ഒടുവില്‍ അര്‍ച്ചനയും അതാവശ്യപ്പെട്ടു.. പൊട്ടിത്തെറിയും കരച്ചിലും.. തനിസ്വഭാവം പുറത്തുവരുന്നുവോ?

Recommended Video

ഒടുവില്‍ അര്‍ച്ചനയും അതാവശ്യപ്പെട്ടു | filmibeat Malayalam

വ്യത്യസ്ത സ്വഭാവക്കാരായ 16 പേരെ ഒരുമിപ്പിച്ച് ബിഗ് ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോള്‍ അത് വഴക്കിലും മുറുമുറുപ്പിലുമാണ് അവസാനിക്കുന്നത്. ഇതിനോടകം തന്നെ പൊട്ടിത്തെറികളേറെ നടന്നുകഴിഞ്ഞു. വഴക്കില്ലാത്ത ഒരു ദിനത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. നിസാര കാര്യങ്ങളില്‍ തുടങ്ങുന്ന വഴക്ക് പലപ്പോഴും അവസാനിക്കുന്നത് വലിയ വിഷയത്തിലാണ്. കഴിഞ്ഞ ദിവസം വഴക്കിട്ടവര്‍ ഒരുവിധത്തില്‍ പിണക്കം തീര്‍ത്ത് ഒരുമിച്ചതേയുള്ളൂ. അതിനിടയിലാണ് അടുത്ത വഴക്കുമായി അര്‍ച്ചനയെത്തിയത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അര്‍ച്ചന സുശീലന്‍. ലഭിച്ചതിലേറെയും വില്ലത്തി കഥാപാത്രമായതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലും താരം അങ്ങനെയാണോയെന്നായിരുന്നു പലരുടെയും സംശയം. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളെല്ലാം കൃത്യമായി ചെയ്ത്, അനാവശ്യ കാര്യങ്ങളിലൊന്നും ഇടപെടാതെ കഴിഞ്ഞിരുന്ന താരത്തിനെയായിരുന്നു ഇതുവരെ കണ്ടത്. എന്നാല്‍ പതിവിന് വിപരീതമായി പൊട്ടിത്തെറിയും കരച്ചിലുമായാണ് ഇന്നലെ താരമെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അനൂപ് നെഗറ്റീവ് കമന്‍റ് പറഞ്ഞു

അനൂപ് നെഗറ്റീവ് കമന്‍റ് പറഞ്ഞു

ടാസ്‌ക്ക് ചെയ്യുന്നതിനായി പോവുന്നതിനിടയില്‍ അനൂപ് പറഞ്ഞ കമന്റ് നെഗറ്റീവായെന്നായിരുന്നു താരത്തിന്റെ പരാതി. ഒരിക്കലും അങ്ങനെ ചെയ്യരുതെന്നും അല്ലാത്തപ്പോള്‍ ഏത് തരത്തില്‍ പറഞ്ഞാലും പ്രശ്‌നമില്ലെന്നുമായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ പതിവ് പോലെ തന്നെ തമാശയായാണ് താന്‍ അത് പറഞ്ഞതെന്ന് അനൂപ് വിശദീകരിച്ചിരുന്നു. തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അര്‍ച്ചന. പറഞ്ഞ് പിടിച്ച് നില്‍ക്കാനാവില്ലെന്ന് കണ്ടപ്പോള്‍ താരം ബഹളമുണ്ടാക്കുകയായിരുന്നു.

തമാശയായിട്ടാണ് അത് പറഞ്ഞത്

തമാശയായിട്ടാണ് അത് പറഞ്ഞത്

തീപ്പെട്ടി പോലും എടുക്കണമെന്നൊക്കെ കേട്ടപ്പോള്‍ ആഹാ എന്നാല്‍ ഇത് നടന്നത് തന്നെ എന്നായിരുന്നു ചിന്തിച്ചത്. അങ്ങനെ പറഞ്ഞെന്നുവെച്ച് ടാസ്‌ക്ക് പരജായപ്പെടണമെന്നല്ല ആഗ്രഹിച്ചത്. തമാശയ്ക്കായാണ് അത് പറഞ്ഞതെന്ന് അനൂപ് വിശദീകരിച്ചിരുന്നു. കാര്യകാരണസഹിതം അതേക്കുറിച്ച് പറഞ്ഞിട്ടും അത് സ്വീകരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ഇതോടെയാണ് അനൂപിന്റെ നിയന്ത്രണം വിട്ടത്. അദ്ദേഹം സംസാരിക്കുന്നതിനിടയില്‍ ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു താരം.

