മറ്റൊരു ലോകത്ത് ഒന്നിക്കാം അമ്മേ എന്ന് ആരതി! അമ്മയില്ലാത്ത വീട്ടിൽ നെഞ്ച് തകർന്ന് റോബിനും! അയൽവാസി പറഞ്ഞത്

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരെ വേദനിപ്പിച്ചിരുന്നു. അമ്മയാണ് തനിക്ക് എല്ലാം എന്ന് റോബിന്‍ നേരത്തെ പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും, വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ടായിരുന്നു. അമ്മയുടെ ഫോട്ടോ പങ്കുവെച്ച് അമ്മ പോയി എന്നായിരുന്നു അദ്ദേഹം കുറിച്ചത്. അമ്മയ്ക്ക് കാന്‍സറായിരുന്നു എന്ന് അടുത്ത പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. 2026 മാര്‍ച്ചിലായിരുന്നു അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ആശുപത്രി സന്ദര്‍ശനവും, ചികിത്സയുമൊക്കെയായി അസുഖത്തെ നേരിടുകയായിരുന്നു അവര്‍. അങ്ങേയറ്റം പോസിറ്റീവായാണ് അമ്മ ഓരോന്നിനെയും നേരിട്ടതെന്ന് റോബിന്‍ പറഞ്ഞിരുന്നു.

ധൈര്യം എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു അമ്മ. ഭയം എന്നൊരു കാര്യമേ അമ്മയില്‍ കണ്ടിട്ടില്ല. ജൂലൈ മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് അമ്മ ഞങ്ങളെ വിട്ടുപോയത്. അമ്മയുടെ ശരീരത്തെ മാത്രമേ കാന്‍സര്‍ ബാധിച്ചിരുന്നുള്ളൂ. ആ സ്‌നേഹവും, കെയറും അതുപോലെ ആ മനസിലുണ്ടായിരുന്നുവെന്നും റോബിന്‍ കുറിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു റോബിന്റെ പോസ്റ്റ് വൈറലായത്. പ്രിയപ്പെട്ടവരെയെല്ലാം റോബിനെയും, കുടുംബത്തെയും ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.

Dr Robin Radhakrishnan s emotional moment
Photo Credit: Dr Robin Radhakrishnan / Facebook

അമ്മ മറ്റൊരിടത്ത് പുനര്‍ജനിക്കുമെന്നായിരുന്നു ആരതി പൊടി കുറിച്ചത്. അമ്മയോടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ വീഡിയോയും ആരതി പങ്കുവെച്ചിരുന്നു. കാന്‍സറാണെന്നാണ് നമ്മളൊക്കെ അറിഞ്ഞത്. അറിഞ്ഞപ്പോഴത്തേക്കും താമസിച്ചുപോയി. ഇത്രയും അടുത്താണ് താമസമെങ്കിലും ഈ വിവരം അറിയുന്നത് നാല് ദിവസം മുന്‍പാണെന്നായിരുന്നു അയല്‍വാസി പ്രതികരിച്ചത്. റോബിന്റെ കല്യാണത്തിനാണ് അടുത്ത് കണ്ടത്. പിന്നീട് വിശേഷ ദിവസങ്ങളില്‍ മാത്രമാണ് അവര്‍ ഇങ്ങോട്ടേക്ക് വരുന്നത്. അപ്പോഴൊക്കെയേ നമ്മള്‍ കാണാറുള്ളൂ. പെട്ടെന്ന് മരണപ്പെടുന്ന രീതിയില്‍ അവര്‍ക്കൊരു അസുഖമുള്ളതായി അറിയത്തില്ലായിരുന്നു. കുറച്ച് ദിവസമായതേയുള്ളൂ അസുഖത്തെക്കുറിച്ച് അറിഞ്ഞിട്ട്.

സര്‍ജറി മുതല്‍ എല്ലാത്തിനും റോബിന്‍ കൂടെത്തന്നെയുണ്ടായിരുന്നു. വയ്യാതായിട്ട് നാല് മാസത്തോളമായെന്നാണ് അറിഞ്ഞത്. ഇലക്ഷന്‍ സമയത്തൊക്കെ അസുഖമായിരിക്കണം, നമ്മളൊന്നും അറിഞ്ഞിട്ടില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് ചേച്ചിയെ കാണാറുള്ളത്. എല്ലാവരെയും നല്ല കാര്യമാണ്. കാണുമ്പോഴും ചെല്ലുമ്പോഴുമൊക്കെ വലിയ ഇഷ്ടമാണ്. ഭാര്യയും ഭര്‍ത്താവും എപ്പോഴും ഒന്നിച്ചാണ്. ഇവിടെയും തിരുവനന്തപുരത്തും, മാറിമറിയാണ് അവര്‍ താമസിക്കുന്നത്. ഇത്ര പെട്ടെന്ന് ചേച്ചി പോവുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

അമ്മയും മകനും നല്ല കൂട്ടുകാരെപ്പോലെയാണ്. റോബിന്റെ എപ്പിസോഡൊക്കെ വരുമ്പോള്‍ കാര്യമായി തന്നെയാണ് അമ്മ ഇരുന്ന് കാണുന്നത്. ബിഗ് ബോസ് കഴിഞ്ഞ് റോബിന്‍ വരുമ്പോള്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടിലൊക്കെ പോയിരുന്നു. റോബിനെ ആളുകള്‍ കാണാന്‍ വരുന്നതും, ഉദ്ഘാടനത്തിനും, പരിപാടികളിലേക്കുമൊക്കെ വിളിക്കുന്നതിലും നല്ല സന്തോഷമായിരുന്നു അമ്മയ്ക്ക്. യൂട്യൂബിലും, ടിവിയിലുമെല്ലാം വരുന്ന വീഡിയോകളെല്ലാം അമ്മ ഇരുന്ന് കാണാറുണ്ടെന്നുമായിരുന്നു അയല്‍വാസി പറഞ്ഞത്.

എവിടെയെങ്കിലും നമ്മളൊന്നിച്ച് ചേരും എന്നായിരുന്നു ആരതി പൊടിയും പറഞ്ഞത്. അമ്മയോടൊപ്പമുള്ള മനോഹരമായൊരു വീഡിയോയും പങ്കുവെച്ചിരുന്നു. ആരതിയുമായുള്ള റോബിന്റെ വിവാഹത്തില്‍ ഏറെ സന്തോഷമായിരുന്നു അമ്മയ്ക്ക്. ആഘോഷങ്ങളിലെല്ലാം അമ്മയും സജീവമായിരുന്നു. മകനെക്കുറിച്ചും, മരുമകളെക്കുറിച്ചും എന്നും സ്‌നേഹത്തോടെയായിരുന്നു സംസാരിച്ചിരുന്നത്. എനിക്കൊരു മകളെ കൂടി കിട്ടിയെന്നായിരുന്നു ആരതിയെക്കുറിച്ച് പറഞ്ഞത്. ഇലക്ഷന്‍ തിരക്കിലായിരുന്നപ്പോഴും, അമ്മയ്ക്കരികിലേക്ക് ഓടിയെത്തുമായിരുന്നു റോബിന്‍.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X