കടൽ യാത്രയ്ക്കിടെ ചുവട് വെച്ച് അർച്ചന സുശീലൻ| ഉറ്റ തോഴിയുടെ വീഡിയോ പകർത്തി രഞ്ജിനി
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് രഞ്ജിനി ഹരിദാസും അർച്ചന സുശീലനും. നൂറ് ദിവസത്തെ ഒരുമിച്ചുള്ള വാസം താരങ്ങളെ അടുത്ത സുഹൃത്തുക്കളാക്കുകയായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിപ്പോഴും ഇവരുടെ സൗഹൃദത്തിന് മാറ്റമൊന്നുമില്ല. സോഷ്യൽ മീഡിയയിലും മറ്റും ഇവരുടെ യാത്ര ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ വൈറലാകുന്നത് താരങ്ങളുടെ ബാല യാത്രയാണ്. അടുത്തിടെ ഇവർ ഒന്നിച്ച് ബാലി, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു. ഇതിന്റെ വീഡിയായും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ബാലി യാത്രയിലെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഇന്തോനേഷ്യയിലെ യാത്രക്കിട ബോട്ടിൽ നിന്ന് നൃത്തം ചെയ്യുന്ന അർച്ചന സുശീലന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഷാരൂഖ് ഖാൻ കജോൾ ചിത്രമായ ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ.. എന്ന തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് അർച്ച നൃത്തം വെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ എടുത്തിരിക്കുന്നത് രഞ്ജിനി ഹരിദാസുമാണ്.


Click it and Unblock the Notifications











