സ്വാതന്ത്ര്യം ആസ്വദിച്ച് തുടങ്ങി, എപ്പോഴും മേക്കപ്പ് ഇടണ്ട; സീരിയൽ ഉപേക്ഷിച്ചശേഷമുള്ള അർച്ചനയുടെ മാറ്റം!
പതിനെട്ട് വർഷത്തോളം അഭിനയമേഖലയിൽ സജീവമായിരുന്നു നടി അർച്ചന സുശീലൻ. സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളാണ് അർച്ചനയ്ക്ക് പേരും പ്രശസ്തിയും ലഭിക്കാൻ കാരണമായത്. പാതി മലയാളിയും പാതി നേപ്പാളിയുമായ താരത്തിന് കലാമേഖലയിൽ മുന്നേറാൻ എന്നും പ്രോത്സാഹനം നൽകിയത് മാതാപിതാക്കളായിരുന്നു. അതിന് അർച്ചന തെരഞ്ഞെടുത്തതും മലയാളം ഇന്റസ്ട്രി തന്നെയായിരുന്നു.
പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ അഭിനയം, മോഡലിങ് എല്ലാം ചെയ്ത് തുടങ്ങി. അർച്ചനയുടെ സ്‌കൂൾ പഠനം പല നാടുകളിലായിരുന്നു. അച്ഛൻ സിആർപിഎഫിലായിരുന്നു. അമ്മയുടെ അച്ഛനും സൈനികനായിരുന്നു. ഇരുവരും മധ്യപ്രദേശിൽ ജോലി ചെയ്യുന്ന സമയത്തുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.

സ്കൂൾ വിദ്യാഭ്യാസം തീരാറായപ്പോഴാണ് താരം കുടുംബസമേതം കൊല്ലത്ത് വന്ന് സെറ്റിൽ ചെയ്തത്. അതിനുശേഷമാണ് മിനിസ്‌ക്രീനിൽ സജീവമായത്. അർച്ചന ജനിച്ചത് മദ്ധ്യപ്രദേശിലാണ്. എന്നിരുന്നാലും അസ്സലായി മലയാളം കൈകാര്യം ചെയ്യും. കഴിഞ്ഞ അഞ്ച് വർഷമായി അർച്ചന അഭിനയരംഗത്ത് സജീവമല്ല. വിവാഹശേഷം ഭർത്താവ് പ്രവീണിനൊപ്പം അർച്ചന അമേരിക്കയ്ക്ക് പറന്നു.
ഇപ്പോൾ ഇരുവർക്കും ഒരു മകനുണ്ട്. ജീവിതത്തിൽ കുടുംബിനി റോളിൽ തിളങ്ങുകയാണ് അർച്ചന. സീരിയൽ വിട്ട് പോകേണ്ടിവന്നതിൽ നിരാശ തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അർച്ചന നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ ജീവിതം നൽകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് നടി മനസ് തുറന്നത്.
സീരിയൽ വിട്ട് യുഎസ്സിലേക്ക് പോയതിൽ ഞാൻ വളരെ ഹാപ്പിയാണ്. പ്രൈവസി ലൈഫിൽ ഉണ്ടായിരുന്നില്ലല്ലോ. കേരളത്തിലായിരിക്കുമ്പോൾ പുറത്തേക്ക് ഇറങ്ങുമ്പോൾ നല്ല ഡ്രെസ് ധരിച്ച് നന്നായി ഒരുങ്ങി വേണം ഇറങ്ങാൻ. ഞാൻ ഒരുങ്ങി ഇറങ്ങിയില്ലെങ്കിൽ അമ്മ പോലും വഴക്ക് പറയുമായിരുന്നു. യുഎസ്സിൽ പോയശേഷം അതിന്റെ ആവശ്യമൊന്നും ഇല്ല.
അവിടെ ആർക്കും എന്നെ അറിയില്ല. ഏത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം. ആ ഒരു സ്വാതന്ത്ര്യം അവിടെയുണ്ട്. ലൈഫിൽ കുറച്ച് കൂടി സ്വാതന്ത്ര്യം ആസ്വദിച്ച് തുടങ്ങി. എപ്പോഴും മേക്കപ്പ് ഇടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ട് സ്കിന്നും മെച്ചപ്പെട്ടു. നടിയായി സജീവമായിരുന്നപ്പോൾ രാവിലെ മുതൽ മേക്കപ്പും ലൈറ്റ്സും എല്ലാത്തിനും ഒപ്പമായിരിക്കുമല്ലോ. ചർമ്മത്തിന് ഒരുപാട് പ്രശ്നങ്ങളും വരുമായിരുന്നു.

അമേരിക്കയിലെ കാലാവസ്ഥയും നല്ലതാണ്. വിയർക്കുന്നില്ല. സ്കിന്നും നന്നായി തന്നെയിരിക്കും. എല്ലാവരുടേയും വിചാരം അമേരിക്കയിൽ പോയശേഷം ഞാൻ എപ്പോഴും പാർലറിലാണെന്നാണ്. വെള്ളം, കാലവസ്ഥ എല്ലാം അവിടെ നല്ലതാണെന്നും അർച്ചന പറയുന്നു. മലയാളം ഇന്റസ്ട്രിയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന ഭൂരിഭാഗം നടിമാരും വിവാഹശേഷം വിദേശരാജ്യങ്ങളിൽ സെറ്റിലായി കഴിഞ്ഞു.
അർച്ചനയും അവരിൽ ഒരാളാണ്. സീരിയൽ വിട്ടുവെങ്കിലും ഗ്ലോറിയെ സ്നേഹിക്കുന്നവർക്കായി എല്ലാ വിശേഷങ്ങളും അർച്ചന സോഷ്യൽമീഡിയ പേജ് വഴി പങ്കിടാറുണ്ട്. അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള സാധ്യതകളെ കുറിച്ചൊന്നും അർച്ചന സംസാരിച്ചില്ല. മകനും ഭർത്താവും സമാധാനം നിറഞ്ഞ ദാമ്പത്യവുമെല്ലാമാണ് അർച്ചനയുടെ ഇപ്പോഴത്തെ സന്തോഷം.
ഏറെ നാളുകൾക്കുശേഷമാണ് ഒരു അഭിമുഖത്തിൽ അർച്ചന പ്രത്യക്ഷപ്പെടുന്നത്. നടിയുടെ ആദ്യ വിവാഹം മനോജ് യാദവുമായിട്ടായിരുന്നു. അതൊരു പ്രണയവിവാഹമായിരുന്നു. എന്നാൽ ദീർഘനാൾ ആ ബന്ധം നിലനിന്നില്ല. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. അർച്ചന വീണ്ടും സീരിയലും റിയാലിറ്റി ഷോയുമായി സജീവമായി.
പിന്നീട് കൊവിഡ് വന്ന സമയത്താണ് താരം വീണ്ടും ഒരു വിവാഹം പങ്കാളി എന്നിവയെ കുറിച്ച് ആലോചിക്കുന്നതും പ്രവീൺ ജീവിതത്തിലേക്ക് വരുന്നതും. മാട്രിമോണിയാണ് ഇരുവരേയും യോജിപ്പിച്ചത്. നടിയാണ് അർച്ചനയെന്ന് അറിയാതെയാണ് പ്രവീൺ പ്രപ്പോസലുമായി മുന്നോട്ട് പോയത്. അത് തന്നെയാണ് അർച്ചനയെ ആകർഷിച്ചതും.


Click it and Unblock the Notifications











