കളിയില്‍ തോറ്റ അര്‍ച്ചന സുശീലന്റെ തള്ള്! പേളിക്ക് വേണ്ടി തോറ്റുകൊടുത്തതാണത്രേ! എങ്ങനെ.. എന്തോ!

ബിഗ് ബോസിലെ മത്സരങ്ങള്‍ കടുക്കുകയാണ്. സ്ഥാനമാനത്തിനായുള്ള മത്സരത്തില്‍ വിജയിക്കുന്നതിനായി അങ്ങേയറ്റത്തെ പ്രയത്‌നമാണ് ഓരോരുത്തരും നടത്തുന്നത്. രണ്ട് തവണ ക്യാപ്റ്റനായെത്തിയ രഞ്ജിനിയെ മാറ്റി പുതിയൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിഗ് ബോസ്. അതിനായി രസകരമായ ഗെയിമായിരുന്നു അദ്ദേഹം നടത്തിയത്. പേളി മാണി, അര്‍ച്ചന സുശീലന്‍, അതിഥി എന്നിവരായിരുന്നു ഈ മത്സരത്തില്‍ പങ്കെടുത്തത്. രഞ്ജിനിയായിരുന്നു മത്സരം നിയന്ത്രിച്ചത്. പേളിയും അര്‍ച്ചനയും ഒരേ പോയന്റുകള്‍ നേടിയപ്പോള്‍ ഇവര്‍ക്കായി വീണ്ടും മത്സരം നടത്തുകയായിരുന്നു.

രണ്ടാംഘട്ട മത്സരത്തില്‍ പേളിയായിരുന്നു വിജയിച്ചത്. ഇതോടെയാണ് അടുത്ത ക്യാപ്റ്റനായി പേളിയെത്തുമെന്നുറപ്പായത്. ക്യാപ്റ്റനായി അവരോധിക്കുന്നതിന് മുന്‍പ് തന്നെ എങ്ങനെയായിരിക്കും തന്റെ ഭരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പേളി. മറ്റുള്ളവരെക്കൊണ്ട് സകലസമയവും പണി ചെയ്യിപ്പിക്കുന്ന ക്യാപ്റ്റനായിരിക്കും താന്‍. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ചെയ്യണ്ട, പക്ഷേ താന്‍ പണിയുമായി എത്തിക്കൊണ്ടേയിരിക്കുമെന്നുമായിരുന്നു പേളി പറഞ്ഞത്.

അര്‍ച്ചനയും പേളിയും

അര്‍ച്ചനയും പേളിയും

ബിഗ് ബോസിലെ ശക്തരായ രണ്ട് പെണ്‍പുലികളാണ് പേളിയും അര്‍ച്ചനയും. രഞ്ജിനിയും പേളിയും തമ്മില്‍ വഴക്കിട്ടപ്പോള്‍ സാന്ത്വനിപ്പിക്കാന്‍ ഓടിയെത്തിയിരുന്നു അര്‍ച്ചന. തനിക്ക് ലഭിക്കുന്ന ജോലികള്‍ അങ്ങേയറ്റം മനോഹരമാക്കിയാണ് അര്‍ച്ചന ചെയ്യുന്നത്. മലയാളം കൃത്യമായി അറിയില്ലെങ്കില്‍ക്കൂടിയും മലയാളത്തില്‍ സംസാരിക്കുന്ന താരത്തെ മോഹന്‍ലാല്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പേളിയും ്അര്‍ച്ചനയുമായിരുന്നു മാറ്റുരച്ചത്.

പേളിക്കായി തോറ്റുകൊടുത്തു

പേളിക്കായി തോറ്റുകൊടുത്തു

താന്‍ ഇതുവരെ എലിമിനേഷന്‍ ലിസ്റ്റില്‍ വന്നിട്ടില്ലെന്നും പേളിക്കായി വിട്ടുകൊടുക്കുകയായിരുന്നുമെന്നുമായിരുന്നു അര്‍ച്ചന പറഞ്ഞത്. പക്വതയോടെ പെരുമാറുമെന്നായിരുന്നു തന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസത്തെ വഴക്കില്‍ എല്ലാം ചെയ്ത് കഴിഞ്ഞതിന് ശേഷം രഞ്ജിനി മോശം ക്യാപ്റ്റനാണെന്ന് തുറന്നടിച്ചിരുന്നു പേളി. അതിനിടയിലാണ് അടുത്ത ക്യാപ്റ്റനായി താരത്തെ തിരിഞ്ഞെടുത്തിട്ടുള്ളത്. താന്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്നുള്ള കാര്യത്തെക്കുറിച്ച് രഞ്ജിനി മനസ്സിലാക്കിയിരുന്നുവെന്നും അര്‍ച്ചന പറഞ്ഞിരുന്നു.

ദീപന്റെ ചോദ്യം

ദീപന്റെ ചോദ്യം

ക്യാപ്റ്റനായി ബിഗ് ബോസ് അവരോധിക്കുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി മുന്നോട്ടുവന്നിരിക്കുകയാണ് പേളി. ഈ ചാട്ടം കാണുമ്പോഴെല്ലാം ദീപനും അര്‍ച്ചനയും താരത്തെ ഉപദേശിച്ചിരുന്നു. അതിനിടയിലാണ് താന്‍ പുതിയൊരു തീരുമാനമെടുത്തിരുന്നുവെന്നും ഇന്ന് രാത്രി മീറ്റിങ്ങുണ്ടെന്നും പറഞ്ഞ് താരം ചാടിപ്പോയത്. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാമെന്നായിരുന്നു പേളി പറഞ്ഞത്. താന്‍ വിട്ടുകൊടുത്തപ്പോഴെങ്കിലും പേളി ശരിയാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതും തെറ്റിയെന്നാണ് താരം പറഞ്ഞത്. ഇതോടെയാണ് ദീപന്‍ അര്‍ച്ചന വിട്ടുകൊടുത്തതാണോയെന്ന് ചോദിച്ചത്.

സുരേഷേട്ടനായിരുന്നു ആഗ്രഹിച്ചത്

സുരേഷേട്ടനായിരുന്നു ആഗ്രഹിച്ചത്

പേളിയെ ഏറ്റവുമധികം പിന്തുണയ്ക്കുന്നവരിലൊരാളാണ് അരിസ്‌റ്റോ സുരേഷ്. രഞ്ജിനിയുമായുള്ള വഴക്കിനിടയിലൊക്കെ അദ്ദേഹം താരത്തെ സാന്ത്വനിപ്പിച്ചിരുന്നു. രഞ്ജിനിയോട് സംസാരിക്കാനും ശ്രമിച്ചിരുന്നു. ടെംപര്‍ തെറ്റിയ രഞ്ജിനിയാവട്ടെ ആരെയും അടുപ്പിച്ചിരുന്നില്ല. പേളി ക്യാപ്റ്റനായതില്‍ ഏറ്റവുമധികം സന്തോ,ിക്കുന്നതും ഇദ്ദേഹമായിരിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹത്തെപ്പോലും സങ്കടപ്പെടുത്തുന്ന തരത്തിലേക്കാണ് താരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മറ്റുചിലര്‍ പറയുന്നു.

ക്യാപ്റ്റനായാല്‍ എങ്ങനെയിരിക്കുമെന്ന് പേളി

ക്യാപ്റ്റനായാല്‍ ചെയ്യാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് പേളി. വീഡിയോ കാണാം.

അര്‍ച്ചനയും ദീപനും പറയുന്നത്

പേളിക്കായി വിട്ടുകൊടുത്ത അര്‍ച്ചന, വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X