മനസ്സിനക്കരെ പരമ്പരയില്‍ നിന്ന് നായികയും നായകനും പിന്‍മാറി, കാരണം വെളിപ്പെടുത്തി ആരതിയും വിഷ്ണുവും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആരതി സോജന്‍. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസ്സിനക്കരെ എന്നീ പരമ്പരകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും ആരതിയ്ക്ക് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ സീരിയല്‍ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറല്‍ ആകാറുമുണ്ട്.

ഇപ്പോഴിത തന്റെ ആരാധകരോട് സങ്കടവാര്‍ത്ത പങ്കുവെച്ച് കൊണ്ട് ആരതി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയതാണ് താരം ഇക്കാര്യം പറഞ്ഞത്. മനസ്സിനക്കരെ സീരിയലില്‍ നിന്ന് ആരതി പിന്‍മാറിയിരിക്കുകയാണ്. പേഴ്‌സണല്‍ കാര്യങ്ങള്‍ കൊണ്ടാണ് മനസ്സിലക്കരെയില്‍ നിന്ന് മാറിയതെന്നും എല്ലാവരും ഇനിയും പരമ്പര കാണണമെന്നും പിന്തുണക്കണമെന്നും താരം പറയുന്നുണ്ട്. ആരതിയ്ക്ക് പകരം മറ്റൊരു താരം സീരിയലില്‍ എത്തിയിട്ടുണ്ട്.

ആരതിയുടെ വാക്കുകള്‍ ഇങ്ങനെ.

ആരതിയുടെ വാക്കുകള്‍ ഇങ്ങനെ... തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറിയത് എന്നാണ് ആരതി പറയുന്നത്. കുടുംബത്തില്‍ ഞാന്‍ തന്നെ ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്. സീരിയലില്‍ നിന്നും അവധി അധികം കിട്ടില്ല. അതുകൊണ്ട് സീരിയല്‍ പ്രവര്‍ത്തകരോട് ചോദിച്ച് സമ്മതം വാങ്ങിയ ശേഷമാണ് പിന്മാറിയത്. യാതൊരു പ്രശ്നവും ഇല്ല എന്ന് നടി പറയുന്നു. ഏറെ വേദനയോടെയാണ്് ആരാധകര്‍ ഇത് കേട്ടത്. ചേച്ചി പോകരുതെന്നും ഇനി തങ്ങള്‍ സീരിയല്‍ കാണില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.

 ഇനിയും പിന്തുണയ്ക്കണം

എന്നാല്‍ എല്ലാവരും സീരിയല്‍ കാണണമെന്നും മനസ്സിനക്കരയെ ഇനിയും പിന്തുണയ്ക്കണമെന്നാണ് ആരതി പറയുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുമെന്നും പഴയത് പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാമെന്നും താരം പറയുന്നു. പൂക്കാലം വരവായി എന്ന പരമ്പരയില്‍ നിന്നാണ് ആരാതി് മനസ്സിനക്കരെയില്‍ എത്തിയത്. സപ്തതി എന്ന കഥാപാത്രത്തില്‍ നിന്നാണ് കാവ്യ ആവുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു ആരതി എത്തിയത്്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന വ്യത്യസ്തമാണ് കാവ്യ എന്നും തീര്‍ത്തും മോഡേണായ ഒരു പെണ്‍കുട്ടിയാണ്. എന്റെ പതിവ് സാരി വേഷങ്ങളില്‍ നിന്ന് മാറുകയാണ്, ഈ പരമ്പരയ്ക്കായി സമ്പൂര്‍ണ്ണ മേക്കോവര്‍ നടത്തേണ്ടി വന്നു. കാവ്യയായി എത്തുന്ന എന്നെ പ്രേക്ഷകര്‍ സ്‌നേഹിക്കുമെന്ന് കരുതുന്നുവെന്നും ആരതി തുടക്കം സമയത്ത് പറഞ്ഞിരുന്നു.

വിഷ്ണുവും സീരിയലില്‍ നിന്ന് പിന്‍മാറി

ആരതി മാത്രമല്ല വിഷ്ണുവും സീരിയലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ലൈവില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞത്. ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മനസ്സിനക്കരെ എന്ന സീരിയലില്‍ നിന്നും പിന്മാറുന്നത്. മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ല എന്നായിരുന്നു വിഷ്ണു പറഞ്ഞത്. ആരതിയുടെ നായകനായിട്ടാണ് വിഷ്ണു അഭിനയിച്ചത്. രണ്ട് പേരും വ്യത്യസ്ത ലൈവ് വീഡിയോയില്‍ എത്തിയാണ് പിന്മാറ്റത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ പറഞ്ഞ കാര്യം ഒന്ന് തന്നെയാണ്. പിന്മാറ്റത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങള്‍ക്ക് തന്ന പിന്തുണ പുതിയ കാവ്യ - ആദി ജോഡികള്‍ക്ക് നല്‍കണം. സീരിയല്‍ തുടര്‍ന്നും കാണണം എന്നൊക്കെയാണ് ആരതിയും വിഷ്ണുവും പറയുന്നത്.

Recommended Video

സ്ലോമോഷൻ ആണോ പടം എന്ന് ചോദിച്ചപ്പോൾ സ്ലോമോഷനിൽ കോക്രി കാണിച്ചു മമ്മൂക്ക | Filmibeat Malayalam
 പുതിയ കാവ്യ

ആരതിയ്ക്ക് പകരം പുതിയ കാവ്യ മനസ്സിനക്കരെ സീരിയലില്‍ എത്തിയിട്ടുണ്ട്. മനസ്സിനക്കരയുടെ ഒറിജിനല്‍ ആയ കാവ്യാഞ്ജലിയിലെ കാവ്യയായി അഭിനയിച്ച വിദ്യശ്രീ ജയറാം ആണ് പുതിയ കാവ്യ. എന്നാല്‍ വിഷ്ണുവിന് പകരം പുതിയ ആള്‍ എത്തിയിട്ടില്ല. പുതിയ ആദിയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: ടിവി tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X