അപര്‍ണ ബാലമുരളിയും കൃഷ്ണശങ്കറും പ്രണയത്തിലാണോ? വീഡിയോ വൈറലാവുന്നു! കാണൂ!

പ്രേമത്തിലൂടെ ശ്രദ്ധേയനായി മാറിയ താരങ്ങളിലൊരാളാണ് കൃഷ്ണശങ്കര്‍. നായകന്റെ കൂട്ടുകാരനായും സഹോദരനായുമൊക്കെയാണ് താരമെത്താറുള്ളത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ളയാളാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ചാന്ദ്‌നിയും നായികനായകന്‍മാരായെത്തുന്ന അള്ള് രാമേന്ദ്രനിലാണ് താരം ഒടുവിലായി അഭിനയിച്ചത്. അപര്‍ണ്ണ ബാലമുരളിയാണ് കൃഷ്ണ ശങ്കറിന് നായികയായെത്തുന്നത്. ചാക്കോച്ചന്‍രെ അനുഗ്രഹത്തോടെയാണ് താന്‍ പ്രണയരംഗങ്ങള്‍ അഭിനയിച്ചുതടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് ഇരുവരും ഒരുമിച്ച് ടെലിവിഷന്‍ പരിപാടിയിലേക്കെത്തിയത്.

ശുദ്ധഹാസ്യത്തിന്റെ കലവറയായ കോമഡി സ്റ്റാര്‍സിലാണ് കൃഷ്ണശങ്കറും അപര്‍ണ്ണ മുരളിയുമെത്തിയത്. ലാല്‍, റിമി ടോമി, ജഗദീഷ് എന്നിവര്‍ക്കൊപ്പമാണ് ഇവരെത്തിയത്. തിങ്കളാഴ്ച രാത്രി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്‍രെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തന്നെ ഇഷ്ടമാണോയെന്ന് കൃഷ്ണശങ്കര്‍ അപര്‍ണ്ണ ബാലമുരളിയോട് ചോദിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനോടകം തന്നെ പ്രമോ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്.

Aparna Balamurali

സിനിമയ്ക്കപ്പുറത്ത് താരങ്ങള്‍ നടത്തുന്ന ഇടപെടലുകളും പരിപാടികളുമൊക്കെ വൈറലായി മാറാറുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളുമായാണ്് താരങ്ങളെത്താറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ചാനല്‍ പരിപാടികളെല്ലാം പ്രമോയ്ക്കായി ആകാംക്ഷയുണര്‍ത്തുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളത്. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടികളിലൊന്നാണ് കോമഡി സ്റ്റാര്‍സ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്. കോമഡി സ്റ്റാര്‍സിന്റെ ലേറ്റസ്റ്റ് പ്രമോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X