നിങ്ങളെന്നെ ചുംബിക്കുന്ന രീതിയാണ് പ്രണയത്തിലേക്ക് തള്ളിയുടന്നത്; ഭര്‍ത്താവിനോട് അര്‍ച്ചനയുടെ വാക്കുകള്‍
മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ വെറുപ്പും ദേഷ്യവും കോരിയിട്ട ആദ്യ വില്ലത്തിയാണ് ഗ്ലോറി. എന്റെ മാനസപുത്രി എന്ന സീരിയലിലെ വില്ലത്തിയായിരുന്നു ഗ്ലോറി. നടി അര്‍ച്ചന സുശീലന്‍ അവതരിപ്പിച്ച ഈ കഥാപാത്രമുണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല. പില്‍ക്കാലത്ത് അര്‍ച്ചനയെ പോലെ അനേകം നടിമാര്‍ വന്ന് പോയെങ്കിലും ഗ്ലോറിയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമേ സിനിമയിലും സ്ഥിരം സാന്നിധ്യമായി മാറിയ അര്‍ച്ചന ഇപ്പോള്‍ കുടുംബജീവിതം ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ രണ്ടാം വിവാഹം നടന്നത്. പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് നടി പങ്കുവെച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ അര്‍ച്ചനയുടെ പോസ്റ്റാണ് വൈറലാവുന്നത്.

അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയും ആയതിനാല്‍ പകുതി മലയാളിയും പകുതി നേപ്പാളിയുമാണ് അര്‍ച്ചന. രൂപത്തിലും ഭാവത്തിലും സംസാരത്തിലുമൊക്കെ രണ്ട് കള്‍ച്ചറും ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെ മനോഹരമായി വില്ലത്തിയാവാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചു. ഏഷ്യാനെറ്റിലെ മാനസപുത്രിയാണ് ഏറ്റവും ഹിറ്റ് സീരിയല്‍. അതിലൂടെ മലയാളത്തിലെ മറ്റ് സീരിയലുകളിലേക്കും തമിഴിലുമൊക്കെ സജീവമാവാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചു.

ഏറ്റവുമൊടുവില്‍ പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അര്‍ച്ചന അഭിനയിച്ചിരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയിലല്‍ നിന്നും പിന്മാറിയതിന് പിന്നാലെ നടി രണ്ടാമതും വിവാഹിതയായി. ഇതോടെയാണ് അര്‍ച്ചന വിവാഹമോചിത ആയിരുന്നോ എന്ന കാര്യം പോലും പുറംലോകം അറിയുന്നത്. അമേരിക്കയില്‍ താമസിക്കുന്ന പ്രവീണ്‍ നായര്‍ എന്നയാളെയാണ് അര്‍ച്ചന വിവാഹം കഴിച്ചത്. അമേരിക്കയിലെ ഫ്‌ളാറ്റില്‍ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു താരവിവാഹം.

വിവാഹ വിശേഷങ്ങള്‍ നടി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അര്‍ച്ചനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ഭര്‍ത്താവിന്റെ ചിത്രമാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. 'എന്നെ നിങ്ങള്‍ ചുംബിക്കുന്ന ഈ രീതിയാണ് വീണ്ടും പ്രണയത്തിലേക്ക് തള്ളിയിടുന്നത്' എന്നാണ് പ്രവീണിനെ ടാഗ് ചെയ്ത് കൊണ്ട് നടി പറയുന്നത്. ഫോട്ടോ പുറത്ത് വന്നതോടെ എന്നും ഇതേ സ്‌നേഹത്തില്‍ ജീവിക്കാന്‍ സാധിക്കട്ടേ എന്ന ആശംസകളാണ് ആരാധകര്‍ പങ്കുവെച്ചത്.
Recommended Video

സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് അര്‍ച്ചന ആദ്യം വിവാഹിതയാവുന്നത്. ഡല്‍ഹില്‍ സ്ഥിരതാമസമാക്കിയ മാര്‍ക്കറ്റിങ്ങ് ഉദ്യോഗസ്ഥന്‍ മനോജ് യാദവിനെ 2014 ല്‍ വിവാഹം ചെയ്തു. മലയാളം ബിഗ് ബോസ് ഷോ യില്‍ അര്‍ച്ചന പങ്കെടുത്തതോടെയാണ് ജനപ്രീതി കൂടിയത്. ഇതിനിടയില്‍ തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരില്‍ തുണിക്കടയും റസ്റ്റോറന്റുമൊക്കെ നടിയും കുടുംബവും തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യ ഭര്‍ത്താവുമായി നടി പിരിഞ്ഞതിനെ പറ്റി വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. രണ്ടാം വിവാഹത്തോടെയാണ് എല്ലാവരും കാര്യങ്ങള്‍ അറിയുന്നത്.


Click it and Unblock the Notifications











