾ
കുടുംബ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ അനുശ്രീ നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. നായിക വേഷങ്ങളിലൂടെയൊക്കെ പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരംഗത്തെ പോലെ വളരെ പെട്ടന്ന് പ്രിയങ്കരിയായി മാറുകയായിരുന്നു താരം. അഞ്ച് വർഷം മുമ്പായിരുന്നു താരത്തിന്റെ വിവാഹം.
സീരിയൽ ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. എന്റെ മാതാവ് എന്ന സീരിയലിൽ അനുശ്രീ അഭിനയിച്ചിരുന്നു. അവിടെ വെച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും വിഷ്ണുവുമായുള്ള ബന്ധത്തോട് എതിർപ്പായിരുന്നു. അതിനാൽ തന്നെ ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു.

വൈകാതെ അനുശ്രീ ഗർഭിണിയുമായി. പ്രസവത്തിനും മറ്റുമായി താരം സ്വന്തം വീട്ടിലായിരുന്നു. പിണക്കം മറന്ന് അമ്മയും മറ്റ് ബന്ധുക്കളും അനുശ്രീയെ സ്വീകരിക്കുകയായിരുന്നു. ഇരുവർക്കും ആരവ് എന്നൊരു മകൻ പിറന്നു. പക്ഷെ കുഞ്ഞിന്റെ നൂലുകെട്ടിന് മുമ്പ് തന്നെ അനുശ്രീയും വിഷ്ണുവും അകന്നു. കുഞ്ഞിനെ കാണാനായി അനുശ്രീയുടെ വീട്ടിൽ ചെന്നപ്പോഴുണ്ടായ മോശം അനുഭവങ്ങൾ പിന്നീട് വിഷ്ണു വെളിപ്പെടുത്തിയിരുന്നു.
എന്നാൽ വിഷ്ണുവിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി എന്ന തരത്തിലായിരുന്നു അനുശ്രീയുടെ സംസാരം. വിഷ്ണുവുമായി അകന്നശേഷം മകനുമായി അമ്മയ്ക്കൊപ്പമാണ് അനുശ്രീയുടെ താമസം. സീരിയൽ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തുവെങ്കിലും യുട്യൂബ് ചാനലുമായും സോഷ്യൽമീഡിയ പേജുകളിലും അനുശ്രീ ആക്ടീവായിരുന്നു.
പക്ഷെ കഴിഞ്ഞ വർഷം മുതൽ അനുശ്രീയുടെ യുട്യൂബ് ചാനൽ കാണാനില്ല. മാത്രമല്ല ഇൻസ്റ്റഗ്രാമിലും താരം തീരെ ആക്ടീവല്ലാതെയായി. അവസാനമായി അനുശ്രീ പങ്കുവെച്ചത് മകനൊപ്പമുള്ള ഒരു റീൽ ആയിരുന്നു. മകന്റെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റായിരുന്നു അത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അന്ന് വിഷ്ണുവിനെ കുറിച്ച് പരാമർശിച്ച് വന്ന പോസ്റ്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടികളും അനുശ്രീ നൽകിയിരുന്നു.
കുഞ്ഞിന്റെ അച്ഛനെന്ന് വിഷ്ണുവിനെ ഒരാൾ വിശേഷിപ്പിച്ചപ്പോൾ... വിഷ്ണു എന്ന് പറയുന്നതാണ് എനിക്ക് ഇഷ്ടം. സ്വന്തം കുഞ്ഞിന്റെ പിറന്നാൾ പോലും ഓർമ ഇല്ലാത്ത ഒരാളാണ് വിഷ്ണു. എല്ലാവർക്കും അറിയാം ആരവിന്റെ അച്ഛൻ വിഷ്ണുവാണെന്ന്. ഒരിക്കലും അത് മാറാൻ പോകുന്നില്ല. പക്ഷെ ഒരു കാര്യം ഓർക്കുക ഞാനാണ് എന്റെ മകനെ വളർത്തുന്നത്.

അവന്റെ അച്ഛൻ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ ആരവ് എന്റെ കുഞ്ഞും എന്റെ ആൺകുട്ടിയുമാണ് എന്നാണ് അനുശ്രീ കുറിച്ചത്. വലിയൊരു ഇടവേളയ്ക്കുശേഷം അനുശ്രീ കഴിഞ്ഞ ദിവസമാണ് മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അൽഫോൻസാമ്മ സീരിയൽ താരങ്ങൾ 18 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു.
ആ പ്രോഗ്രാമിൽ മകനൊപ്പം അനുശ്രീയും പങ്കെടുത്തിരുന്നു. കയ്യിൽ ഫ്രാക്ടചറുമായാണ് അനുശ്രീ പരിപാടിക്ക് എത്തിയത്. മകൻ വീണപ്പോൾ പിടിക്കാൻ പോയതാണെന്നും ആ സമയത്ത് തെന്നിവീണാണ് കൈയ്ക്ക് പരിക്കേറ്റതെന്നും നടി മീഡിയയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. അനുശ്രീയെ ഏറെ നാളുകൾക്കുശേഷം കണ്ട സന്തോഷമായിരുന്നു കമന്റ് ബോക്സ് മുഴുവൻ.
കഴിവുണ്ടായിരുന്ന കുട്ടി ചെറുപ്രായത്തിൽ തന്നെ ജീവിതം നശിപ്പിച്ചതിൽ നിരാശപ്രകടപ്പിച്ച് കമന്റുകൾ കുറിച്ചവരുമുണ്ട്. പ്രായത്തിന്റെ എടുത്ത് ചാട്ടം ഭാവി നശിപ്പിച്ചു എന്നായിരുന്നു കമന്റുകളിൽ ചിലത്. അതേസമയം വിഷ്ണു മറ്റൊരു സീരിയൽ താരം സ്വാതി നിത്യാനന്ദയുമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള റീലുകളും ഫോട്ടോകളും ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. സ്വാതിയുടേയും ആദ്യ വിവാഹം പരാജയമായിരുന്നു.


Click it and Unblock the Notifications











