മുൻ ഭർത്താവിന് എതിരെ തെളിവുകളുണ്ട്, നിസ്സഹായ അവസ്ഥയിലാണ് ഞാൻ; ജിന്റോയുമായി വിവാഹമോ?, അപ്സര പറയുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിച്ചവരിൽ സീരിയൽ രം​ഗത്ത് നിന്ന് പങ്കെടുത്ത ഒരാൾ അപ്സര രത്നാകരൻ ആയിരുന്നു. താരം ബി​ഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് നടിയുടെ ആദ്യ വിവാഹ ജീവിതവും ഡിവോഴ്സും എല്ലാം വലിയ രീതിയിൽ‌ ചർച്ചയായിരുന്നു. മുൻ ഭർത്താവ് അപ്സരയ്ക്കെതിരെ ​​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ​ഗോസിപ്പുകൾ അപ്സരയെ വിടാതെ ഒപ്പമുണ്ട്.

ലിച്ചി തിരിയുന്നതും ചെരിയുന്നതും മാത്രം പകർത്തി, മീഡിയ‌യെ വിളിച്ച് വരുത്തിയത് അവർ, ഉദ്ദേശം നല്ലതല്ല; സായ്
ലിച്ചി തിരിയുന്നതും ചെരിയുന്നതും മാത്രം പകർത്തി, മീഡിയ‌യെ വിളിച്ച് വരുത്തിയത് അവർ, ഉദ്ദേശം നല്ലതല്ല; സായ്

ബി​ഗ് ബോസ് സീസൺ ആറ് വിജയി ജിന്റോയുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്ന് അടുത്ത കാലത്തായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം ​ഗോസിപ്പുകൾ തന്റെ സ്വകാര്യ ജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് നടി. മൂവി വേൾ‌ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് എതിരെ വന്ന ​ഗോസിപ്പുകളെ കുറിച്ചും ആരോപണങ്ങളെ കുറിച്ചും നടി മനസ് തുറന്നു.

Apsara Rathnakaran

സോഷ്യൽമീഡിയ സ്വഭാവ സർ‌ട്ടിഫിക്കറ്റ് തരുന്ന രീതിയോട് ഞാൻ ഒരിക്കലും പൊരുത്തപ്പെട്ടിട്ടില്ല. അത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഞാൻ ഹെൽപ്പ്ലെസ്സാണ്. എന്ത് ചെയ്യാൻ പറ്റും?. അടുത്തിടെയായി സോഷ്യൽമീഡിയയിൽ നിരന്തരം കാണുന്നതാണ് അപ്സരയും ജിന്റോയും വിവാഹിതരാകാൻ പോകുന്നുവെന്നത്. ജിന്റോ ചേട്ടനുമായി എനിക്ക് കോൺ‌ടാക്ട് പോലുമില്ല. പബ്ലിക്ക് ഫങ്ഷനുകളിൽ വെച്ച് വല്ലപ്പോഴും കാണാറുണ്ട്.

അ​ദ്ദേഹത്തിന് എന്നോട് ദേഷ്യമോ വൈരാ​ഗ്യമോ പിണക്കമോ ഒന്നും ഇല്ല. എനിക്ക് അദ്ദേഹത്തിനോടും ഇല്ല. ഒരുമിച്ച് ഒരു ഷോയിൽ ഒരുപാടുനാൾ ഉണ്ടായിരുന്ന ആൾക്കാരല്ലേ ഞങ്ങൾ. അദ്ദേഹത്തിനെ വെച്ച് വരെ എന്നെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്ന സാഹചര്യം ഉണ്ടായി. എന്തിനാണ് അവർ‌ അദ്ദേഹത്തെ വെച്ച് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.

യുഎഇയിലേക്ക് പോയാല്‍ മതി! തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ശ്രീജുവും! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയെന്ന് നടി
യുഎഇയിലേക്ക് പോയാല്‍ മതി! തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ശ്രീജുവും! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയെന്ന് നടി

പക്ഷെ അത്തരം വാർത്തകൾ കാരണം ഞാൻ വലിയ വിഷമം അനുഭവിക്കുന്നുണ്ട്. എന്നെ കുറിച്ച് ഇത്തരം വാർത്തകൾ വരുമ്പോൾ എന്റെ അമ്മ അത് കാണുകയല്ലേ. അമ്മയ്ക്ക് ഒരുപാട് സുഹൃത്തുക്കൾ ഉള്ളതാണ്. അതുപോലെ എന്റെ ചേച്ചി.... അവൾ ടീച്ചറാണ്. സ്കൂളിൽ പോകുമ്പോൾ പഠിപ്പിക്കുന്ന പിള്ളേരും അവരുടെ മാതാപിതാക്കളും എല്ലാം ഇതേ കുറിച്ച് സംസാരിക്കുകയും ചോദിക്കുകയും ചെയ്യില്ലേ?. എന്റെ ചേച്ചിക്ക് ഒരു മകനുണ്ട്. അവൻ വിദ്യാർത്ഥിയാണ്.