സംസാരത്തെ ചോദ്യം ചെയ്ത് ഷിയാസ്

സംസാരത്തെ ചോദ്യം ചെയ്ത് ഷിയാസ്

സംസാരത്തിനിടയില്‍ ശബ്ദം വല്ലാതെ ഉയര്‍ന്നപ്പോഴും മറ്റ് പല ശബ്ദവും അര്‍ച്ചന ഉണ്ടാക്കിയിരുന്നു. ഇത് കേട്ടതോടെയാണ് ഇങ്ങനെ നിര്‍ത്താതെ സംസാരിക്കുന്നത് അവസാനിപ്പിക്കാമോയെന്ന് ഷിയാസ് ചോദിച്ചത്. ദേഷ്യം വന്ന താരം ചെലക്കുന്നത് നിര്‍ത്താമോയെന്ന് ചോദിച്ചപ്പോള്‍ അര്‍ച്ചനയുടെ വീര്യം കൂടുകയായിരുന്നു. ഇതോടെയാണ് പിന്നീടുള്ള വഴക്ക് ഇവര്‍ തമ്മിലായി മാറിയത്.

അനൂപിനെ അറിയാഞ്ഞിട്ടാണ്

അനൂപിനെ അറിയാഞ്ഞിട്ടാണ്

അനൂപേട്ടന്‍ നെഗറ്റീവല്ല പറഞ്ഞതെന്നും അദ്ദേഹത്തിന്റെ തമാശയെക്കുറിച്ച് അറിയാഞ്ഞിട്ടാണെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. നേരത്തെ അനൂപും ഷിയാസും ഉടക്കിയിരുന്നുവെങ്കിലും പിന്നീട് തന്നെ അനുജന്‍രെ സ്ഥാനത്ത് കണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അനൂപ് പറഞ്ഞിരുന്നു. അനൂപേട്ടന്‍ എങ്ങനെയാണെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെക്കുറിച്ച് അര്‍ച്ചന നുണ പറയുകയാണെന്നും ഷിയാസ് പറഞ്ഞിരുന്നു.

നെഗറ്റീവാണെന്ന് ഷിയാസ്

നെഗറ്റീവാണെന്ന് ഷിയാസ്

അര്‍ച്ചന നെഗറ്റീവാണെന്നും തനിക്ക് അവളെ ഇഷ്ടമല്ലെന്നും ഷിയാസ് പറഞ്ഞിരുന്നു. താന്‍ നോമിനേഷനിലുള്ളത് കൊണ്ടാണ് അവള്‍ ഇങ്ങനെ പ്രകോപിപ്പിക്കുന്നതെന്നും പുറത്തുപോയില്ലെങ്കില്‍ ഇതിനുള്ള മറുപടി കൊടുക്കുമെന്ന ഭീഷണിയും താരം ഉയര്‍ത്തിയിരുന്നു. ബഷീര്‍, സാബു, പേളി, ശ്രീനി എന്നിവരോടും താരം തന്റെ നിലപാടിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

അനൂപും രോഷാകുലനായി

അനൂപും രോഷാകുലനായി

ബിഗ് ബോസ് തനിക്കായി കൊടുത്തയച്ച വെറ്റില മുറുക്കെടുത്ത് ക്യാമറയ്ക്ക് മുന്നില്‍ കാണിച്ച് ലഹരി വസ്തുക്കളാണോ നല്‍കുന്നതെന്ന് അര്‍ച്ചന ചോദിച്ചത് തനിക്ക് ഇഷ്ടമായില്ലെന്നും അതില്‍ താന്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ കൊച്ച് പുതിയ പ്രശ്‌നമുണ്ടാക്കി വന്നത്. തന്റെ മകള്‍ നാണം കെട്ട കളി കളിക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നുവല്ലോ, അദ്ദേഹവും ഈ പരിപാടി കാണുന്നുണ്ടെന്നും അനൂപ് ഓര്‍മ്മിപ്പിച്ചിരുന്നു. അനൂപിന്റെ വാദങ്ങള്‍ക്ക് അര്‍ച്ചന കൃത്യമായി മറുപടി നല്‍കുന്നുണ്ടായിരുന്നു.

