വിവാഹം ഭയമാണിപ്പോൾ; ചതിച്ചവർക്ക് സെക്കന്റ് ചാൻസില്ലെന്ന് അപ്സര; ആൽബിയുമായും വേർപിരിഞ്ഞോയെന്ന് ചോദ്യം!

കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് അപ്സര രത്നാകരൻ. ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ പങ്കെടുത്തശേഷം അപ്സരയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങി. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ ജയന്തിയാണ് ഇന്നും പ്രേക്ഷകർക്ക് അപ്സര. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളും ബി​ഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണിപ്പോൾ നടി.

വിവാഹം എന്ന കോൺസപ്റ്റിനോട് തനിക്ക് ഇപ്പോൾ ഭയമാണെന്ന് അപ്സര മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്നോട് ചതിയും വഞ്ചനയുമെല്ലാം ചെയ്തിട്ടുള്ളവരോട് ക്ഷമിക്കുന്ന ഒരാളാണ് ഞാൻ. അവരെ ലൈഫിലേക്ക് അടുപ്പിക്കുകയോ അവരെ ഞാൻ ദ്രോഹിക്കാൻ പോവുകയോ ചെയ്യില്ല.

Apsara Rathnakaran

പക്ഷെ സോറി പറ‍ഞ്ഞാൽ അതുവരെ അവർ ചെയ്തതെല്ലാം ഞാൻ മറക്കും. അങ്ങനെ ആരും ചെയ്യരുത്. ഒരിക്കൽ ചതിച്ചവർ വീണ്ടും ആവർത്തിക്കും. ആരോടും പിണങ്ങിയിരിക്കാൻ താൽപര്യപ്പെടാത്തയാളാണ് ഞാൻ. എന്നെ കുറിച്ച് കുറ്റം പറയുന്നവർക്ക് പണികൊടുക്കാനും പോകാറില്ല. ചതിച്ചവർക്ക് സെക്കന്റ് ചാൻസ് കൊടുക്കാറില്ല. എനിക്ക് ഭയമാണ്. ഒട്ടും പറ്റില്ലെന്ന് തോന്നിയാൽ മാത്രമെ ഞാൻ ഒരു കാര്യത്തിൽ നിന്നും പുറത്ത് വരൂ.

അല്ലെങ്കിൽ കടിച്ച് തൂങ്ങി അവിടെ പരമാവധി നിൽക്കും അപ്സര പറയുന്നു. വിവാഹമോചനം എന്ന പ്രോസസ് നമുക്ക് സന്തോഷവും സുഖവും തരുന്ന ഒന്നല്ല. അടുത്തിടെ ഒരു കാര്യത്തിന് വേണ്ടി എനിക്ക് കോടതിയിൽ പോകേണ്ടി വന്നു. കോടതി പരിസരത്ത് നിൽക്കുന്ന എന്നെ കണ്ട് പലരും നോക്കുന്നുണ്ടായിരുന്നു. അവിടെ നിൽക്കുമ്പോൾ ആളുകൾ നമ്മളെ നോക്കുന്ന രീതിയുണ്ട്.

അതുപോലെ തന്നെ കോടതിയിൽ ചെന്ന് നിൽക്കുമ്പോൾ നമുക്ക് നേരെ വരുന്ന ചോ​ദ്യങ്ങളും ആർ​ഗ്യൂമെന്റ്സും മറുപടികളും നമ്മൾ അതിനായി മുടക്കേണ്ട പണവും ഇമോഷൻസും എല്ലാമുണ്ട്. അത്രയും കാലം നമ്മുടെ സ്വന്തമെന്ന് കരുതിയ ആളുകൾ ശത്രുക്കളെപ്പോലെ നമുക്ക് മുന്നിൽ വന്നിരിക്കും. അതെല്ലാം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും അപ്സര പറഞ്ഞു. ചാടി കേറി ഒരിക്കലും കല്യാണം കഴിക്കരുത്.

കുറച്ചുനാൾ ഒരുമിച്ച് ജീവിച്ചാൽ തന്നെ എന്താണ് അവരെന്ന് നമുക്ക് മനസിലാകും. ഒരു വിവാഹം കഴിക്കുമ്പോൾ നാട് മുഴുവൻ അറിയിച്ച് നടത്തിയാൽ നാളെ ഒരു ഘട്ടത്തിൽ അയാൾക്കൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ ഇതേയാളുകൾ തന്നെ കല്ലെറിയും. സ്ട്ര​ഗിളും വിഷമവും അവർ കാരണം അനുഭവിക്കേണ്ടി വരും. വിവാഹം എന്ന കോൺസപ്റ്റിനോട് എനിക്ക് ഭയമാണ്. അത്രത്തോളം വിവാഹം എന്ന ബന്ധത്തിലൂടെ ഞാൻ അനുഭവിച്ചു. അതുപോലെ ജനങ്ങളോട് പറയാനുള്ളത് മീഡിയയിൽ വരുന്നതെല്ലാം അതുപോലെ വിശ്വസിക്കരുത് എന്നാണ്.

Apsara Rathnakaran

അതിൽ വരുന്നതെല്ലാം സത്യമല്ല. സത്യാവസ്ഥ അറിഞ്ഞശേഷം മാത്രം പ്രതികരിക്കുക. എന്നോട് വക്രീകരിച്ച് ചോദ്യം ചോദിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് മനസിലാകും. അതിന് അനുസരിച്ചാണ് അത്തരം സാഹചര്യങ്ങളിൽ മറുപടി കൊടുക്കാറുള്ളത്. ഒരാളെ പ്രണയിച്ച് തുടങ്ങിയശേഷം അയാളുടെ എന്തെങ്കിലും ക്യാരക്ടർ ഇഷ്ടപ്പെടാതിരുന്നാൽ ചിലർ കരുതും വിവാഹശേഷം ഇതെല്ലാം മാറുമെന്ന്. അങ്ങനെ കരുതരുത്. ഒരിക്കലും ആ സ്വഭാവം മാറാൻ പോകുന്നില്ല.

ഫാമിലി ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാൻ. കുട്ടികളേയും ഇഷ്ടമാണ്. വേറെ ആർക്കൊക്കയോ വേണ്ടി ജീവി‌ച്ചു. ഞാൻ എന്നെ നോക്കിയിട്ടില്ല. ബി​ഗ് ബോസിലേക്ക് പോകേണ്ടിയിരുന്നില്ലെന്ന് ഒരുപാട് ‌തവണ തോന്നി. ഞാനായി നിൽക്കാമെന്ന രീതിയിലാണ് പോയത്. ഒരു സപ്പോർട്ട് സിസ്റ്റം ഒന്നും ഉണ്ടാക്കിവെച്ചിട്ടല്ല ഞാൻ അവിടെ പോയത്. ഞാൻ അവിടെ ജീവിക്കുകയായിരുന്നു. സങ്കടം അനുഭവിക്കുന്ന സമയത്താണ് ബി​ഗ് ബോസിൽ പോയത്.

എവിടേക്ക് എങ്കിലും മാറി നിൽക്കണമെന്ന് കരുതിയിരുന്ന സമയവുമായിരുന്നു. ഒരു വർഷത്തോളം ബി​ഗ് ബോസ് ട്രോമയുണ്ടായിരുന്നു എന്നും അപ്സര പറയുന്നു. വിവാഹ ബന്ധം തനിക്ക് ഏറെയും വിഷമവും ബു​ദ്ധിമുട്ടുകളുമാണ് സമ്മാനിച്ചിട്ടുള്ളതെന്ന് അപ്സര പറഞ്ഞത് കൊണ്ട് തന്നെ ഭർത്താവ് ആൽബിയുമായും വേർപിരിഞ്ഞുവോ എന്ന ചോ​ദ്യം കമന്റ് ബോക്സിൽ ഉയർന്നു.

2021ൽ ആയിരുന്നു ആൽബിയുമായുള്ള നടിയുടെ വിവാഹം. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു അത്. എന്നാല്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ ഒന്നും അപ്സര പങ്കിടാറില്ല.

More from Filmibeat

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X