ബി​ഗ് ബോസിലെ ചേട്ടനുമായി ഏളയമ്മയുടെ കല്യാണമായോയെന്ന് സ്കൂളിൽ നിന്നും പലരും ചോദിച്ചുവെന്ന് അവൻ എന്റെ അടുത്ത് വന്ന് പറയാറുണ്ട്. ആ കുഞ്ഞിനെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കും. അവൻ‌ അങ്ങനെ വന്ന് എന്നോട് ചോദിക്കണമെങ്കിൽ സ്കൂളിൽ അത് ചർച്ച വിഷയമായതുകൊണ്ടാകും. നിസ്സഹായ അവസ്ഥയിലാണ് ഞാൻ. എനിക്ക് ഒരു സഹോദരനോ അച്ഛനോ ഉണ്ടായിരുന്നുവെങ്കിൽ ഇടപെടാൻ ഒരാളുണ്ടായേനെ.

Apsara Rathnakaran

അവരില്ലാത്തതുകൊണ്ട് ഞാൻ തന്നെ പോണം. എന്നെ പറയുന്നവരെ മീഡിയയിൽ വന്നിരുന്ന് തിരിച്ച് തെറിവിളിക്കാൻ എനിക്ക് ധൈര്യം ഇല്ല. ഇതിനോടകം എനിക്ക് എതിരെ നിരവധി ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നെ കുറിച്ച് ചിലർ വന്നിരുന്ന് മോശമായി സംസാരിച്ചിട്ടുണ്ട്. എന്റെ മുൻ പങ്കാളി വരെ വന്നിരുന്ന് സംസാരിച്ചിട്ടുണ്ട്. അവരെ എതിർത്ത് പറയാൻ തെളിവുകൾ എന്റെ കയ്യിലുണ്ട്. അതുകൊണ്ട് ഞാൻ നിയമപരമായി പോയിട്ടുമുണ്ട്.

അത് എന്തിന് മീഡിയയിൽ വന്നിരുന്ന് പറയുന്നുവെന്ന് തോന്നിയതുകൊണ്ടാണ് മീഡിയയ്ക്ക് മുന്നിൽ വന്ന് മറുപടി പറയാതിരുന്നത്. നിയമപരമായി നീങ്ങിയാൽ സ്ത്രീകൾക്കാണ് മുൻ​ഗണനയെന്ന് പറയുമെങ്കിലും എനിക്ക് അത് ഒരിക്കലും ലഭിച്ചിട്ടില്ല. നമ്മുടെ ഭാ​ഗത്താണ് ശരിയെങ്കിലും പ്രാധാന്യം തെളിവുകൾക്കാണ്. പണ്ട് ഞാൻ കോളുകൾ റെക്കോർഡ് ചെയ്യാറില്ലായിരുന്നു. ഇപ്പോൾ പക്ഷെ ചെയ്യാറുണ്ട്. എപ്പോഴാണ് ആളുകൾ നമ്മളോട് മോശമായി പെരുമാറുകയെന്ന് പറയാനാവില്ല.

വിജയുടെ ഒപ്പം നിൽക്കുന്നവർക്ക് തൃഷയോട് വെറുപ്പ്, തൃഷ വിജയുടെ വലം കെെ ആയാൽ...; സുചിത്ര
വിജയുടെ ഒപ്പം നിൽക്കുന്നവർക്ക് തൃഷയോട് വെറുപ്പ്, തൃഷ വിജയുടെ വലം കെെ ആയാൽ...; സുചിത്ര

ലൈഫ് പാട്നറേ തെരഞ്ഞെടുക്കുമ്പോൾ മരണം വരെ അയാൾക്കൊപ്പം ജീവിക്കാൻ കഴിയണം എന്ന് തന്നെയാണ് എല്ലാവരും പ്രാർത്ഥിക്കുക. ചക്കയോ മാങ്ങയോ അല്ലല്ലോ തുന്നിച്ച് നോക്കാൻ. ഭാ​ഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ട്. പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ ദാമ്പത്യം വേർപ്പെടുത്തുന്നത്. ആ​ഗ്രഹിച്ചത് പോലൊരാളാണ് ഒപ്പമെങ്കിൽ ആരും അയാളെ വേണ്ടെന്ന് വെക്കില്ല. പിന്നെ എല്ലാം വിധിയാണ് എന്നും അപ്സര പറയുന്നു.

More from Filmibeat

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X