പഴയ കാര്യങ്ങള്‍ മനസ്സില്‍ വെച്ച് പെരുമാറുന്നു

പഴയ കാര്യങ്ങള്‍ മനസ്സില്‍ വെച്ച് പെരുമാറുന്നു

മത്സരത്തില്‍ എത്തിയപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ മനസ്സില്‍ വെച്ചാണ് അര്‍ച്ചന പെരുമാറുന്നതെന്നും നിനക്ക് വട്ടാണെന്നും അനൂപ് പറഞ്ഞിരുന്നു. നാണമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും നിങ്ങള്‍ക്കുണ്ടല്ലോയെന്നുമായിരുന്നു താരം പറഞ്ഞത്. ഈ വഴക്ക് തുടരുന്നതിനിടയില്‍ അകത്തുള്ളവരും പുറത്തുള്ളവരുമൊക്കെ ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു.

കരച്ചിലിനൊടുവില്‍ പുറത്തേക്ക് പോണമെന്നാവശ്യപ്പെട്ടു

കരച്ചിലിനൊടുവില്‍ പുറത്തേക്ക് പോണമെന്നാവശ്യപ്പെട്ടു

പൊട്ടിത്തെറിക്ക് ശേഷമാണ് താരം പൊട്ടിക്കരഞ്ഞത്. ഒരിക്കല്‍ താന്‍ നന്നായി പിന്തുണച്ചിരുന്നവര്‍ ചേര്‍ന്ന് താന്‍ ആക്രമിച്ചപ്പോള്‍ അത് സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. ഇതിനിടയില്‍ ഗേറ്റിനടുത്ത് പോയി തനിക്ക് പുറത്തുപോണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. അതിഥിയും പേളിയും ഹിമയുമായിരുന്നു താരത്തിനെ ആസ്വസിപ്പിച്ചത്. ഇങ്ങനെ ആരെയും ചൊറിയാന്‍ പോവരുതെന്നും അത് നല്ല ശീലമല്ലെന്നുമായിരുന്നു ഹിമ പറഞ്ഞത്. സാബുവിനെ ഉദ്ദേശിച്ചായിരുന്നു ഈ ഡയലോഗ്. താനുമായി വഴക്കുണ്ടായിട്ടും പേളി അര്‍ച്ചനയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.

പിന്തുണയുമായി ദീപന്‍ മുരളി

പിന്തുണയുമായി ദീപന്‍ മുരളി

അര്‍ച്ചനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദീപന്‍ മുരളി. ദീപന്‍ പുറത്തുപോയപ്പോള്‍ ഏറ്റവും സങ്കടപ്പെട്ടതും താരമായിരുന്നു. കുറവന്‍ ചത്ത കുറത്തിയെപ്പോലായിരുന്നു താരമെന്നായിരുന്നു സോഷ്യല്‍ മീഡിയ പരിഹസിച്ചത്. പുറത്തുപോന്നതിന് ശേഷവും പരിപാടി കൃത്യമായി കണ്ട് അഭിപ്രായം അറിയിക്കാറുണ്ട് ഈ താരം. ഫേസ്ബുക്കിലൂടെ താരത്തിന് ശക്തമായ പിന്തുണയാണ് ദീപന്‍ നല്‍കുന്നത്.

ഇതിലൊന്നും തളരരുത്

ഇതിലൊന്നും തളരരുത്

അർച്ചന, സുഹൃത്തെ ഇതിലൊന്നും തളരരുത് . 'ബിഗ്ഗ് ബോസ് 'വീട്ടിൽ സത്യം വിജയിക്കണം ........ കിട്ടുന്ന ടാസ്ക്കുo ,വീട്ടിലെ ജോലിയും ,ശരിയായ നിലപാടുകളും ,നോമിനേഷലിൽ ഉചിതമായ തെരെഞ്ഞടുക്കൽ, കളിയുടെ നിയമം ശരിയായിട്ട് പലിക്കുകയും , മറ്റുള്ളവരെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ,ചെയ്യുന്ന തികഞ്ഞ മത്സരാർത്ഥി .....ട്രോഫി അഗ്രഹിച്ച് മത്സരിക്കുകയായിരുന്നില്ല എന്ന് എനിക്ക് അറിയാം പക്ഷെ ഇപ്പോൾ ആഗ്രഹിക്കുന്നത് ട്രോഫി നീ നേടണം.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കാണാം

ദീപന്‍ മുരളിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X