ഇത്രയും അടുത്ത ബന്ധുവാണോ അപ്പച്ചി, എന്നിട്ടാണോ അടുക്കളയിൽ; മുഴുവനറിയാതെ കുറ്റപ്പെടുത്തല്ലെന്നും വാ​ദം

കൃഷ്ണകുമാർ കു‌ടുംബം എപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. ദിയ കൃഷ്ണയുടെയും സിന്ധു കൃഷ്ണയുടെയും വ്ലോ​ഗുകളാണ് പലപ്പോഴും ചർച്ചയാകാറ്. പലപ്പോഴും വിവാദങ്ങളിലും ഇവർ അകപ്പെട്ടിട്ടുണ്ട്. ദിയയു‌ടെ ഭർത്താവ് അശ്വിൻ ​ഗണേശിനോട് സിന്ധു മോശമായി സംസാരിച്ചു എന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. താര കുടുംബം ഇത് കാര്യമാക്കുന്നേയില്ല. അശ്വിൻ ഇപ്പോഴും ഭാര്യയുടെ കുടുംബവുമായി വളരെ സന്തോഷത്തോടെയാണ് ഇടപഴകുന്നത്. അതേസമയം അശ്വിനോട് കുറേക്കൂടി മാന്യമായി താരകുടുംബം ഇടപഴകണമെന്ന് കമന്റുകൾ വരുന്നുണ്ട്.

ദിയയുടെ വീട്ടിൽ പലപ്പോഴും ചർച്ചയാകുന്ന മറ്റൊരാളാണ് അപ്പച്ചി. വയോധികയായ ഈ സ്ത്രീയെ സിന്ധുവിന്റെയും ദിയയുടെയും അഹാനയുടെയുമെല്ലാം വ്ലോ​ഗുകളിൽ കാണാം. കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ഭക്ഷണമുണ്ടാക്കുന്നത് അപ്പച്ചിയാണ്. സഹായത്തിന് മറ്റ് ജോലിക്കാരുമുണ്ട്. കൃഷ്ണകുമാർ കുടുംബവുമായി അപ്പച്ചിക്കുള്ള ബന്ധം എന്താണെന്ന് പലപ്പോഴും ചോദ്യം വന്നിട്ടുണ്ട്.

Appachi  Sindhu Krishna

ഒരിക്കൽ ഇതേക്കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാവരും ചോദിക്കും അപ്പച്ചി ആരാണ് എന്ന്. എന്റെ അമ്മയുടെയും എന്റെ ഡാഡിയുടെയും കസിൻ സിസ്റ്റർ ആണ് അപ്പച്ചി. എന്റെ ഡാഡിയും അമ്മയും ബന്ധുക്കളാണ് എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഈ വീഡിയോ വെെറലായതോടെ പലർക്കും ചോദ്യങ്ങൾ വന്നു. ഇത്രയും അടുത്ത ബന്ധുവായിട്ടും എന്തുകൊണ്ടാണ് കൃഷ്ണകുമാർ കുടുംബത്തിൽ ഒരു ജോലിക്കാരിയെ പോലെ അപ്പച്ചിയെ പരി​ഗണിക്കുന്നതെന്നാണ് ചോദ്യം.

അപ്പച്ചിക്ക് ബന്ധുവെന്ന പരി​ഗണന വീട്ടിൽ ലഭിക്കുന്നില്ലെന്നും ഇത്രയും ആളുകൾക്ക് വേണ്ടി ഈ വയോധികയായ സ്ത്രീയെക്കൊണ്ട് ഭക്ഷണം ഉണ്ടാക്കിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്. എന്നാൽ താരകുടുംബത്തെ അനുകൂലിച്ചും കമന്റുകളുണ്ട്. വ്ലോ​ഗുകൾ കണ്ട് മാത്രം കാര്യങ്ങൾ വിലയിരുത്തരുതെന്നും അപ്പച്ചിക്ക് വലിയ ആശ്രയമായിരിക്കും ഒരുപക്ഷെ ഈ വീടെന്നും വാദമുണ്ട്.

Sindhu Krishna  Appachi

'അത്ര ലോങ്ങ്‌ റിലേഷൻ ആണ്. പഴയ ആൾകാർക്ക് ഒത്തിരി ജോലി ചെയ്യാൻ ഇഷ്ടാവാണ് അതോണ്ട് ചെയ്യുന്നു. നിങ്ങളുടെ വീട്ടിൽ നിർത്തുന്നുണ്ടോ അച്ഛന്റെ കസിൻസ് സിസ്റ്ററിനെ വീട്ടിൽ. ഒരു ബന്ധുക്കളുടെയും വീട്ടിൽ അങ്ങനെ ഫുൾ നിർത്തില്ല. അപ്പൊ അവർക്ക് ജോലി ചെയ്യാൻ ഇഷ്ടമാണ് ചെയ്യുന്നു. പിന്നെ അവർ ഒറ്റക്കല്ല ചെയ്യുന്നേ ജോലിക്കാരിയും ഉണ്ട്' എന്നാണ് ഒരു കമന്റ്. അടുത്ത കാലത്തായി താരകുടുംബത്തിനുള്ള ജനപ്രീതി കുത്തനെ കൂടിയതായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും ഇവർ തുടരെ വിവാദങ്ങളിലാണ്. ദിയ കൃഷ്ണ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്നയാളാണ്. ഇതാണ് പലപ്പോഴും വിമർശിക്കപ്പെടാറ്. കഴിഞ്ഞ ദിവസം ഒരു ചിക്കൻ ലെ​ഗിന്റെ പേരിലാണ് ദിയയും സിന്ധു കൃഷ്ണയും വിമർശനം നേരിട്ടത്. ദിയ ചിക്കൻ കറി വെച്ചപ്പോൾ എല്ലാവർക്കും ചിക്കൻ ലെ​ഗ് തികഞ്ഞില്ല. ഇതോടെ മൂത്ത കുട്ടിക്ക് ചിക്കൻ ലെ​ഗ് വേണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.

ഇതിനെതിരെ കമന്റ് ബോക്സിൽ വ്യാപക വിമർശനം വന്നു. ദിയ പ്രതികരിക്കുകയുമുണ്ടായി. അമ്മ സ്വന്തം മകനായാണ് അശ്വിനെ കാണുന്നത്. മരുമകനെ അമ്മ കാലിൽ തൊട്ട് വണങ്ങേണ്ടതില്ലെന്ന് ദിയ പറഞ്ഞു. കാലിൽ തൊട്ട് വണങ്ങാനല്ല പറയുന്നത്, ഒരു വ്യക്തിയെന്ന നിലയിൽ അശ്വിനെ ബഹുമാനിക്കാണെന്ന് നെറ്റിസൺസ് പറഞ്ഞു. നെ​ഗറ്റീവ് കമന്റുകളെ അശ്വിൻ അവ​ഗണിക്കുന്നു. കുഞ്ഞിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയ കൃഷ്ണ. വിവാഹം ചെയ്ത് കുട്ടികളായി കുടുംബ ജീവിതം നയിക്കാനാണ് തനിക്കിഷ്ടമെന്ന് ദിയ കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ഫോ‌ട്ടോകൾ ദിയയും അശ്വിനും ഇടയ്ക്കിടെ പങ്കുവെക്കുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X