അര്‍ച്ചന സുശീലന്റെ പെരുമാറ്റത്തില്‍ സംശയവുമായി മത്സരാര്‍ത്ഥികള്‍? ചികിത്സ വേണമെന്ന് രഞ്ജിനി!
Recommended Video

ബിഗ് ബോസിലെ മുഖ്യമത്സരാര്‍ത്ഥികളിലൊരാളാണ് അര്‍ച്ചന സുശീലന്‍. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തികളിലൊരാളായ താരം പരിപാടിയിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. തമിഴ് ചുവയോടെ മലയാളം സംസാരിക്കുന്ന താരം ടാസ്‌ക്കുകളും തന്റെ ജോലിയകളുമൊക്കെ വിജയകരമായി പൂര്‍ത്തിയാക്കാറുണ്ട്. സീരിയലുകള്‍ക്ക് ഇടവേള നല്‍കിയാണ് താരം റിയാലിറ്റി ഷോയിലേക്കെത്തിയത്. മറ്റ് മത്സരാര്‍ത്ഥികളുമായും അടുത്ത സൗഹൃദം പങ്കുവെക്കുന്ന താരം അപൂര്‍വ്വമായി മാത്രമേ വഴക്കിടാറുള്ളൂവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും തെറ്റ് ചെയ്താലും താരം കൃത്യമായി പ്രതികരിക്കാറുണ്ട്. ഇടയ്ക്ക് ക്യാപ്റ്റനായും അര്‍ച്ചനയെത്തിയിരുന്നു. മറ്റുള്ളവരെല്ലാം നല്ല രീതിയില്‍ സഹകരിച്ചുവെന്നും പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും തനിക്ക് നേരിടേണ്ടതായി വന്നില്ലെന്നും താരം പറഞ്ഞിരുന്നു. പൊതുവെ പ്രസന്നതയുമായെത്തുന്ന താരത്തിന് പുതിയൊരു അസുഖം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അര്‍ച്ചനയുടെ പെരുമാറ്റം
മത്സരാര്‍ത്ഥികളുമായി മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് അര്‍ച്ചന. ദീപന്‍ മുരളിയുമായിട്ടായിരുന്നു താരത്തിന് ആത്മബന്ധമുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ദീപന്‍ പുറത്തായപ്പോള്‍ താരത്തിന് സഹിക്കാനായിരുന്നില്ല. പൊട്ടിക്കരഞ്ഞ് താരത്തെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ നടത്തിയ ശ്രമങ്ങളെ്ല്ലാം പ്രേക്ഷകര്‍ കണ്ടതാണ്. ശ്രീനിയുമായും പേളിയുമായൊക്കെ നല്ല രീതിയിലാണ് താരം പെരുമാറുന്നത്. ഇടയ്ക്കിടയ്ക്ക് ശ്രീനിയുമായി താരം വഴക്കിടാറുണ്ട്. തമാശരൂപേണയായാണ് ഇരുവരും ഇങ്ങനെ ചെയ്യുന്നത്.

ക്യാമറയുമായുള്ള സംസാരം
ക്യാമറയെ രമേശ് എന്ന് സംബോധന ചെയ്ത് സംസാരിക്കാനുള്ള പുറപ്പാടിലായിരുന്നു താരം. ബിഗ് ബോസില്‍ നിശ്ചിത സ്ഥാനങ്ങളിലെല്ലാം ക്യാമറ ഫിക്‌സ് ചെയ്തിട്ടുണ്ട്. നേരത്തെ ഷൂട്ട് ചെയ്യുന്ന പരിപാടി എഡിറ്റിങ്ങില്ലാതെയാണ് സംപ്രേഷണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും എഡിറ്റ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തന്നെ മനസ്സിലാവാറുമുണ്ട്. എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ താരം ക്യാമറയെ നോക്കി ഓരോ ആക്ഷന്‍ കാണിക്കാന്‍ തുടങ്ങും. ഇതിപ്പോള്‍ ഒരു പതിവായി മാറിയിരിക്കുകയാണ്.

സാബുവും രഞ്ജിനിയും വിലക്കി
സാബുവും രഞ്്ജിനിയുമുള്‍പ്പടെയുള്ളവര്‍ അരികില്‍ നില്‍ക്കുമ്പോഴാണ് അര്‍ച്ചന ക്യാമറയെ നോക്കി സംസാരിക്കാന്‍ തുടങ്ങിയത്. രമേശ് എന്ന് വിളിച്ച് തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. സാബുവിന്റെ പ്രതിഷേധത്തില്‍ താരത്തിന് ദേഷ്യം വരികയും പിന്നാലെ ബാത്തറൂമില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നു. ഇരുവരും മുട്ടി വിളിച്ചിരുന്നുവെങ്കിലും പുറത്തുവരാന്‍ താരം കൂട്ടാക്കിയിരുന്നില്ല.

പ്രതിഷേധവുമായി ബാത്ത്‌റൂമില്‍
ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് അര്‍ച്ചനയ്ക്ക് അകത്ത് കയറാനായത്. രഞ്ജിനിയും സാബുവും ചേര്‍ന്ന് അര്‍ച്ചനയെ ഉപദേശിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണങ്ങലിലൊന്നാണ് ക്യാമറ. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറയെക്കുറിച്ച് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആകര്‍ഷണം മാത്രമല്ല പ്രധാന വെല്ലുവിളികളിലന്നുകൂടിയാണിത്.

ക്യാമറയില്ലാതെ പറ്റില്ല
തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്നായിരുന്നു അര്‍ച്ചനയുടെ വാദം. രഞ്ജിനി ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് താരം തനിക്ക് പുറത്ത് പോവണമെന്ന് പറഞ്ഞത്. താരത്തിന് മാനസികമായി ചില് പ്രശ്‌നങ്ങളുണ്ടെന്നും മനോരോഗ വിദഗ്ദ്ധന്റെ ആവശ്യമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications