ആല്‍ബിയുമായി വേര്‍പിരിഞ്ഞോ? ഡിവോഴ്‌സിന് കാരണം ജിന്റോയോ? മീഡിയയോട് പൊട്ടിത്തെറിച്ച് അപ്‌സര

By Desk

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. സാന്ത്വനം പരമ്പരയിലെ വില്ലത്തി ജയന്തിയായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അപ്‌സര. പിന്നാലെ താരം ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. തുടക്കം മുതല്‍ ശക്തമായ സാന്നിധ്യമായിരുന്നു അപ്‌സര. ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും കരുതിയിരുന്ന അപ്‌സരയുടെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു.

ഇതിനിടെ കഴിഞ്ഞ കുറേനാളുകളായി അപ്‌സരയുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും പിരിഞ്ഞുവെന്നാണ് ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് അപ്‌സര. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സരയുടെ പ്രതികരണം.

Apsara Alby

''ഞാനും എന്റെ ഭര്‍ത്താവും ഇതുവരേയും അതേക്കുറിച്ച് വന്ന് സംസാരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്‌പേസുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍. തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. ഞാന്‍ മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലും, എന്റെ വളരെ പേഴ്‌സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല'' അപ്‌സര പറയുന്നു.

''ഞാനോ എന്റെ ഭര്‍ത്താവോ വന്ന് സംസാരിക്കാതിരിക്കുമ്പോഴും പല മീഡിയകളും വീഡിയോകളിടുന്നതും രണ്ട് പേര്‍ വന്നിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറയുന്നതുമൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിച്ചിടാന്‍ എനിക്ക് താല്‍പര്യമില്ല. ഒരാള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യത്തില്‍ മറ്റുള്ളവര്‍ കയറി ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ വീഡിയോയില്‍ വന്ന് പറയുന്നുണ്ട്. ഞാന്‍ എന്റെ അക്കൗണ്ടില്‍ നിന്നും ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തുവെന്നും അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുന്നുവെന്നുമൊക്കെ പറയുന്നുണ്ട്. അതൊക്കെ എന്തിനാണ് ഇവര്‍ നോക്കുന്നത്.'' എന്നും താരം പറയുന്നു.

എന്റെ പോസ്റ്റിന് താഴെ കമന്റിടും. അതിനോട് ഞാന്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ് വീഡിയോ ഇടുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ കമന്റുകളൊന്നും അധികം നോക്കാറില്ല. അപൂര്‍വ്വമായാണ് മറുപടികള്‍ നല്‍കാറുള്ളത്. എനിക്ക് താല്‍പര്യമില്ലാത്ത കാര്യം ഞാന്‍ ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ എന്തിനാണ് വാശി പിടിക്കുന്നത്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെയും അദ്ദേഹത്തിന്റേയും പേഴ്‌സണല്‍ കാര്യമാണ്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ എന്നും അപ്‌സര കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Apsara Alby

പിന്നാലെ താനും ആല്‍ബിയും പിരിയാന്‍ കാരണം ജിന്റോയുമായുള്ള അടുപ്പമാണെന്ന വാര്‍ത്തകളോടും അപ്‌സര പ്രതികരിക്കുന്നുണ്ട്. ''ഞാന്‍ അറിഞ്ഞിട്ടില്ല. ബിഗ് ബോസില്‍ വച്ച് ഞാനും ജിന്റോ ചേട്ടനും ഒരുമിച്ച് പെര്‍ഫോം ചെയ്തിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ഞങ്ങള്‍ തമ്മില്‍ ഒരു കോണ്ടാക്ടുമില്ല. അവിടെ നല്ല സുഹൃത്തുക്കളായ പല ആള്‍ക്കാരും പുറത്ത് വന്ന ശേഷം ഒരു കോണ്ടാക്ടുമില്ലാതായിട്ടുണ്ട്. അതില്‍ ഒരാള്‍ ജിന്റോ ചേട്ടനാണ്.'' എന്നാണ് അപ്‌സര പറയുന്നത്.

ഈ വാര്‍ത്ത ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ ഇവനെ വിളിക്കുന്നുണ്ട്, എനിക്കും അറിയണം വിശദാംശകള്‍. ഇവന് മാമാപ്പണിയായിരിക്കണം. അല്ലാതെ ഇമ്മാതിരി വൃത്തികേട് പറയത്തില്ലല്ലോ എന്നാണ് അപ്‌സര ചോദിക്കുന്നത്. നമ്മളെല്ലാവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരാണ്. എന്നു കരുതി ഒരാളെ വിറ്റ് ജീവിക്കരുത്. ഒരാളുടെ വികാരം, അവസ്ഥ അതൊന്നും വിറ്റ് ജീവിക്കരുത്. ഒരാളെ ദ്രോഹിച്ച് എന്തുണ്ടാക്കിയാലും അതൊന്നും ശാശ്വതമല്ലെന്നും താരം അഭിപ്രായപ്പെടുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X