അപ്പുവും രാജേശ്വരിയും ഇനി നേര്‍ക്കുനേര്‍; സാന്ത്വനത്തില്‍ അങ്കം മുറുകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സാന്ത്വനത്തിന് റെക്കോര്‍ഡ് പ്രേക്ഷകരാണ് ഉള്ളത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.

സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും ഇപ്പോള്‍ ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്വേഗജനകമായ സംഭവങ്ങളിലൂടെ ഓരോ ദിവസവും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാണ് സാന്ത്വനത്തില്‍ ഓരോ ദിവസവും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തമ്പിയുടെ സഹോദരി രാജേശ്വരിയുമായുള്ള ശിവന്റെ പോര്‍വിളിയായിരുന്നുവെങ്കില്‍ ഇനി മുതല്‍ അപ്പുവും രാജേശ്വരിയുമാണ് അങ്കത്തട്ടിലേക്ക് കയറുന്നത്.

ശിവതാണ്ഡവം കഴിഞ്ഞു

ഹരിയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത രാജേശ്വരി അപ്പച്ചിയുടെ ഗുണ്ടകളെ തല്ലിവീഴ്ത്തിയ ശിവന്റെ സംഹാരതാണ്ഡവമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. രാജേശ്വരിക്കും മുന്നറിയിപ്പ് നല്‍കുന്ന ശിവനും ഹരിയും നേരെ പോയത് അപ്പുവിന്റെ ഡാഡി രാജശേഖരന്‍ തമ്പിയുടെ അടുത്തേക്കായിരുന്നു. ഇനിമേലാല്‍ തങ്ങളുടെ കുടുംബകാര്യങ്ങളില്‍ തലയിടരുതെന്ന് ഹരി രാജശേഖരന്‍ തമ്പിയേയും അറിയിക്കുന്നു. രാജേശ്വരി ഹരിയോട് ചെയ്തത് അറിഞ്ഞ് തമ്പി ഞെട്ടിപ്പോയി.

പിന്നീട് രാജേശ്വരിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന തമ്പിക്ക് പക്ഷെ, അവരുടെ മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. എന്തുവന്നാലും തന്നെ ഭീഷണിപ്പെടുത്തിയ സാന്ത്വനത്തിലെ ശിവനെ അടിക്കണം എന്നു തന്നെ രാജേശ്വരി പറയുന്നു. തനിക്ക് മകളും അവളുടെ കുഞ്ഞുമാണ് വലുതെന്ന് പറയുന്ന തമ്പി അവരുടെ കാലില്‍വീഴുന്ന അവസ്ഥ വരെയായി. എന്തുവന്നാലും എനിക്കൊന്നുമില്ലെന്നും നീ തടഞ്ഞുനോക്ക് എന്നും രാജേശ്വരി തമ്പിയെ വെല്ലുവിളിക്കുന്നു.

അപര്‍ണ്ണ അറിഞ്ഞു

അതേസമയം സാന്ത്വനത്തില്‍ ഈ വിവരങ്ങളൊക്കെ കാട്ടുതീ പോലെ എത്തുകയാണ്. ജയന്തിയാണ് ഇക്കാര്യങ്ങളെല്ലാം അപര്‍ണയെ വിളിച്ചറിയിക്കുന്നത്. ഇതെല്ലാം കേട്ട് മനസ്സു തകര്‍ന്ന അപ്പു ഉടന്‍ തന്നെ സ്‌കൂട്ടറെടുത്ത് അമരാവതിയിലേക്ക് പോകുന്നു. ദേവി തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തമ്പിയുടെ വീട്ടില്‍ അപ്പോഴേക്കും രാജേശ്വരി എത്തിയിരുന്നു. രാജേശ്വരി അപ്പച്ചിയും അപര്‍ണയും തമ്മില്‍ പിന്നെ കൊമ്പു കോര്‍ക്കുന്ന രംഗങ്ങളാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്.

തന്റെ അമ്മ പറയുന്ന പോലെ രാജേശ്വരി അപ്പച്ചിക്ക് ഭ്രാന്താണെങ്കില്‍ ഡാഡി ജയിലില്‍ കൊണ്ടുപോയി ഇടാന്‍ അപര്‍ണ്ണ പറയുന്നു. ഇതുകേട്ട് അടിക്കാനോങ്ങിയ അപ്പച്ചിയോട് തന്നെ തൊട്ടുപോകരുതെന്ന് അപര്‍ണ്ണ ആജ്ഞാപിക്കുന്നു. ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമരാവതിയിലെത്തിയ അപര്‍ണയുടെ രംഗങ്ങള്‍ മാസായിരുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

അപ്പുവിന്റെ ഡയലോഗ് കിടിലന്‍

അപ്പുവിന്റെ ഡയലോഗ് കലക്കിയെന്നായിരുന്നു ആരാധകരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. രാജേശ്വരിയോട് വെല്ലുവിളിച്ച തമ്പി ഇനി വെറും തമ്പിയല്ല സൂപ്പര്‍ തമ്പിയാണെന്നാണ് ഫാന്‍സുകാര്‍ പറയുന്നത്. 'അപ്പുവിന്റെ അവസാന വാക്ക് ഇഷ്ടമായി, അതിനെ ചങ്ങലക്കിടുന്നതാ നല്ലത്', 'അപ്പുവിന്റെ അമരാവതിയിലേക്കുള്ള മാസ് എന്‍ട്രി പൊളിച്ചു', 'ഇനിയുള്ള എപ്പിസോഡ് കാണാന്‍ കട്ട വെയിറ്റിങ്ങ്', 'എന്റെ അപ്പുമോളില്ലാത്ത ജീവിതം ഞങ്ങള്‍ക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്, ജ്ജ് മുത്താണെ'ന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.

'അടിപൊളി ആകുന്നുണ്ടല്ലോ, സാന്ത്വനം വീടിന്റെ കഥ ആയി തുടങ്ങി പകുതി ആയപ്പോള്‍ അമരാവതിയില്‍ തമ്പിയുടെ 'അച്ഛന്‍ ഉറങ്ങാത്ത വീട് 'ആയി. സാരമില്ല പോട്ടെ അപര്‍ണയുടെ വീട് അല്ലേ എന്ന് വിചാരിച്ചു'. ഇങ്ങനെ നിരവധി രസകരമായ കമന്റുകളാണ് പ്രോമോയുടെ കമന്റ് ബോക്‌സില്‍ നിറയുന്നത്. വരും ദിവസങ്ങളില്‍ സംഘര്‍ഷഭരിതമായ എപ്പിസോഡുകളാണ് സാന്ത്വനത്തില്‍ ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

Read more about: Santhwanam asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X