For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മാവനേയും അമ്മായിയേയും ശിവൻ സഹായിക്കുമോ, വെല്ലുവിളിച്ച് തമ്പി, വീണ്ടും പ്രതിസന്ധിയിലായത് അപ്പു

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്. കണ്ണീർ പരമ്പരകളിൽ നിന്നൊക്കെ വ്യത്യസ്തമായി സാധാരണ ഒരു കുടുംബത്തിൽ കണ്ടു വരുന്ന ചെറിയ സന്തോഷങ്ങളിലൂടേയും പ്രശ്നങ്ങളിലൂടേയുമാണ് സാന്ത്വനം കഥ പറയുന്നത്. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പരസംഭവബഹുലമായി മുന്നോട്ട് പോവുകയാണ് ആദിത്യനാണ് സീരിയൽ സംവിധാനം ചെയ്യുന്നത്.

  Santhwanam

  എംജിയുടെ ആ ബ്ലാക് ഡയമണ്ട് മോതിരം കൈയ്യിലുണ്ടോ എന്ന് ആരാധകർ, ഉഗ്രൻ മറുപടിയുമായി ലേഖ...

  തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. ഈ സൂപ്പർ ഹിറ്റ് പരമ്പരയുടെ തെലുങ്ക്,കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വിവിധ പേരുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കുടുംബവിളക്കിനെ പിന്നിലാക്കി സാന്ത്വനം ആദ്യ സ്ഥാനത്തായിരുന്നു. എന്നാൽ. വീണ്ടും കുടുംബവിളക്ക് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിട്ടുണ്ട്. ചെറിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് സീരിയൽ ആദ്യ സ്ഥാനം നേടിയത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി സാന്ത്വനമായിരുന്നു ആദ്യസ്ഥാനത്ത്. ഇത് കുടുംബവിളക്ക് തിരികെ പിടിക്കുകയായിരുന്നു.

  വെളളത്തിലേയ്ക്ക് മുങ്ങി, കുമിളകൾ വന്നു, മരണത്തെ മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് കുടുംബവിളക്കിലെ അനി

  യൂത്തിനും കുടുംബപ്രേക്ഷകർക്കും ഇടയിൽ ഒരുപോലെ കാഴ്ചക്കാരുളള പരമ്പരയാണ് സാന്ത്വനം. എല്ലാവിഭാഗക്കാരേയും ഒരുപോലെ തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ മുന്നോട്ട് പോവുന്നത്. അവിഹിതമോ അമ്മയിയമ്മ പോരോ നാത്തൂൻ പോരോ ഒന്നും തന്നെ ഈ സീരിയലിൽ ഇല്ല. ഒരു സാധാരണ വീട്ടിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് സാന്ത്വനത്തിലും കാണിക്കുന്നത്. എല്ലാവിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ട് കാഴ്ചക്കാരെ മടിപ്പിക്കാത്ത വിധത്തിലാണ് സീരിയൽ കഥ പറയുന്നത്. ഇത് തന്നെയാണ് പരമ്പരയുടെ വിജയവും.

  വൻ താരനിരയാണ് സീരിയലിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം നടി ചിപ്പി രഞ്ജിത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം ചിപ്പി ഒരു മുഴുനീളം കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയാണിത്. വാനമ്പാടിയിലും ഒരു ചെറിയ വേഷത്തിൽ താരം എത്തിയിരുന്നു. താരങ്ങൾക്ക് തുല്യപ്രധാന്യം നൽകിയാണ് സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരും ഇവർക്കുണ്ട്.

  ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. രാജീവും ചിപ്പിയിമാണ് ബാലനും ദേവിയുമായി സീരിയലിൽ എത്തുന്നത്. സഹേദാരന്മാരെ മക്കളായി കണ്ടാണ് ഇരുവരും ജീവിക്കുന്നത്. സഹോദരന്മാർക്ക് വേണ്ടി സാന്ത്വമായി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇവർ. സാഹേദരന്മാർ വിവാഹം കഴിക്കുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായി എത്തുന്നത്. ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപത്രങ്ങളെയാണ് ഇവർ സീരിയലിൽ അവതരിപ്പിക്കുന്നത്. ഇന്ന് യഥാർത്ഥ പേരിനെക്കാളും ബാലന്റെ സഹോദരന്മാർ എന്നാണ് ഇവരെ അറിയപ്പെടുന്നത്. ഗോപിക അനിലും രക്ഷ രാജുമാണ് ഹരിയുടേയും ശിവന്റേയും ഭാര്യമാരായ അപർണ്ണ, അഞ്ജലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  സഹോദരമ്മാരുടെ കല്യാണത്തോടെയാണ് സാന്ത്വനത്തിന്റെ കഥമാറുന്നത്. അമ്മാവന്റെ മകളായ അഞ്ജലിയുമായി ബാലന്റെ മൂത്ത അനിയനായ ഹരിയുടെ വിവാഹം ഉറപ്പിക്കുന്നു. എന്നാൽ ഹരിക്ക് അപർണ്ണ എന്ന മറ്റൊരു പെൺ കുട്ടിയ ഇഷ്ടമായിരുന്നു. ആ നാട്ടിലെ ധനികനായ തമ്പിയുടെ മകളാണ് അപ്പു. അഞ്ജലിയുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഹരിക്ക് ഒരു പ്രണയമുളളത് ബാലനും ദേവിയും അറിയുന്നത്. എന്നാൽ ഒടുവിൽ ഹരി പ്രണയിനി അപർണ്ണയെ വിവാഹം കഴിക്കുകയായിരുന്നു. അമ്മവാന്റെ മകൾ അഞ്ജലിയ ബാലന്റെ രണ്ടാമത്തെ അനിയൻ ശിവന് അവസാനനിമിഷം വിവാഹം കഴിക്കേണ്ടി വരുന്നു,. പരസ്പരം ഇഷ്ടമില്ലാതെയായിരുന്നു ഇരുവരും കല്യാണം കഴിക്കുന്നത്.

  ആദ്യം പരസ്പരം ഇഷ്ടമില്ലായിരുന്നു എങ്കിലും പിന്നീട് ശിവനും അഞ്ജലിയും പരസ്പരം അടുക്കുകയായിരുന്നു. ആദ്യം വലിയ പ്രശ്നങ്ങൾ നടന്നിരുന്നു എങ്കിലും പിന്നീട് എല്ലാം മാറുകയായിരുന്നു. ശിവനെ അടുത്ത് അറിഞ്ഞതോടെയാണ് അഞ്ജലിയുടെ മനസ് മാറുന്നത്. തിരിച്ചും അതുപോലെ തന്നെയാണ്,
  ഇപ്പോൾ പിരിയാൻ വയ്യാതെ അടുത്തിരിക്കുകയാണ്. ഇവരുടെ റൊമാൻസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ശിവാഞ്ജലി എപ്പിസോഡ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റ പുതിയ എപ്പിസോഡ് ആണ്. അഞ്ജലിയുടെ മാതാപിതാക്കളെ അപർണ്ണയുടെ അച്ഛൻ തമ്പി വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. ഇത് ശിവൻ അറിയുകയാണ്. ഇതോടെ സാന്ത്വനം കുടുംബത്തിൽ വീണ്ടും പുതിയ പ്രശ്നം തുടങ്ങുകയാണ്.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  അഞ്ജലിയ്ക്ക് ഒരു പണി കൊടുക്കാനായി ജയന്തി കളിച്ച കളിയാണ് സ്വന്തം അമ്മായിക്ക് പണിയായത്. തമ്പി സാവിത്രിയേയും ശങ്കരനേയും വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പിന്നീട് ഇക്കാര്യ ശിവനോട് പറയുന്നു. പണം നൽകി വീട് തിരികെ വാങ്ങി കൊടുക്കാൻ ശിവനെ തമ്പി വെല്ലുവിളിക്കുകയാണ്. തമ്പിയുടെ വെല്ലുവിളി ശിവൻ ഏറ്റെടുക്കുകയാണ്. സന്തോഷത്തോടെ പോകുന്ന സാന്ത്വനം കുടംബത്തിൽ വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. ശിവനും തമ്പിയും തമ്മിലുള്ള പ്രശ്നം അപ്പുവിനെ വീണ്ടും പ്രതിസന്ധിയിലാക്കും. അമ്മയാകാൻ തയ്യാറെടുക്കുന്ന അപ്പു, തന്റെ ഡാഡി തിരികെ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ്. പ്രശ്നങ്ങൾ മാറുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ശിവനും തമ്പിയും നേർക്ക് നേർ വീണ്ടും കണ്ടുമുട്ടുന്നത്. സംഭവബഹുലമായിരിക്കും ഇനി വരും എപ്പിസോഡുകൾ.

  Read more about: serial
  English summary
  Aparna's Father Thambi Challenged Sivan And Help His Uncle Shankaran , Santhwanam, Latest Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X