»   » പാട്ടിന് പുതിയ സ്വരമാധുര്യം, മലയാളത്തിനൊരു പുതിയ പാട്ടുകാരി

പാട്ടിന് പുതിയ സ്വരമാധുര്യം, മലയാളത്തിനൊരു പുതിയ പാട്ടുകാരി

Posted By:
Subscribe to Filmibeat Malayalam

മലയാള ചലച്ചിത്രത്തിലൂടെ ഇനി പുതിയ സ്വരം കേള്‍ക്കാം. അപര്‍ണ ഷെബീറിന്റെ ശബ്ദമായിരിക്കും അത്. മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ഒരു ഗായിക കൂടി എത്തിയിരിക്കുകയാണ്. 'നമുക്കൊരേ ആകാശം' എന്ന പുതിയ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചാണ് അപര്‍ണ പിന്നണി ഗാനരംഗത്തേക്ക് ചുവടുറപ്പിച്ചത്.

നമുക്കൊരേ ആകാശം എന്ന ചിത്രത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന കാണ്ണാരം പൊത്തി പൊത്തി...എന്നു തുടങ്ങുന്ന ഗാനമാണ് അപര്‍ണ ആലപിച്ചിരിക്കുന്നത്. യൂട്യൂബിലൂടെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സനലും അപര്‍ണ്ണയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ.രാവുണ്ണി രചിച്ച പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ രാജേഷ് ദാസാണ്.

aparna-shabeer

കലാതിലകമായ അപര്‍ണ ഇതിനോടകം ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ. സംഗീത ചക്രവര്‍ത്തി വൈദ്യനാഥ ഭാഗവതരുടെ ശിഷ്യ കൂടിയായിരുന്നു അപര്‍ണ.

ശാസ്ത്രീയ സംഗീതവും, ഹിന്ദുസ്ഥാനി സംഗീതവും കുട്ടിക്കാലം മുതലേ അപര്‍ണ അഭ്യസിക്കുന്നുണ്ട്. പ്രദീപന്‍ മുല്ലനേഴി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നമുക്കൊരേ ആകാശം. ഈ ചിത്രത്തിലാണ് അപര്‍ണയ്ക്ക് പാടാന്‍ അവസരം കിട്ടിയത്. ആ പാട്ട് നിങ്ങള്‍ക്ക് ആസ്വദിക്കാം....

English summary
Aparna Shabeer new playback singer to malayalam film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam