സാബുവേട്ടന്‍ ജയിക്കണം! അദ്ദേഹമത് അര്‍ഹിക്കുന്നുണ്ട്! പേളിയും ശക്തയാണ്! അര്‍ച്ചന പറയുന്നത്? കാണൂ!

Recommended Video

സാബുവേട്ടന്‍ ജയിക്കണമെന്ന് അർച്ചന! | filmibeat Malayalam

നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ബിഗ് ബോസ്. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന എലിമിനേഷനിലൂടെയാണ് അര്‍ച്ചന സുശീലന്‍ പുറത്തെത്തിയത്. ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് താരം അറിയിച്ചിരുന്നു. ചിരിച്ച മുഖവുമായാണ് താരം മോഹന്‍ലാലിനരികിലേക്കെത്തിയത്. ബിഗ് ഹൗസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് താരം ഫേസ്ബുക്ക് ലൈവുമായെത്തിയത്. സുഹൃത്തുക്കളും സഹോദരനുമൊക്കെ താരത്തിനൊപ്പമുണ്ടായിരുന്നു. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ദിയ സനയും അര്‍ച്ചനയ്‌ക്കൊപ്പമുണ്ടായിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ വീഡിയോ വൈറലായി മാറിയത്.

തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. അര്‍ച്ചന ആര്‍മിയിലൂടെ തനിക്ക് പിന്തുണ അറിയിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളുടെ പിന്തുണയാണ് തന്നെ ബിഗ് ബോസില്‍ നിര്‍ത്തിയത്. കുറേ നാളുകള്‍ക്ക് ശേഷമാണ് താന്‍ സുഹൃത്തുക്കളെയൊക്കെ കാണുന്നതെന്നും അര്‍ച്ചന പറയുന്നു. ആരായിരിക്കും വിജയിയാവുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പലരും ചോദിക്കുന്നുണ്ട്. നിങ്ങളുടെ സ്വന്തം താല്‍പര്യത്തിനനുസരിച്ച് വേണം വോട്ട് ചെയ്യാനെന്ന് ദിയയും അര്‍ച്ചനയും പറയുന്നു. മത്സരത്തില്‍ നിന്നും പുറത്തെത്തിയെങ്കിലും താനിപ്പോഴും ശക്തമായ പിന്തുണ നല്‍കുന്നത് സാബുച്ചേട്ടനാണെന്നും താരം പറയുന്നു.

Archana

സ്വന്തം ഇഷ്ടപ്രകാരം ആരെ ജയിപ്പിക്കാന്‍ തോന്നുന്നുവോ അവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് താരം പറയുന്നു. ഭാവിയില്‍ അഭിമാനത്തോടെ പറയാന്‍ കഴിയുന്നയാളായിരിക്കണം ബിഗ് ബോസ് വിജയി. കൃത്യമായി മനസ്സിലാക്കിയതിന് ശേഷമായിരിക്കണം വോട്ട് ചെയ്യേണ്ടതെന്ന് ദിയ പറയുന്നു. അനിയത്തിയെന്ന നിലയില്‍ സഹോദരനായ സാബുച്ചേട്ടനെ ജയിപ്പിക്കണമെന്നും താരം പറയുന്നു. ബ്രദറാക്കുന്നതിന് മുന്‍പ് തന്നെ താന്‍ അദ്ദേഹമായിരിക്കും ജയിക്കുകയെന്ന് താരം പറഞ്ഞിരുന്നു. അദ്ദേഹം ശരിക്കും വിജയം അര്‍ഹിക്കുന്നുണ്ടെന്നും അര്‍ച്ചന പറയുന്നു. താരത്തിന്‍രെ ലൈവ് വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X