ആരെയും കുറിച്ച് ചിന്തിക്കരുത്, ഇതൊരു ഓർമപ്പെടുത്തൽ; ജീവയുമായി പിരിഞ്ഞോയെന്ന് ചോദിച്ചവർക്ക് മറുപടിയുമായി അപർണ?
കഴിഞ്ഞ ദിവസം പുതിയ ഫ്ലാറ്റിന്റെ ഹോം ടൂർ വീഡിയോ പങ്കുവെച്ചശേഷമാണ് സെലിബ്രിറ്റി കപ്പിളായ ജീവ ജോസഫും അപർണ തോമസും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി മാറിയത്. ഇരുവരും തമ്മിൽ പണ്ട് ഉണ്ടായിരുന്ന സ്നേഹവും കെമിസ്ട്രിയും കാണാൻ കഴിയുന്നില്ലെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഏറെയും പ്രതികരണങ്ങൾ. പ്രണയിച്ച് വിവാഹിതരായ ഇരുവരും ദാമ്പത്യത്തിന്റെ പതിനൊന്നാം വർഷത്തിലാണ്.
ദമ്പതികൾ എന്നതിലുപരി ഉറ്റ സുഹൃത്തുക്കളെപ്പോലെ പെരുമാറിയിരുന്ന ഇരുവരും ഇപ്പോൾ കണ്ണിൽ നോക്കി സംസാരിക്കാനും പരസ്പരം മുഖം കൊടുക്കാതിരിക്കാനും ശ്രമിക്കുന്നതായും വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചവർ കുറിച്ചിരുന്നു. താരങ്ങളുടെ സോഷ്യൽമീഡിയ പേജുകൾ ഏറെക്കാലമായി ഫോളോ ചെയ്യുന്നവർ മറ്റൊരു കാര്യം കൂടി പങ്കുവെച്ചു.

ഒരുമിച്ചുള്ള ഫോട്ടോകളും യാത്രകളും ജീവയും അപർണയും നടത്തിയിട്ട് മാസങ്ങളായി എന്നും രണ്ടുപേർക്കും ഇടയിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു അകലം സംഭവിച്ചതായി സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് പോലും വ്യക്തമാണ് എന്നതായിരുന്നു അത്. ഇത്തരം ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടയിൽ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് അപർണ.
ഒരു ഫിറ്റ് ചെക്ക് റീലാണ് അപർണ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള സ്ലീവ് ലെസ് ഡ്രസ് ധരിച്ച് പോണി ടെയ്ൽ കെട്ടി ക്യൂട്ട് ലുക്കിലാണ് അപർണ പുതിയ റീലിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെസ്റ്റേൺ സിങ്ങേഴ്സായ ഡ്രേക്കിന്റെയും സെൻട്രൽ സിയുടേയും വിച്ച് വൺ എന്ന ആൽബത്തിലെ പാട്ടാണ് റീലിന് ബാഗ്രൗണ്ട് മ്യൂസിക്കായി അപർണ ഉപയോഗിച്ചിരിക്കുന്നത്.
ആരെങ്കിലും നിന്നെ താഴേക്ക് വലിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവരെ അവഗണിക്കൂ. പ്രിയേ... നീ ഇപ്പോൾ നിന്റെ കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെ ചെയ്യുന്നുണ്ട്. ദൈവമേ എത്ര നല്ലത് എന്നതാണ് അപർണ ഉപയോഗിച്ച വരികളുടെ അർത്ഥം. ഒരു ഓർമ്മപ്പെടുത്തലാണെന്നും നിനക്ക് ഇഷ്ടമുള്ളത് പോലെ നീ തുടരൂവെന്നും ക്യാപ്ഷനിൽ അപർണ എഴുതിയിരുന്നു.
പുതിയ റീൽ ശ്രദ്ധ നേടിയതോടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾക്കുള്ള മറുപടിയാണെന്നാണ് ഫോളോവേഴ്സിൽ ഒരു വിഭാഗം പറയുന്നത്. വരികളിൽ പറയുന്നത് പോലെ അപർണ ജീവിച്ച് കാണിക്കുകയാണെന്നും ചിലർ കുറിച്ചു. അതേസമയം ജീവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും അപർണ പങ്കിട്ടിട്ടുണ്ട്. നടിയുടെ പുതിയ പോസ്റ്റിന് താഴെയും ജീവ എവിടെ?, ജീവ എന്താ മിസ്സിങ് തുടങ്ങിയ കമന്റുകളുമുണ്ട്.

പക്ഷെ അപർണ അവയ്ക്കൊന്നും മറുപടി നൽകിയിട്ടില്ല. ടെലിവിഷൻ അവതാരകരായാണ് രണ്ടുപേരും കരിയർ ആരംഭിച്ചത്. അവിടെ തുടങ്ങിയ സൗഹൃദമാണ് പ്രണയമായി വളർന്നതും വിവാഹത്തിലേക്ക് എത്തിയതും. സരിഗമപയിൽ അവതാരകനായ ശേഷമാണ് ആങ്കർ എന്ന രീതിയിൽ ജീവ ജനപ്രിയനായത്. വിവാഹശേഷം ഏവിയേഷൻ പഠിച്ച അപർണ കുറച്ച് കാലം ക്യാബിൻ ക്രൂവായി ജോലി ചെയ്തു.
പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ആങ്കർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, മോഡൽ എന്നീ പ്രൊഫഷനുകളിൽ തിളങ്ങുകയായിരുന്നു. ജെയിംസ് ആന്റ് ആലീസ് എന്ന പൃഥ്വിരാജ് സിനിമയിൽ വേദികയുടെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിച്ചതും അപർണയായിരുന്നു. ജീവയും ചില സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അവതാരകനാവുക എന്നതിലുപരി സിനിമയായിരുന്നു ജീവയുടെ ലക്ഷ്യം.
ഫാഷൻ, ബ്യൂട്ടി വ്ലോഗറായതുകൊണ്ട് തന്നെ മോഡേൺ, ഗ്ലാമറസ് ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാൻ താൽപര്യമുള്ളയാളാണ് അപർണ. അതിനാൽ തന്നെ അത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഒരിടയ്ക്ക് വലിയ വിമർശനം താരത്തിന് നേരിടേണ്ടി വരുമായിരുന്നു. അന്നെല്ലാം കരുത്ത് പകർന്ന് ഒപ്പം നിന്നിരുന്നത് ജീവയായിരുന്നു. ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഇരുവരും.


Click it and Unblock the Notifications

















