ജോലിക്കാരിക്ക് കൂടി ഭക്ഷണം കൊടുക്കൂ, നടി അര്‍ച്ചന സുശീലന്റെ വീഡിയോ കണ്ട് വിമര്‍ശനങ്ങളുമായി ആരാധകര്‍
മലയാള ടെലിവിഷനിലെ കിടിലന്‍ വില്ലത്തിയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമായിരുന്നു അര്‍ച്ചനയെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയ ആക്കിയത്. പിന്നീട് ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
മിനിസ്‌ക്രീനില്‍ വില്ലത്തി പരിവേഷം ഉള്ളത് മാത്രമല്ല ഇടയ്ക്ക് ചില വിവാദങ്ങള്‍ അര്‍ച്ചനെയെ തേടി എത്താറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ അര്‍ച്ചന പങ്കുവെച്ചൊരു വീഡിയോ ആണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്തെ ചില പരീക്ഷണങ്ങളെന്ന് പറഞ്ഞ് കൊണ്ടാണ് നടി വീഡിയോയുമായി എത്തിയത്.

ലോക് ഡൗണ്‍ ആയതിനാല്‍ ഷൂട്ടിങ്ങോ മറ്റ് തിരക്കുകളോ ഒന്നുമില്ലാത്തതിനാല്‍ കുടുംബത്തോടൊപ്പമാണ് അര്‍ശന സുശീലന്‍. ഇതിനിടെ ഒരുപാട് ടിക് ടോക് വീഡിയോസ് നടി പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് ഒപ്പമുള്ള ചിലത് വൈറലായിരുന്നു. ഇപ്പോള്‍ കുക്കിംഗില്‍ പരീക്ഷണം നടത്തുകയാണ് താരം. ദിവസങ്ങള്‍ക്ക് മുന്‍പ് ബിരിയാണി ഉണ്ടാക്കുന്ന അനുഭവം പങ്കുവെച്ചതും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ നടിയുടെ അച്ഛനും അമ്മയും ഭക്ഷണം കഴിക്കുന്നൊരു വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അര്‍ച്ചന ഉണ്ടാക്കിയ പനീര്‍ ബട്ടര്‍ മസാലയും ചപ്പാത്തിയും കഴിക്കുകയാണ് മാതാപിതാക്കള്‍. എങ്ങനെയുണ്ട് ഭക്ഷണം? നന്നായിട്ടുണ്ടോ എന്നൊക്കെ അര്‍ച്ചന വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ആസ്വാദിച്ച് കഴിക്കുന്ന അച്ഛനും അമ്മയും നന്നായിട്ടുണ്ടെന്ന് മറുപടിയും പറഞ്ഞു. നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി എന്ന് ക്യാപ്ഷന്‍ കൊടുത്ത് കൊണ്ടാണ് അര്‍ച്ചന വീഡിയോ പോസ്റ്റ് ചെയ്തത്.

ആദ്യം ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചതെങ്കില്‍ പിന്നെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് വീഡിയോയില്‍ കണ്ട മറ്റൊരു പെണ്‍കുട്ടിയിലേക്കാണ്. നിസാഹയത മുഖത്ത് കാണിച്ച് നില്‍ക്കുന്ന വീട്ടിലെ ജോലിക്കാരിയാണ് ആ പെണ്‍കുട്ടിയെന്നാണ് സൂചന. നടിയുടെ പോസ്റ്റിന് താഴെ അവരെ കുറിച്ച് ചോദിച്ച് ഒരുപാട് ആളുകളാണ് എത്തിയിരിക്കുന്നത്. സെര്‍വന്റിന്റെ മുഖം കാണുമ്പോള്‍ പാവം തോന്നുന്നുണ്ടെന്നും അവര്‍ക്ക് കൂടി കഴിക്കാന്‍ കൊടുത്തൂടേ എന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നു. അര്‍ച്ചനയുടെ കുക്കിങ്ങിനെ പുകഴ്ത്തുന്നതിനൊപ്പം കൂടുതല്‍ ആളുകളും ഈ കാര്യം പറഞ്ഞ് വിമര്‍ശിക്കുകയാണ്.
Recommended Video

സ്ഥിരം വില്ലത്തി വേഷം കിട്ടിയതോടെ അര്‍ച്ചനയെ കുറിച്ച് ചില മുന്‍വിധികള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറി മറിഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി അര്‍ച്ചനയും എത്തിയിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും പുറത്തിറങ്ങുമ്പോള്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചിരുന്നു. നേരത്തെ നടിയെ കുറിച്ചുണ്ടായിരുന്ന മുന്‍വിധികളെല്ലാം മാറിയത് അങ്ങനയായിരുന്നു.
അർച്ചന സുശീലൻ്റെ പോസ്റ്റ് കാണാം


Click it and Unblock the Notifications