For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയും മോനും'; പൊടിയുടെ അമ്മയെ ചേര്‍ത്ത് നിര്‍ത്തി റോബിന്‍, അടുത്ത മാസം ഫുള്‍ ഫാമിലി ഫോട്ടോ കാണാന്‍ പറ്റുമോ?

  |

  ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ കഴിയില്ല. എപ്പോള്‍ വേണമെങ്കിലും ജീവിതം മാറാം... അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റോബിന്‍ രാധാകൃഷ്ണന് ഇപ്പോള്‍ കേരളത്തില്‍ കിട്ടുന്ന സ്വീകാര്യത. നിരവധി ബിഗ് ബോസ് സീസണുകള്‍ മലയാളത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരു മത്സരാര്‍ഥിക്കും സാധ്യമാകാതിരുന്ന ഹൈപ്പ് റോബിന്‍ സാധ്യമാക്കിയെടുത്തു... അതും വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍.

  ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുമ്പും പിമ്പും റോബിന്റെ ലക്ഷ്യം സിനിമ തന്നെയാണ്. ചില അവസരങ്ങള്‍ അതുമായി ബന്ധപ്പെട്ട് വരികയും ചെയ്തിരുന്നു.

  Also Read: 'മഷൂറയ്ക്ക് കൊടുക്കുന്ന സ്‌നേഹം എനിക്കും തന്നാല്‍ മതി, ആദ്യമായാണ് ഈ അനുഭവം'; ബേബി ഷവറിനിടെ സുഹാന പറഞ്ഞത്!

  പക്ഷെ ഒന്നും സക്‌സസ് ആകാതിരുന്നതോടെ സ്വന്തമായി സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് റോബിന്‍. ഹൗസില്‍ നിന്നും ഇറങ്ങിയ ശേഷം റോബിന്റെ ജീവിതത്തില്‍ സംഭവിച്ച മറ്റൊരു അത്ഭുതമാണ് ഭാവി വധു ആരതി പൊടി.

  റോബിന്റേയും ആരതി പൊടിയുടേയും കണ്ടുമുട്ടല്‍ പോലും ഒരു അഭിമുഖത്തിനിടെ സംഭവിച്ചതാണ്. തുടക്കത്തില്‍ സൗഹൃദം മാത്രമായിരുന്നു.

  പിന്നീട് പതിയെ പ്രണയത്തിലേക്കും വിവാഹിതരാകാമെന്ന തീരുമാനത്തിലേക്കും ഇരുവരേയും എത്തിച്ചു. ആരതിയുടെ പൊടീസ് ബൊട്ടീക്കിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി ശ്രമിക്കുന്നതില്‍ ഇപ്പോള്‍ പ്രധാനി റോബിനാണ്. പൊടി റോബിന്റെ ഓരോ വിശേഷവും വലിയ രീതിയില്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്.

  തങ്ങള്‍ക്ക് പ്രിയപ്പെട്ട താരങ്ങളുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ വിവാഹ നിശ്ചയം നടത്തപ്പെടുമെന്നാണ് അടുത്തിടെ റോബിന്‍ അറിയിച്ചത്. ഇപ്പോഴിത തന്റെ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന റോബിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരതി പൊടി.

  ആരതി പൊടിയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അച്ഛന്റേയും അമ്മയുടേയും വലിയൊരു പിന്തുണയുണ്ട്. ഒരു പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ആരതി പങ്കുവെച്ചിരിക്കുന്നത്.

  അച്ഛനും അമ്മയ്ക്കും സേേഹാദരിക്കും പ്രവൈസി ഇഷ്ടമുള്ളതിനാല്‍ തന്റെ കുടുംബത്തെ മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ സംരക്ഷിക്കുന്നയാളാണ് റോബിന്‍. വളരെ വിരളമായി മാത്രമാണ് കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോകളും റോബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്.

  Also Read: മീനയുടെ മകളാണ് ഞാന്‍; 26 വര്‍ഷത്തിന് ശേഷം എന്നെ കണ്ടതും നടി ഞെട്ടിപ്പോയി, കഥ പറഞ്ഞ് നടി ആനി

  പക്ഷെ ആരതി നേരെ തിരിച്ചാണ് താരത്തിന്റെ സോഷ്യല്‍മീഡിയ പേജ് മുഴുവന്‍ അമ്മയും അച്ഛനും സഹോദരിയും കുഞ്ഞുമെല്ലാമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ആദ്യമായാണ് റോബിനും തന്റെ അമ്മയും ഒരുമിച്ചുള്ളൊരു ചിത്രം ആരതി പങ്കുവെക്കുന്നത്. ഫോട്ടോ വൈറലായതോടെ പൊടിറോബ് ഫാന്‍സ് അമ്മ മരുമകന്‍ ബന്ധത്തെ പ്രശംസിച്ച് എത്തി.

  'തന്റെ മകള്‍ക്ക് ചേര്‍ന്നൊരു പങ്കാളിയെ കണ്ടെത്തി കഴിയുമ്‌പോഴാണ് ഒരു അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരിയും സന്തോഷവും കണ്ടെത്താനാവുക. അത് ആരതി പൊടിയുടെ അമ്മയുടെ മുഖത്ത് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നു'ണ്ടെന്നാണ് റോആരാധകര്‍ കുറിച്ചത്.

  ക്യൂട്ട് അമ്മയുടെ ഹാന്‍സം മരുമകനെന്നും ചിലര്‍ ഫോട്ടോയ്ക്കുള്ള ക്യാപ്ഷനെന്ന പോലെ കുറിച്ചു. കൊയമ്പത്തൂരില്‍ നിന്നാണ് ആരതി പൊടി ബി എസ് സി ഫാഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയത്. മോഡലിങിലും ആരതി സജീവമാണ്.

  കൂടാതെ തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സിനിമകളിലും ആരതി അഭിനയിച്ച് കഴിഞ്ഞു. റോബിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ആരതി പൊടിയാണ് നായിക. ആദ്യ സിനിമയ്ക്ക് വേണ്ടി റോബിന്‍ ഇപ്പോള്‍ ശരീര ഭാരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

  ജനുവരിയില്‍ വിവാഹം നിശ്ചയം ഉള്ളതിനാല്‍ ഇനി ആ ചടങ്ങ് കഴിഞ്ഞ ശേഷമായിരിക്കും തന്റെ സിനിമയുടെ മറ്റ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുകയെന്നും റോബിന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിന്‍.

  അതിനിടയിലാണ് സിനിമയ്ക്ക് വേണ്ട ജോലികളും റോബിന്‍ ചെയ്യുന്നത്. എന്ത് കാര്യം ചെയ്യുമ്‌പോഴും മടിയില്ലാതെ നൂറ് ശതമാനം കഴിവും ഉപയോഗപ്പെടുത്തുന്നയാളാണ് താനെന്ന് റോബിന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒന്നിനോടും മടുപ്പോ വിരക്തിയോ റോബിന്‍ കാണിക്കാറില്ല.

  Read more about: bigg boss
  English summary
  Arati Podi Open Up About Her Mother And Robin Radhakrishnan Bonding, Picture Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X