കുടുംബ ജീവിതത്തിന് വേണ്ടി എല്ലാം ചെയ്തു, പിന്നീടാണ് തിരിച്ചറിവ് വന്നത്, ആർക്കും ഇങ്ങനെ ഉണ്ടാകരുത്: അപ്സര
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അപ്സര രത്നാകരൻ. നടൻ ആൽബിയായിരുന്നു അപ്സരയുടെ ഭർത്താവ്. 2021 ലായിരുന്നു വിവാഹം. അപ്സരയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. നടിയുടെ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഏറെ നാളായി അഭ്യൂഹമുണ്ട്. ഇതിനിടെ മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ അപ്സര രത്നാകരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
കുടുംബത്തിന് വേണ്ടിയും ഞാൻ സമയം കണ്ടെത്താറുണ്ട്. അതിന് ഞാൻ എന്റെ കാര്യങ്ങൾ മാറ്റി വെക്കേണ്ടി വരും. എന്റെ ഇഷ്ടങ്ങൾ കോംപ്രമെെസ് ചെയ്യേണ്ടി വരും. ഞാനതിന് തയ്യാറായിരുന്നു. അത് മനസിലാക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് എന്റെ ജീവിതത്തിൽ പല തീരുമാനങ്ങളും എടുത്തത്. ഒരു ഘട്ടം വരെ എനിക്ക് അഭിനയം പാഷൻ മാത്രമായിരുന്നു. പിന്നെ അതൊരു ആവശ്യം കൂടിയായി. ഞാനിപ്പോൾ ചെയ്യുന്ന ജോലി അതാണ്. ആ ജോലി ചെയ്താലേ എനിക്ക് ശമ്പളം ഉണ്ടാകൂ. സാലറി ഉണ്ടെങ്കിലേ എന്റെ കുടുംബം നടത്താനാകൂ. ഒപ്പം കുടുംബത്തിന് വേണ്ടിയും സമയം കണ്ടെത്തും.

എല്ലാ കാര്യങ്ങളും അറിഞ്ഞ് കണ്ട് ചെയ്യാൻ എനിക്കിഷ്ടമായിരുന്നു. പക്ഷെ കുറേക്കഴിഞ്ഞപ്പോൾ അങ്ങോട്ട് കൊടുക്കുന്നതൊക്കെ തിരിച്ച് കിട്ടുന്നുണ്ടോ എന്ന ചിന്ത വന്നു. അപ്പോൾ പല കാര്യങ്ങളും റീ തിങ്ക് ചെയ്തു. പതിനാറാമത്തെ വയസിൽ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. അന്ന് തൊട്ട് ഇതുവരെയും എന്റെ ലെെഫ് ജേർണിയിൽ എന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഞാനാണ്. ഒരിക്കലും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ല.
അതിന് ശേഷം ഒരു കുടുംബ ജീവിതം വേണമെന്ന് തോന്നി. പിന്നെ ഞാൻ മാത്രം കുടുംബം മുന്നോട്ട് കൊണ്ട് പോകുന്ന സാഹചര്യമായി. പക്ഷെ അന്നും ഞാനത് മാനേജ് ചെയ്തു. കുറേ ആയപ്പോഴേക്കും തിരിച്ച് എന്തെന്ന ചിന്ത വന്നു. മടുപ്പല്ല. വിഷമമായിരുന്നു. ഞാനെത്ര എഫെർട്ട് ഇട്ടിട്ടും എന്തുകൊണ്ട് ഒന്നും തിരിച്ച് അത് പോലെ വരുന്നില്ലെന്ന് ദെെവത്തോട് ചോദിച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിൽ എന്ത് വന്നാലും നേരിടാൻ പറ്റുമെന്ന ആത്മവിശ്വാസം വന്നു. 29 വയസാണ് എനിക്ക്. ഇനി ഞാനെന്തും നേരിടും. ജീവിതത്തിൽ ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ ഇനി ആർക്കും ഉണ്ടാകരുത്. ജീവിതത്തിൽ എന്തും നമുക്ക് അതിജീവിക്കാം. പക്ഷെ മാനസികമായി നമ്മൾ ഓക്കെ അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. സുഹൃത്തുക്കളും കുടുംബവും എനിക്കൊപ്പമുണ്ട്. പക്ഷെ ഞാനായിട്ട് ഉണ്ടാക്കിയ കുറേ പെയിനുണ്ട്. വിശ്വസിച്ച് പോയതിന്റെ പേരിൽ. അത് വേറാർക്കും കൊടുക്കാൻ പറ്റില്ല. ഞാൻ തന്നെ അനുഭവിക്കണം എന്നും അപ്സര പറയുന്നു.


Click it and Unblock the Notifications

