19 വയസിൽ വിവാഹം, ആരും അങ്ങനെ ചെയ്യരുത്, സ്നേഹം കൊടുത്ത് നഷ്ടങ്ങൾ വാങ്ങി, ലൈഫിന് പ്ലാനിങ്ങില്ലായിരുന്നു!
സാന്ത്വനത്തിലെ ജയന്തിയായി മലയാളി പ്രേക്ഷകരുടെ മനസിൽ കുടിയേറിയ ആളാണ് അപ്സര രത്നാകരൻ. താരത്തിന്റെ ബിഗ് ബോസ് പ്രവേശനവും ശ്രദ്ധ നേടിയിരുന്നു. പതിനാറ് വയസ് മുതൽ അഭിനയരംഗത്തുള്ള അപ്സര ഇതുവരെയുള്ള ആക്ടിങ് കരിയറിനെ കുറിച്ചും തനിക്കുണ്ടായ തിരിച്ചറിവുകളും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. മെന്റൽ ഹെൽത്തിന് വേണ്ടി ഒരുപാട് ആഗ്രഹിക്കുകയും അതിനായി സ്ട്രിഗൾ ചെയ്യുകയും ചെയ്തൊരാളാണ് ഞാൻ.
ഈ 29 വയസിനിടെ നല്ലത് വേണ്ടിയോ മോശത്തിന് വേണ്ടിയോ ഞാൻ പോയിട്ടുള്ള വഴികൾ അതി ഭീകരമായിരുന്നു. കറക്ട് ഫോക്കസിൽ അല്ല നമ്മളെങ്കിൽ മെന്റൽ ഹെൽത്ത്, ശാരീരിക ആരോഗ്യം, പണം എല്ലാം നഷ്ടപ്പെട്ട് പോകും. എങ്ങനെയൊക്കയോ ജീവിച്ച് പോകുന്നുവെന്ന സാഹചര്യത്തിലാകും.

സ്റ്റേറ്റ് അവാർഡും നിരവധി ആദരവുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് എന്തായിയെന്ന് ചോദിച്ചാൽ ഷെൽഫിൽ അതെല്ലാം എടുത്ത് വെച്ചിട്ടുണ്ട് അത്രമാത്രം. ഇത്രയൊന്നും പുരസ്കാരങ്ങൾ ലഭിക്കാത്ത ആളുകൾ പക്ഷെ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. ഞാൻ എന്തെങ്കിലും ആയോയെന്ന് ചോദിച്ചാൽ ആയിട്ടുണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല.
മുപ്പത്താറോളം സീരിയലുകൾ ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം അവാർഡുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. ബഡായി ബംഗ്ലാവും ബിഗ് ബോസും അടക്കം നിരവധി ഷോകൾ ചെയ്തിട്ടുമുണ്ട്. ഒരു കഴിവുമില്ലാത്ത ഒരാൾക്ക് ഇത്രയും ചെയ്യാൻ കഴിയില്ലല്ലോ. എന്ന് കരുതി ഞാൻ ആഗ്രഹിച്ചിടത്ത് എത്തിയോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് എന്റെ ഉത്തരം.
ലൈഫിലും പ്രൊഫഷനിലും ഫോക്കസ്ഡായിരിക്കണമെന്ന് പുതുതായി ഇന്റസ്ട്രിയിലേക്ക് കടന്ന് വരുന്നവരോട് ഞാൻ പറയാറുണ്ട്. അതുപോലെ ഒരാൾക്ക് വേണ്ടിയും സമയവും ജീവിതവും സ്നേഹവും ഒന്നും പൂർണ്ണമായും ഇൻവെസ്റ്റ് ചെയ്യരുത്. ഫസ്റ്റ് പ്രയോറിറ്റി എപ്പോഴും നമുക്ക് തന്നെ കൊടുക്കണം. പീപ്പിൾ പ്ലീസിങ് സ്വഭാവം എനിക്ക് ഇപ്പോഴുമുണ്ട് അപ്സര പറഞ്ഞ് തുടങ്ങി.
എന്റെ ലൈഫ് ചെയ്ഞ്ചായത് 16 മുതൽ 19 വരെയുള്ള പ്രായത്തിലായിരുന്നു. പതിനാറ് വയസിലാണ് സീരിയലിൽ വന്നത്. വരുന്ന ക്യാരക്ടറുകൾ എല്ലാം വാരി വലിച്ച് ചെയ്യുമായിരുന്നു. സെൽഫ് പ്രമോഷനും ചെയ്തില്ല. പത്തൊമ്പത്, ഇരുപത് വയസായപ്പോഴേക്കും ആദ്യ വിവാഹം നടന്നു. ലൈഫിന് ഒരു പ്ലാനില്ലായിരുന്നു. ഇഷ്ടങ്ങൾ ഉണ്ടായാലും ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുത്.

ജീവിതത്തിന് ഒരു അടിസ്ഥാനമുണ്ടാക്കിയശേഷം മാത്രമെ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാവൂ. ലൈഫ് പാട്നറൊക്കെ പിന്നെയും ഉണ്ടാകും. അതല്ല ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം. പണം സേവ് ചെയ്യാനും പഠിക്കണം താരം പറഞ്ഞു. സ്നേഹം നൽകിയതിന്റെ പേരിൽ തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അപ്സര മനസ് തുറന്നു. സ്നേഹം ഇഷ്ടപ്പെടുന്ന സ്നേഹത്തിന് വാല്യു കൊടുക്കുന്ന സ്നേഹത്തിൽ അഡിക്ടഡായി പോകുന്നയാളാണ് ഞാൻ.
അത് പ്രണയം തന്നെ വേണമെന്നില്ല. സൗഹൃദമാണെങ്കിലും കെയറിങ് ആണെങ്കിലും പ്രണയം ആണെങ്കിലും അതിന് ഞാൻ വളരെ പ്രാധാന്യം കൊടുക്കും. മരിച്ച് അതിന് വേണ്ടി നിൽക്കുകയും ചെയ്യും. സ്നേഹം കൊടുത്ത് നഷ്ടങ്ങൾ വാങ്ങിയ ആളുമാണ്. ചെറുപ്പം മുതൽ സ്നേഹം കിട്ടാതെ വളർന്നയാളാണ് ഞാൻ.
അതുകൊണ്ട് തന്നെ ആരെങ്കിലും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അവരായി മാറും എന്റെ ലോകം. പക്ഷെ അവർക്ക് നമ്മളെ പോലെ വേറെയും പത്ത് ആളുകൾ ഉണ്ടാകും. അവരുടെ പ്രയോറിറ്റി ലിസ്റ്റിൽ നമ്മൾ ഉണ്ടാവണമെന്നില്ലെന്ന് താൻ മനസിലാക്കിയെന്നും അപ്സര പറയുന്നു.
ആദ്യ വിവാഹം പരാചയപ്പെട്ടശേഷം സീരിയൽ സംവിധായകനായ ആൽബി ഫ്രാൻസിസിനെയാണ് നടി വിവാഹം ചെയ്തതും. അടുത്തിടെയായി ഇരുവരും ഒരുമിച്ച് എവിടേയും പ്രത്യക്ഷപ്പെടാറില്ല. അതിനാൽ ദമ്പതികൾ വേർപിരിഞ്ഞുവോയെന്ന സംശയം പ്രേക്ഷകർക്കിടയിൽ ചർച്ചയായുണ്ട്.


Click it and Unblock the Notifications

















